Try GOLD - Free

നാണപ്പൻ പോയ പോക്ക്

Manorama Weekly

|

December 30,2023

കഥക്കൂട്ട്

- തോമസ് ജേക്കബ്

നാണപ്പൻ പോയ പോക്ക്

കടന്നുപോകുന്ന ജീവിതത്തെ പിടിച്ചു നിർത്താൻ സംഗീതത്തിനു കഴിവുണ്ടോ? 

വയലിനിലെ മഹാപ്രതിഭ കുന്നക്കുടി വൈദ്യനാഥൻ പറഞ്ഞ ഒരു അനുഭവം പായിപ്ര രാധാകൃഷ്ണൻ എഴുതിയിട്ടുണ്ട്.

മധുരയ്ക്കടുത്ത് കുന്നക്കുടി ഗ്രാമത്തിൽ സംഗീതപാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് വൈദ്യനാഥൻ പിറന്നത്. പ്രസിദ്ധ സംഗീത വിദ്വാനും ഹരികഥാകാരനമായ കുന്നക്കുടി രാമസ്വാമി ശാസ്ത്രികളായിരുന്നു പിതാവും ഗുരുവും. വൈദ്യനാഥന്റെ സഹോദരിമാരെല്ലാം സംഗീത വിദുഷികളായിരുന്നു. വൈദ്യനാഥൻ വയലിനിസ്റ്റായി.

വൈദ്യനാഥൻ പറയുന്നു : അച്ഛൻ അസുഖമായിട്ട് കിടപ്പിലാണ്. പത്തു പതിനഞ്ചു ദിവസമായിട്ട് തീരെ വയ്യാത്ത നിലയിൽ. അച്ഛന്റെ അടുത്ത സുഹൃത്തുക്കളായ നാലു ഡോക്ടർമാർ കിണഞ്ഞു ശ്ര മിച്ചിട്ടും സ്ഥിതി കൂടുതൽ വഷളാവുകയാണ്. നാലഞ്ചു ദിവസമായി ബോധമറ്റ് ഒരേ കിടപ്പാണ്. കണ്ണു തുറക്കുന്നില്ല. ഭക്ഷണം കഴിക്കുന്നില്ല. ഡോക്ടർമാർ കയ്യൊഴിഞ്ഞ മട്ടാണ്. നീ പോയി വയലിൻ എടുത്തുകൊണ്ടുവന്ന് അച്ഛനുവേണ്ടി ഒന്നു വായിക്കാൻ അമ്മ പറഞ്ഞു.

വയലിൻ എടുക്കാൻ അകത്തേക്കു പോയപ്പോഴാണ് അച്ഛന്റെ ഡയറിക്കുറിപ്പുകളെപ്പറ്റി ഓർമ വന്നത്. ഓരോ രാഗത്തിന്റെയും സവിശേഷതകളെപ്പറ്റി അച്ഛൻ ഡയറിയിൽ കുറിക്കുമായിരുന്നു. ഞാനതു മറിച്ചു നോക്കി. ഭൈരവിയെക്കുറിച്ച് എഴുതിയിരിക്കുന്നത് ജീവരാഗം എന്നാണ്. മരിച്ചവരെ ജീവിപ്പിക്കാൻ പോലും ആ രാഗത്തിനു കഴിയുമെന്ന് എഴുതിയിരിക്കുന്നു.

MORE STORIES FROM Manorama Weekly

Translate

Share

-
+

Change font size