Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year
The Perfect Holiday Gift Gift Now

ഓർമക്കുട്ടൻ

Manorama Weekly

|

October 07, 2023

കഥക്കൂട്ട്

- തോമസ് ജേക്കബ്

ഓർമക്കുട്ടൻ

കോട്ടയത്തിന്റെ ചരിത്രം മാത്രമല്ല ഐതിഹ്യങ്ങൾ കൂടി രേഖപ്പെടുത്തിയത് രണ്ടുപേരാണ് കൊട്ടാരത്തിൽ ശങ്കുണ്ണി യും സി.ആർ. ഓമനക്കുട്ടനും. നർമത്തിൽ ചാലിച്ച് എഴുതിയതുകൊണ്ട് ഓമനക്കുട്ടന്റെ രചനകൾ ആസ്വാദ്യകരമായി. പഠിച്ചിടത്തെല്ലാം വാർത്ത സൃഷ്ടിച്ചു. ചേട്ടാനിയന്മാരുടെ ചെറുമക്കളായ തിലകനും ഓമനക്കുട്ടനും അടുത്തടുത്ത വർഷങ്ങളിൽ കൊല്ലം എസ്.എൻ.കോളജിലെ ബെ ആക്ടർമാരായി. കയ്യിലിരിപ്പു കാരണം രണ്ടുപേരെയും പരീക്ഷ എഴുതിക്കാതെ നിർബന്ധിത ടിസി നൽകി പറഞ്ഞുവിട്ടു, കോളജ് അധികൃതർ.

ചങ്ങനാശേരി എസ്ബി കോളജിൽ പി.വി. ഉലഹന്നാൻ മാപ്പിള ശാകുന്തളം പഠിപ്പിച്ചപ്പോൾ ക്ലാസിലിരുന്നു ശാകുന്തളത്തിനു പാരഡി എഴുതുകയായിരുന്നു ഓമനക്കുട്ടൻ. വെട്ടൂർ രാമൻ നായർ തന്റെ പാക്കനാർ മാസികയിൽ ഓമനക്കുട്ടന്റെ അഭിനവ ശാകുന്തളം മുഴുവനായി പ്രസിദ്ധീകരിച്ചു.

നാലഞ്ചു വയസ്സിലെ ആഗ്രഹം അയൽ വീട്ടുകാരനെപ്പോലെ ഒരു സ്വർണപ്പണിക്കാരൻ ആകണമെന്നതായിരുന്നു. അതായില്ലെങ്കിലും സ്വർണപ്പണിക്കാരന്റെ സൂക്ഷ്മതയോടെ ഭാഷ കൈകാര്യം ചെയ്യുന്നയാളായി.

വർക്കിമാരെ താരതമ്യം ചെയ്യാൻ അവരുടെ ശീലങ്ങളെ കൂട്ടുപിടിച്ചത് നോക്കുക.

"ഓൾഡ് മങ്ക് റം ആയിരുന്നു പൊൻകുന്നം വർക്കി സാർ. മുട്ടത്തുവർക്കി സാർ നല്ലിളം മധുരക്കള്ളും. റമ്മിന്റെ ലഹരിയിൽ ഒന്നും ചെയ്യാതെ ഒരക്ഷരം എഴുതാതെ പൊൻകുന്നം മൂന്നു പതിറ്റാണ്ട് മയങ്ങിക്കിടന്നു. മധുരക്കള്ളിന്റെ ഇക്കിളിയിൽ മുട്ടത്ത് മുപ്പതുകൊല്ലം എഴുതിക്കൂട്ടി.

പത്രപ്രവർത്തകനായി ആദ്യം എത്തിയത് കൊല്ലത്ത് തങ്ങൾ കുഞ്ഞു മുസലിയാരുടെ പ്രഭാതം' പത്രത്തിലായിരുന്നു.

MORE STORIES FROM Manorama Weekly

Translate

Share

-
+

Change font size

Holiday offer front
Holiday offer back