Try GOLD - Free

ജയശ്രീയുടെ നായികാകാലം

Manorama Weekly

|

September 23,2023

സിനിമാ മേഖലയിൽ എനിക്ക് ഏറെ സ്നേഹമുള്ളയാൾ മമ്മൂക്കയാണ്. പ്ലവിന് എനിക്കു മുഴുവൻ മാർക്കും കിട്ടിയിരുന്നു. അന്ന് അദ്ദേഹം എന്നെ അഭിനന്ദിച്ചിരുന്നു. സിനിമ മാത്രം പോരാ, പഠനവും കൂടെ കൊണ്ടുപോകണം എന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ജയശ്രീയുടെ നായികാകാലം

അണ്ണാറക്കണ്ണാ വാ പൂവാലാ ചങ്ങാത്തം കൂടാൻ വാ...' ബ്ലസി സംവിധാനം ചെയ്ത "ഭ്രമരം' എന്ന ചിത്രത്തിലെ ഈ പാട്ട് ഒരിക്കലെങ്കിലും മൂളാത്തവരുണ്ടാകില്ല. പാട്ടിൽ കളിക്കൂട്ടുകാരനൊപ്പം നങ്ങേലിപ്പശുവിന് വൈക്കോൽ കൊടുക്കുന്ന ആ കൊച്ചുമിടുക്കിയെ ആരും മറന്നിട്ടുമുണ്ടാകില്ല. തൃശൂർ നെല്ലങ്കര സ്വദേശി ജയശ്രീ ശിവദാസായിരുന്നു അത്. എ.കെ.ലോഹിതദാസ് സംവിധാനം ചെയ്ത 'ചക്കരമുത്ത്' എന്ന ചിത്രത്തിൽ കാവ്യ മാധവന്റെ കുട്ടിക്കാലം അവതരിപ്പിച്ചു കൊണ്ടാണ് ജയശ്രീ സിനിമാ രംഗത്തേക്ക് എത്തുന്നത്. ഡോക്ടർ ലൗ, ഇടുക്കി ഗോൾഡ്, വർഷം, നിത്യഹരിത നായകൻ തുടങ്ങി ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ജയശ്രീ പക്ഷേ, പഠനം പാതിവഴിയിൽ ഉപേക്ഷിച്ചില്ല. ഇപ്പോൾ കൊച്ചിയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ട്രെയിനിയായ ജയശ്രീ, ശ്രീജി ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചന്ദ്രനും പൊലീസും' എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറുകയാണ്. സിനിമാ വിശേഷങ്ങളുമായി ജയശ്രീ ബാലകൃഷ്ണൻ.

ചന്ദ്രനും പൊലീസും

MORE STORIES FROM Manorama Weekly

Translate

Share

-
+

Change font size