Try GOLD - Free
‘മധുര പ്രതീക്ഷയിൽ കാസർഗോൾഡ്
Manorama Weekly
|August 19,2023
"മാളവിക ഇപ്പോൾ ഒന്ന് കണ്ണടച്ചാൽ, ഇനി ആളുകൾ മാളവികയെ കാണാൻ പോകുന്നത് മഞ്ജു വാരിയരുടെ മകളായിട്ടായിരിക്കും. ഒരു 10 മിനിറ്റ് മാളവിക ഇവിടെ നിന്നാൽ മതി' എന്ന് അയാൾ എന്നോടു പറഞ്ഞു. ഞാൻ കരയാൻ തുടങ്ങി. ശബ്ദം പുറത്തേക്കു വരുന്നില്ല. അയാളുടെ കയ്യിൽ ക്യാമറ ഉണ്ടായിരുന്നു. ഞാൻ അതു തള്ളി താഴെയിടാൻ ശ്രമിച്ചു. അയാളുടെ ശ്രദ്ധ പെട്ടെന്നു മാറിയപ്പോൾ ഞാനവിടെനിന്ന് ഇറങ്ങിയോടി.
-

അഹ്മദ് കബീർ സംവിധാനം ചെയ്ത 'മധുരം' എന്ന ചിത്രത്തിലൂടെയാണ് പട്ടാമ്പിക്കാരി മാളവിക ശ്രീനാഥ് അഭിനയത്തിൽ ഹരിശ്രീ കുറിച്ചത്. ചെറുതെങ്കിലും ചിത്രത്തിലെ നീതു എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് റോഷൻ ആൻഡ്രൂസിന്റെ സാറ്റർഡേ നൈറ്റി'ൽ നിക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. മാളവിക നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രം കാസർഗോൾഡ്' റിലീസിന് ഒരുങ്ങുകയാണ്. കാസ്റ്റിങ് കൗച്ചിൽ നേരിടേണ്ടിവന്ന വേദന നിറഞ്ഞ അനുഭവങ്ങളെക്കുറിച്ചും സിനിമാവിശേഷങ്ങളെക്കുറിച്ചും മാളവിക ശ്രീനാഥ് സംസാരിക്കുന്നു.
കാസർഗോൾഡ്
"കാസർഗോൾഡ് ഒരു ആക്ഷൻ ത്രില്ലറാണ്. സെപ്റ്റംബർ 15ന് ചിത്രം പ്രദർശനത്തിനെത്തും. ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, വിനായകൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ആസിഫ് ഇക്കയുടെ നായികയായാണ് ഞാൻ അഭിനയിക്കുന്നത്. നാൻസി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ഞാൻ ഈ സിനിമയിലേക്ക് വളരെ പെട്ടെന്നു വന്ന ആളാണ്. ഏറ്റവും അവസാനം വന്നതും ഞാനാണ്. മറ്റൊരു നായികയായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. അവസാന നിമിഷം ആ കുട്ടിക്ക് എന്തോ അസൗകര്യമുണ്ടായി. ചിത്രീകരണം തുടങ്ങുന്നതിന്റെ തലേ ദിവസമാണ് എനിക്കു വിളി വന്നത്. എന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ കണ്ട് ആസിഫ് ഇക്കയും അദ്ദേഹത്തിന്റെ ഭാര്യ സമയും കൂടിയാണ് എന്റെ പേര് നിർദേശിച്ചത്. ആസിഫ് ഇക്കയുടെ ഭാര്യയാണ് മാളവിക നന്നായിരിക്കും എന്നു പറഞ്ഞത്.
നാൻസി പ്രിയപ്പെട്ട കഥാപാത്രം
രണ്ടു രൂപമാറ്റങ്ങളുണ്ട് എനിക്കീ സിനിമയിൽ. എന്റെ ആദ്യ ചിത്രമായ 'മധുര'ത്തിലും രണ്ടാമത്തെ ചിത്രം 'സാറ്റർഡേ നൈറ്റി'ലും വളരെ ചെറിയ വേഷങ്ങളായിരുന്നു. എന്നിലെ അഭിനേതാവിനു കൂടുതൽ സംതൃപ്തി നൽകിയ വേഷമാണ് കാസർഗോൾഡി'ലേത്.
ഒരുപാട് തയാറെടുപ്പുകൾ വേണ്ടി വന്നു ഈ സിനിമയ്ക്ക്. നാൻസി എന്ന കഥാപാത്രം പല വൈകാരിക തലങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. മറ്റ് രണ്ടു സിനിമകളിലും സ്ക്രിപ്റ്റ് അനുസരിച്ച് ഡയലോഗുകൾ പറഞ്ഞാൽ മതിയായിരുന്നു. പക്ഷേ, "കാസർഗോൾഡി'ൽ സംവിധായകൻ മൃദുലേട്ടൻ ഒരു രംഗം വിവരിച്ചു തരും. ആ സന്ദർഭത്തിൽ നാൻസി എങ്ങനെയാകും പെരുമാറുക, എന്തായിരിക്കും പറയുക എന്നൊക്കെ സ്വയം ആലോചിക്കാനും സ്വന്തമായി ഡയലോഗുകൾ പറയാനുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു.
ആസിഫ് ഇക്കയ്ക്കു നന്ദി
This story is from the August 19,2023 edition of Manorama Weekly.
Subscribe to Magzter GOLD to access thousands of curated premium stories, and 9,500+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Manorama Weekly

Manorama Weekly
കൊതിയൂറും വിഭവങ്ങൾ
വഴുതനങ്ങ തേങ്ങാപ്പാലിൽ വറ്റിച്ചത്
1 mins
September 20, 2025

Manorama Weekly
നായ്ക്കളും ഉറക്കവും
പെറ്റ്സ് കോർണർ
1 min
September 20, 2025

Manorama Weekly
സാഹിത്യക്കേസുകൾ
കഥക്കൂട്ട്
2 mins
September 20, 2025

Manorama Weekly
പ്രണയത്തിനേറ്റ പ്രഹരമാണ് കഥ
വഴിവിളക്കുകൾ
1 mins
September 20, 2025

Manorama Weekly
ആറ് ഓണപായസങ്ങൾ
ക്യാരറ്റ് പായസം
2 mins
September 13, 2025

Manorama Weekly
ഇടത്തന്മാർ
തോമസ് ജേക്കബ്
2 mins
September 13, 2025

Manorama Weekly
സമൂഹ മാധ്യമങ്ങളിലെ ഇൻഫ്ലുവൻസിങ് തട്ടിപ്പുകൾ
സൈബർ ക്രൈം
1 mins
September 06, 2025

Manorama Weekly
രക്ഷാകവചവും പതാകയും
വഴിവിളക്കുകൾ
1 mins
September 06, 2025

Manorama Weekly
അരുമ മൃഗങ്ങളും വീട്ടിനുള്ളിലെ അപകടങ്ങളും
പെറ്റ്സ് കോർണർ
1 min
September 06, 2025

Manorama Weekly
കൊതിയൂറും വിഭവങ്ങൾ
കുരുമുളകിട്ട കോഴിക്കറി
1 mins
September 06, 2025
Translate
Change font size