Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year
The Perfect Holiday Gift Gift Now

വഴിതിരിയുക

Manorama Weekly

|

June 03,2023

കഥക്കൂട്ട് 

- തോമസ് ജേക്കബ്

വഴിതിരിയുക

ചില യാദൃച്ഛിക സംഭവങ്ങളാണ് പലരുടെയും ജീവിതം വഴിതിരിച്ചു വിടുന്നത്.

മകനുവേണ്ടിയുള്ള അമ്മയുടെ വിട്ടു വീഴ്ചയില്ലാത്ത നിരന്തര പോരാട്ടം കാരണമാണു മലയാളിയായ ആർ.ഹരികുമാറിന് 2021 ൽ രാജ്യത്തിന്റെ നാവികസേനാ മേധാവി ആകാൻ കഴിഞ്ഞത്. അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് അഞ്ചാം ക്ലാസ് വരെ ഹരികുമാർ പഠിച്ചത് തഞ്ചാവൂരിലായിരുന്നു. തിരുവനന്തപുരത്ത് ആറാംക്ലാസിൽ ചേർക്കാൻ ശ്രമിച്ചപ്പോൾ, തമിഴ്നാട്ടിലെ 11 വർഷ സ്കൂൾ സമ്പ്രദായത്തിൽ നിന്നു വരുന്നവരെ ഇവിടെ അഞ്ചാം ക്ലാസിലേ ചേർക്കൂ എന്നു പല സ്കൂളുകാരും പറഞ്ഞു. ഒരു വർഷം നഷ്ടപ്പെട്ടത് ഒഴിവാക്കാൻ ഒടുവിൽ സഹായിച്ചത് വഴുതക്കാട് കാർമൽ സ്കൂളിലെ മദർ സുപ്പീരിയർ ആണ്. സ്കൂൾ റജിസ്റ്ററിൽ പേരു ചേർക്കാതെ പ്രൈവറ്റ് സ്റ്റഡിയായി ആറാം ക്ലാസിൽ ചേർക്കാൻ കരുണ കാട്ടിയെന്ന് അമ്മ വിജയലക്ഷ്മി ഓർക്കുന്നു.

പ്രീഡിഗ്രി ഒന്നാം വർഷം പഠിച്ചുകൊണ്ടിരിക്കെയാണ് നാഷനൽ ഡിഫൻസ് അക്കാദമി പരീക്ഷ എഴുതുന്നത്. സാധാരണ പ്രീഡിഗ്രി കഴിഞ്ഞവർക്കാണ് ആ പരീക്ഷ. ആ വർഷം അതിനും ഇളവുണ്ടായിരുന്നു. പരീക്ഷയിൽ കേരളത്തിൽനിന്ന് ഒന്നാമനായി. പ്രവേശനത്തിന് പ്രീഡിഗ്രി ഒന്നാം വർഷം ജയിച്ചതായി സർട്ടിഫിക്കറ്റ് വേണമായിരുന്നു. അങ്ങനെയൊരു സർട്ടിഫിക്കറ്റ് നൽകാൻ കേരള സർവകലാശാ ല തയാറായില്ല. ഒടുവിൽ ആർട്സ് കോള പ്രിൻസിപ്പൽ ഒരു സർട്ടിഫിക്കറ്റ് നൽകി.

MORE STORIES FROM Manorama Weekly

Translate

Share

-
+

Change font size

Holiday offer front
Holiday offer back