Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year
The Perfect Holiday Gift Gift Now

ചെമ്പൈ സ്വീകരിച്ച ഇരട്ട ദക്ഷിണ

Manorama Weekly

|

May 13,2023

വഴിവിളക്കുകൾ

-  കെ.ജി. ജയൻ

ചെമ്പൈ സ്വീകരിച്ച ഇരട്ട ദക്ഷിണ

പ്രശസ്ത കർണാടക സംഗീതജ്ഞൻ. ജയ വിജയ എന്ന പേരിൽ ഇരട്ടസഹോദരനോടൊപ്പം കച്ചേരികൾ നടത്തി. വിവിധ ഭാഷകളിലായി അൻപതോളം സിനിമകൾക്കും ഒട്ടേറെ ഭക്തിഗാന കസെറ്റുകൾക്കും സംഗീത സംവിധാനം നിർവഹിച്ചു. നക്ഷത്ര ദീപങ്ങൾ തിളങ്ങി, ഹൃദയം ദേവാലയം.രാധതൻ പ്രേമത്തോടാണോ കൃഷ്ണാ, ചെമ്പൈയ്ക്ക് നാദം നിലച്ചപ്പോൾ..ചന്ദനചർച്ചിത നീലകളേബര തുടങ്ങിയ സൂപ്പർഹിറ്റ് ഗാനങ്ങൾ അവയിൽ ചിലതാണ്. സംഗീതനാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു.2019 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

ഭാര്യ: സരോജിനി, മക്കൾ: ബിജു കെ. ജയൻ, സിനിമാതാരം മനോജ് കെ. ജയൻ വിലാസം: വില്ല നമ്പർ 29, വിൻയാഡ് മെഡോസ്, എരൂർ സൗത്ത് പി.ഒ, തൃപ്പുണിത്തുറ, കൊച്ചി.

കോട്ടയം എസ്എച്ച് മൗണ്ട് സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പാട്ടുമത്സരത്തിന് എനിക്ക് വൈലോപ്പിള്ളി കവിതകളുടെ സമാഹാരം സമ്മാനം കിട്ടി. ഞാനും ഇരട്ട സഹോദരൻ വിജയനുമായിരുന്നു ക്ലാസിലെ പാട്ടുകാർ. ഈശ്വരപ്രാർഥനയും ജനഗണമനയുമെല്ലാം ഹെഡ്മാസ്റ്ററുടെ മുറിയുടെ മുന്നിൽ നിന്ന് ഞങ്ങൾ ഉറക്കെ പാടും. അഞ്ചാം വയസ്സിൽ അച്ഛൻ ഞങ്ങളെ പാട്ടു പഠിപ്പിക്കാൻ ചേർത്തു.

MORE STORIES FROM Manorama Weekly

Translate

Share

-
+

Change font size

Holiday offer front
Holiday offer back