Try GOLD - Free

നിറച്ചാർത്തുള്ള സ്വപ്നങ്ങൾ

Manorama Weekly

|

May 06,2023

അമ്മമനസ്സ്

- സീന മുഹമ്മദ്

നിറച്ചാർത്തുള്ള സ്വപ്നങ്ങൾ

എന്റെ മറ്റു രണ്ടു മക്കളിൽനിന്നു വ്യത്യസ്തമായിരുന്നു നന്നുവിന്റെ സ്വഭാവരീതികൾ ആശയവിനിമയത്തിലും പെരുമാറ്റത്തിലുമൊക്കെ എന്തോ പ്രശ്നം അവൾക്കുണ്ടെന്ന് എനിക്ക് ആദ്യമേ മനസ്സിലായി.

മൂത്തമകൾ നാഹിദയ്ക്ക് ഒൻപതും രണ്ടാമത്തെ മകൾ നാദിയ ഏഴും വയസ്സുള്ളപ്പോഴാണ് നന്നു എന്നു ഞങ്ങൾ വിളിക്കുന്ന നിസ്റീൻ ജനിക്കുന്നത്. അന്ന് ഞാൻ ഭർത്താവിനോടൊപ്പം(കെ.എസ്.മുഹമ്മദ്)ഗൾഫിലായിരുന്നു. ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം ഗർഭം ധരിച്ചപ്പോൾ ഏറെ ആശങ്കകൾ ഉണ്ടായിരുന്നു. പോരാത്തതിന് പൂർണ ഗർഭിണിയായ എനിക്കു ചിക്കൻ പോക്സും പിടിപെട്ടു. രോഗത്തിന്റെ മൂർധന്യത്തിൽ ഷാർജയിലെ അൽ കാസിയ ആശുപത്രിയിൽ നന്നുവിനെ ഞാൻ പ്രസവിച്ചു. മോൾക്കും രോഗം പകർന്നിരുന്നു. ഏറെ ദുരിതപൂർണമായ ഒരു കാലമായിരുന്നു അത്. ഡോക്ടർമാരുടെ പരിചരണം കൊണ്ട് കൂടുതൽ അപകടങ്ങളില്ലാതെ ഞങ്ങൾ രണ്ടു പേരും സുഖം പ്രാപിച്ചു.

MORE STORIES FROM Manorama Weekly

Translate

Share

-
+

Change font size