Try GOLD - Free
ലാൽ ജോസിന്റെ പെൺപുലികൾ
Manorama Weekly
|May 06,2023
‘ഉദ്യാനപാലകൻ' എന്ന സിനിമയിൽ ഞാൻ അസോഷ്യേറ്റായിരുന്നു. ഷൂട്ടിങ്ങിനിടയിൽ ഒരു ഒഴിവു സമയത്ത് മമ്മൂക്ക എന്നോടു ചോദിച്ചു: “നീയും ശ്രീനിയുമായിട്ട് എന്തോ പരിപാടി ഉണ്ടെന്നു കേട്ടല്ലോ? എന്തായി?' "കഥ ആകുന്നേയുള്ളൂ.' "ആരാ നായകൻ? "നായകനെയൊന്നും തീരുമാനിച്ചില്ല. കഥ കിട്ടിയതിനുശേഷം നായകന്റെ മുഖഛായയുള്ള ആളെ സമീപിക്കാം എന്നാണു വിചാരിക്കുന്നത്. "എനിക്കു നിന്റെ നായകന്റെ ഛായയുണ്ടെങ്കിൽ ഞാൻ അഭിനയിക്കാം. “വേണ്ട' എന്നായിരുന്നു എന്റെ ആദ്യ മറുപടി. ഞാൻ പേടിച്ചുപോയി. ദിലീപോ ജയറാമോ ആയിരുന്നു എന്റെ മനസ്സിൽ. രണ്ടുപേരും അറിയുന്നവരായതുകൊണ്ട് ജോലി കുറച്ചുകൂടി എളുപ്പമാകുമല്ലോ എന്നാണു ഞാൻ കരുതിയത്.
1998ൽ ഒരു വിഷുക്കാലത്താണ് സംവിധാനം ലാൽ ജോസ്' എന്ന് ആദ്യമായി ബിഗ് സ്ക്രീനിൽ തെളിഞ്ഞത്. സിനിമ ഒരു മറവത്തൂർ കനവ്'. സംവിധാനരംഗത്ത് 25 വർഷം പിന്നിട്ടെങ്കിലും ലാൽ ജോസിന്റെ സിനിമാ ജീവിതം തുടങ്ങുന്നത് കമലിന്റെ പ്രാദേശിക വാർത്തകൾ' എന്ന സിനിമയിൽ സംവിധാന സഹായിയായിട്ടാണ്. 25 വർഷം, 27 സിനിമകൾ ലാൽ സംവിധാനം ചെയ്തു. അദ്ദേഹം പരിചയപ്പെടുത്തിയ പുതുമുഖങ്ങൾ അനേകം. ലാൽ സംസാരിക്കുന്നു.
ഒറ്റപ്പാലം മായന്നൂരിനടുത്ത് പ്രകൃതിരമണീയമായ സ്ഥലത്തെ ലാൽ ജോസിന്റെ വീട്ടിലെത്തിയപ്പോൾ വൈകുന്നേരം നാലുമണി കഴിഞ്ഞു. വിശാലമായ പറമ്പിനു നടുവിലാണു വീട്. വീടിനു മുന്നിലൂടെ ഒഴുകുന്ന പുഴ, ഉമ്മറത്തെ ചാരുകസേരയിൽ പുഴയിലേക്കു നോക്കി ചാഞ്ഞുകിടന്നാൽ ജോസ് ഓർമയുടെ ഓളങ്ങളിലേക്ക്...
കനവുപോലെ ആദ്യ ചിത്രം
കെ.കെ.ഹരിദാസിന്റെ വധു ഡോക്ടറാണ് എന്ന സിനിമയിൽ അസോഷ്യേറ്റ് ആയി ജോലി ചെയ്യുന്ന സമയം. അതിന്റെ നിർമാതാക്കൾ അലക്സാണ്ടർ മാത്യുവും ഡോ. ബറ്റുമാണ് എനിക്ക് ആദ്യമായി സിനിമ സംവിധാനം ചെയ്യാൻ അവസരം നൽകിയത്. വിവാഹം കഴിഞ്ഞ് എനിക്കും ലീനയ്ക്കും കുഞ്ഞു ജനിച്ച സമയമാണ്. അസോഷ്യേറ്റായി ജോലി ചെയ്തു തുടങ്ങിയപ്പോഴാണ് കുറച്ചു പൈസ കിട്ടിത്തുടങ്ങിയത്. ആ സമയത്തൊരു സിനിമ സംവിധാനം ചെയ്യുന്നത് അത്ര സുരക്ഷിതമല്ല. സിനിമ പരാജയപ്പെട്ടാൽ പിന്നെ അസിസ്റ്റന്റ് ആകാനും പറ്റില്ല, സംവിധാനം ചെയ്യാനും കഴിയില്ല. ഒഴിവാകാൻ വേണ്ടി ഞാൻ പറഞ്ഞു: "ലോഹിതദാസോ ശ്രീനിവാസനോ ഒരു തിരക്കഥ തരാമെങ്കിൽ നമുക്ക് ആലോചിക്കാം. അല്ലാതെ ഞാനില്ല. അന്നത്തെ വിലകൂടിയ രണ്ടു തിരക്കഥാകൃത്തുക്കളാണ് അവർ. വധു ഡോക്ടറാണ് എന്ന സിനിമയിൽ ശ്രീനിയേട്ടൻ അഭിനയിക്കുന്നുണ്ടായിരുന്നു. അവര് അന്നു വൈകുന്നേരം തന്നെ ശ്രീനിയേട്ടനോട് സ്ക്രിപ്റ്റ് എഴുതാമോ എന്നു ചോദിച്ചു. ശ്രീനിയേട്ടൻ പറഞ്ഞു: "ആര് സംവിധാനം ചെയ്യും എന്നതനുസരിച്ചിരിക്കും...
"ഈ പടത്തിലെ അസോഷ്യേറ്റ് ഡയറക്ടർ ലാൽ ജോസിനെയാണു ഞങ്ങൾ ഉദ്ദേശിക്കുന്നത്.
This story is from the May 06,2023 edition of Manorama Weekly.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Manorama Weekly
Manorama Weekly
ഇനിയുമേറെ സ്വപ്നങ്ങൾ
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഷംല ഹംസ സംസാരിക്കുന്നു
3 mins
November 22, 2025
Manorama Weekly
ഭ്രമിപ്പിക്കുന്ന മമ്മൂട്ടി
ഏഴാം തവണയും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മമ്മൂക്കയ്ക്ക് അഭിനന്ദനങ്ങൾ
4 mins
November 22, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ ചിന്താമണി
1 mins
November 22, 2025
Manorama Weekly
പിന്നെ എന്തുണ്ടായി?
കഥക്കൂട്ട്
2 mins
November 22, 2025
Manorama Weekly
പൂച്ചകൾക്കും പട്ടികൾക്കും വ്യായാമം
പെറ്റ്സ് കോർണർ
1 min
November 22, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
November 15,2025
Manorama Weekly
സ്മൃതികളേ, നിങ്ങൾ വരില്ലയോ കൂടെ
ഗാനരചനയിൽ 50 വർഷം പിന്നിടുന്ന എം.ഡി.രാജേന്ദ്രൻ പാട്ടുവന്ന വഴികളെപ്പറ്റി
6 mins
November 15,2025
Manorama Weekly
“വേറിട്ട ശ്രീരാമൻ
വഴിവിളക്കുകൾ
2 mins
November 15,2025
Manorama Weekly
പ്രായം പ്രശ്നമല്ല
കഥക്കൂട്ട്
1 mins
November 15,2025
Manorama Weekly
അരുമകൾക്ക് ഇൻഷുറൻസ് പരിരക്ഷ
പെറ്റ്സ് കോർണർ
1 min
November 15,2025
Translate
Change font size
