Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year
The Perfect Holiday Gift Gift Now

പ്രതിഭയും പ്രയത്നവും 

Manorama Weekly

|

October 22, 2022

ബിജുവിൽ സംയുക്തം 

- കെ. പി. സന്ധ്യ

പ്രതിഭയും പ്രയത്നവും 

ഞാനും സംയുക്തയും മകൻ ദക്ഷുമായാണ് ദേശീയ പുരസ്കാരം വാങ്ങാൻ ഡൽഹിക്കു പോയത്. അതൊരു വൈകാരിക നിമിഷമായിരുന്നു.'' ദേശീയ പുരസ്കാരം സ്വീകരിച്ചതിനെക്കുറിച്ചു പറയുമ്പോൾ സന്തോഷം കൊണ്ട് ബിജു മേനോന്റെ ശബ്ദം ഇടറി. “എന്റെ കണ്ണു നിറയുന്നു, '' ബിജു പറഞ്ഞു.

"അയ്യപ്പനും കോശിയും', "ആർക്കറിയാം എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെയും ദേശീയ പുരസ്കാരമായ രജതകമലവും ബിജു മേനോൻ സ്വന്തമാക്കി. ഈ സന്തോഷ നിമിഷത്തിലും ബിജു സംസാരിച്ചത് ഏറെയും സംവിധായകൻ സച്ചിയുടെ അകാല വിയോഗം സൃഷ്ടിച്ച ശൂന്യതയെക്കുറിച്ചാണ്. ബിജു മേനോന്റെ വിശേഷങ്ങൾ വായനക്കാരുമായി പങ്കുവയ്ക്കുന്നു.

അയ്യപ്പൻ നായർ ഒരുപടി മുകളിൽ

"അയ്യപ്പനും കോശിയും' എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് അവാർഡിനെക്കുറിച്ചോ അംഗീകാരങ്ങളെക്കുറിച്ചോ ഞങ്ങൾ ചിന്തിച്ചിട്ടില്ല. പക്ഷേ, അയ്യപ്പൻ നായർ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെടും എന്ന് സച്ചി അന്നേ ഉറപ്പു പറഞ്ഞിരുന്നു. കോശിയാകാൻ സമ്മതിക്കുമ്പോൾ രാജുവിനും (പൃഥ്വിരാജ്) അറിയാമായിരുന്നു. സിനിമയുടെ അവസാനം കാഴ്ചക്കാർ അയ്യപ്പൻ നായർക്കൊപ്പമേ നിൽക്കൂ എന്ന് അത് സ്ക്രിപ്റ്റിന്റെ മികവാണ്.

“ക്ലൈമാക്സിലെ സംഘട്ടനരംഗങ്ങൾ വളരെ പ്രയാസമേറിയതായിരുന്നു. രാജു ശാരീരികമായി വളരെ ഫിറ്റായിരുന്നു. ഞാൻ അങ്ങനെയല്ല. എനിക്കു നടുവേദനയുണ്ട്. ഞാൻ സച്ചിയോടു പല തവണ ചോദിക്കും:

“സച്ചി എല്ലാം നമുക്കിങ്ങനെ റോ ഫൈറ്റ് ആയിട്ടു തന്നെ വേണോ?'

 "മിണ്ടരുത്. ആ ഭാഗത്തെക്കുറിച്ച് നീ സംസാരിക്കുകയേ അരുത് ' എന്ന് സച്ചി പറയും.

ചെളിയിൽ കിടന്നാണ് അടി. കാല് വഴുതാൻ തുടങ്ങിയപ്പോൾ മണൽ നിറച്ചു. മണലും വെള്ളവും ചേർന്നപ്പോൾ അത് ഉറച്ചു. വീഴുമ്പോൾ ശരിക്കുമുള്ള കോൺക്രീറ്റിൽ വീഴുന്നതുപോലെ. നനഞ്ഞു കഴിയുമ്പോൾ ശരീരം മൃദുവാകും. എവിടെ തൊട്ടാലും മുറിയും. ഓരോ ഷോട്ട് കഴിയുമ്പോഴും ഞാൻ സച്ചിയെ നോക്കും. അവൻ എന്റെ കൺമുന്നിൽ പെടാതെ പതുങ്ങി നടക്കും. ഇടയ്ക്ക് വേദനിച്ചിരിക്കുന്ന എന്നെ പുറകിൽ നിന്നു കെട്ടിപ്പിടിക്കും. അങ്ങനെ പൂർത്തിയാക്കിയ സിനിമയാണത്. എല്ലാം കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു: "അയ്യപ്പൻ നായർ ഒരുപടി മുകളിലാടാ. അവാർഡ് വാങ്ങാൻ ചെന്നപ്പോൾ അതൊക്കെ ഓർത്തു. അവിടെ ഇരിക്കുമ്പോഴൊക്കെ എന്റെ കണ്ണു നിറഞ്ഞിരുന്നു, ഇപ്പോഴെന്നപോലെ.

ഉള്ളു നിറയെ സച്ചി

MORE STORIES FROM Manorama Weekly

Translate

Share

-
+

Change font size

Holiday offer front
Holiday offer back