Try GOLD - Free

പാഹി പരംപൊരുളേ...

Manorama Weekly

|

October 01, 2022

പാട്ടിൽ ഈ പാട്ടിൽ

- മഞ്ജരി

പാഹി പരംപൊരുളേ...

2004ൽ ആണ് കോളജ് പഠനത്തിനായി ഞാൻ മസ്കറ്റിൽ നാട്ടിലേക്കു വരുന്നത്. സിനിമയിൽ പാടിത്തുടങ്ങിയ സമയം. രവീന്ദ്രൻ മാഷിന്റെ പാട്ടുകൾ പാടണം എന്നു വലിയ ആഗ്രഹമായിരുന്നു. പക്ഷേ, മാഷിന്റെ അടുത്ത് എത്തിപ്പെടാനുള്ള ഒരു മാർഗവുമില്ല.

അക്കാലത്ത് "സംഗീതമേ ജീവിതം' എന്ന ടിവി പരിപാടിയിൽ രണ്ടു പാട്ടുകൾ പാടാൻ എനിക്ക് അവസരം ലഭിച്ചു. ലതാജിയുടെ ഒരു പാട്ടാണു ഞാൻ പാടിയത്. പരിപാടി ടെലികാസ്റ്റ് ചെയ്തതിനു ശേഷം എനിക്ക് ആദ്യം വന്ന ഫോൺ കോൾ രവീന്ദ്രൻ മാഷിന്റേതായിരുന്നു. എന്റെ സംഗീതജീവിതത്തിലും വ്യക്തി ജീവിതത്തിലും എന്നും ഒരു ദൈവസ്പർശം ഉള്ളതായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ ഒരു അദ്ഭുതമായിരുന്നു ആ വിളി.

“മോളേ, രവി അങ്കിളാണ്.

MORE STORIES FROM Manorama Weekly

Translate

Share

-
+

Change font size