Try GOLD - Free

ഒരു സിനിമയിൽ 70 പാട്ട്

Manorama Weekly

|

July 09, 2022

കഥക്കൂട്ട്

- തോമസ് ജേക്കബ്

ഒരു സിനിമയിൽ 70 പാട്ട്

മലയാളികളുടെ മനസ്സിൽ ഇന്നും താളമിടുന്ന പൊന്നരിവാളമ്പിളിയിൽ കണ്ണറിയുന്നോളേ...' എന്ന അനശ്വരഗാനം തോപ്പിൽ ഭാസി കെപിഎസിയിലൂടെ അവതരിപ്പിച്ച നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകത്തിനു വേണ്ടിയാണ് ഒഎൻവി രചിച്ചതെന്നാണ് പലരും കരുതുന്നത്. പക്ഷേ, ഇതിന്റെ രചനയ്ക്ക് പിന്നിൽ തോപ്പിൽ ഭാസിയല്ല വേറെ ചില നക്ഷത്രങ്ങളാണുള്ളത്.

പോത്തൻ ജോസഫ് കഴിഞ്ഞാൽ (26പത്രങ്ങൾ) ഏറ്റവും കൂടുതൽ പത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള മലയാളികളിലൊരാളാണ് വൈക്കം ചന്ദ്രശേഖരൻ നായർ കൊല്ലത്തു ചിന്നക്കടയിൽ ഒരു കാലത്തു നടത്തിയിരുന്ന കൈരളി' പത്രത്തിലാണ് ഇത് ആദ്യം അച്ചടിച്ചുവന്നത്.

 അഷ്ടമുടിക്കായലിൽ പൊന്നരിവാൾ പോലെ അമ്പിളി പ്രതിഫലിച്ചു നിന്ന ഒരു രാത്രി. അവിടെ വള്ളപ്പുരയിൽ ഒളിവിൽ കഴിഞ്ഞ പിൽക്കാല സിപിഐ സെക്രട്ടറി എം.എൻ. ഗോവിന്ദൻ നായർക്ക് കാവൽ ഡ്യൂട്ടിക്ക് എത്തിയത് കൊല്ലം എസ്എൻ കോളജ് വിദ്യാർഥികളായ ഒഎൻവിയും പറവൂർ ദേവരാജനുമായതാണ് ഈ പാട്ടി ന്റെ പശ്ചാത്തലസംഗീതം. ഇങ്ങനെയിരുന്നു സമയം കൊല്ലാതെ എന്തെങ്കിലും സർഗാത്മകമായി ചെയ്യാൻ എംഎൻ അവരോട് പറഞ്ഞതോടെ ആ ചന്ദ്രിക ഒഎൻവിയുടെ മനസ്സിൽ തുടികൊട്ടാൻ തുടങ്ങി. ആ കാവ്യത്തിന്റെ വരികളും താളവും ജനിച്ചത് 1949 ലെ ആ രാത്രിയിലാണ്.

MORE STORIES FROM Manorama Weekly

Translate

Share

-
+

Change font size