Try GOLD - Free
വിപ്ലവസൂര്യൻ, ആധ്യാത്മികചന്ദ്രൻ അരബിന്ദോ ഘോഷ്
Thozhilveedhi
|June 28, 2025
വെളിച്ചം തെളിച്ചവർ നവോത്ഥാന നായകരിലൂടെ

ആയുധം കൊണ്ടുള്ള പോരാട്ടത്തിൽ വിശ്വസിച്ചു, പിന്നീട് അതിൽ നിന്നു വഴിമാറി സഞ്ചരിച്ചു സ്വാതന്ത്ര്യസമര സേനാനിയും വിദ്യാഭ്യാസ പ്രവർത്തകനും സാമൂഹിക മുന്നേറ്റത്തിന്റെ വഴികാട്ടിയുമായി മാറിയ മഹദ് വ്യക്തിത്വമാണു അരബിന്ദോ ഘോഷ്. ദാർശനികനും കവിയും യോഗ ഗുരുവും ദേശീയ നേതാവുമൊക്കെയായ അരബിന്ദോ ഘോഷാണ് ഒടുവിൽ മഹർഷി അരബിന്ദോ ആയത്.
ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ 1872 ഓഗസ്റ്റ് 15നാ യിരുന്നു അരബിന്ദോ ഘോഷിന്റെ ജനനം. സിവിൽ മെഡിക്കൽ ഓഫിസറായിരുന്ന ഡോക്ടർ കൃഷ്ണ ധൻഘോഷിന്റെയും സ്വർണലത ദേവിയുടെയും മൂന്നാമത്തെ പുത്രനായിരുന്നു അരബിന്ദോ. യൂറോപ്യൻ ജീവിത രീതിയും ശൈലിയും ആയിരുന്നു കൃഷ്ണ ധൻ ഘോഷിനു താൽപര്യം. മക്കളെ യൂറോപ്യൻ രീതിയിൽ വളർത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
1877ൽ അയർലൻഡിൽ നിന്നുള്ള കന്യാസ്ത്രീകൾ നടത്തുന്ന ഡാർജിലിങ്ങിലെ ഒരു കോൺവെന്റ് സ്കൂ ളിലാണ് അരബിന്ദോ ഘോഷിനെ ചേർത്തത്. 1879ൽ രണ്ടു സഹോദരങ്ങൾക്കൊപ്പം അരബിന്ദിനെയും ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ വിദ്യാഭ്യാസത്തിന് അയച്ചു. അതുകൊണ്ടുതന്നെ ബാല്യത്തിലും കൗമാരത്തിലും അരബിന്ദോയ്ക്കു മാതൃരാജ്യമായ ഇന്ത്യയെക്കുറിച്ച് ഒരു അറിവും കിട്ടിയിരുന്നില്ല.
1893ൽ ഇന്ത്യയിലേക്കു മടങ്ങിയെത്തുന്നതുവരെ അരബിന്ദോയ്ക്കു മാതൃഭാഷയായ ബംഗാളി അറിയി ല്ലായിരുന്നു. 1884ൽ ലണ്ടനിലെ സെന്റ് പോൾ വിദ്യാല യത്തിൽ ചേർന്നു. 1890ൽ ഇന്ത്യൻ സിവിൽ സർവീസ് പ്രാരംഭ പരിശീലനത്തിനായി സ്കോളർഷിപ്പോടെ കേംബ്രിജിലെ കിങ്സ് കോളജിൽ പ്രവേശനം ലഭിച്ചു. 1892ൽ ബിഎ പരീക്ഷയുടെ ഒന്നാം ഭാഗവും ഐസിഎ സും ഉന്നത നിലയിൽ ജയിച്ചു. പക്ഷേ, അശ്വാഭ്യാസ പരീക്ഷയിൽ പങ്കെടുക്കാത്തതിനാൽ ഐസിഎസിന് അയോഗ്യനായി. മാത്രമല്ല, ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു രഹസ്യസംഘടനയുമായി ബന്ധമുള്ളതും ഐസിഎസിൽ നിന്നു പുറത്താകാൻ കാരണമായി.
സ്വാതന്ത്ര്യം തേടി
This story is from the June 28, 2025 edition of Thozhilveedhi.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Thozhilveedhi

Thozhilveedhi
ജീവിതം ഡിസൈൻ ചെയ്യാം
ENTRY TO ENTRANCE
2 mins
October 11,2025

Thozhilveedhi
ചീവെനിങ് സ്കോളർഷിപ്പുകൾ
യുകെയിൽ മാസ്റ്റേഴ്സ് ബിരുദത്തിന് ഇന്ത്യൻ വിദ്യാർഥികൾക്കു ലഭിക്കുന്ന സ്കോളർഷിപ്
1 min
October 11,2025

Thozhilveedhi
കളി കരിയറാക്കാം
CAREER PLANNER
3 mins
October 11,2025

Thozhilveedhi
യുകെ വെറും സ്വപ്നഭൂമിയല്ല
യുകെയിൽ എയ്റോസ്പേസ് എൻജിനീയറിങ് പഠിച്ച അനുഭവങ്ങളുമായി നന്ദഗോപാൽ ജയചന്ദ്രൻ
1 mins
October 11,2025

Thozhilveedhi
എല്ലാവർക്കും ചേരുമോ? എൻജിനിയറിങ്
വലിയ വിഭാഗം കുട്ടികൾ ഉപരിപഠനത്തിനു തിരഞ്ഞെടുക്കുന്ന മേഖലയാണിത്. പക്ഷേ, അങ്ങനെ എല്ലാവർക്കും പഠിക്കാവുന്നതാണോ എൻജിനിയറിങ് കരിയർ ഗുരു വിശദീകരിക്കുന്നു.
2 mins
October 11,2025

Thozhilveedhi
ഡൽഹിയിൽ 5346 അധ്യാപകർ
5329 ടിജിടി അവസരം അവസാന തീയതി നവംബർ 7
1 min
October 11,2025

Thozhilveedhi
സെക്ര. അസിസ്റ്റന്റ് പരീക്ഷയിലെ കോപ്പിയടി മുൻ തട്ടിപ്പുകളും പരിശോധിക്കുന്നു
പിടിയിലായവർക്കെതിരെ പിഎസ്സി നടപടി ഉടൻ
1 min
October 11,2025

Thozhilveedhi
റെയിൽവേയിൽ 13,582 ഒഴിവ്
NTPC വിജ്ഞാപനം: 8850 ഒഴിവ് ഓൺലൈനായി അപേക്ഷിക്കണം
1 mins
October 11,2025

Thozhilveedhi
ഡൽഹി പൊലീസിൽ 509 ഹെഡ് കോൺസ്റ്റബിൾ
അപേക്ഷ ഒക്ടോബർ 20 വരെ
1 min
October 11,2025

Thozhilveedhi
റിമോട് സെൻസിങ് സെന്റർ 24 ഒഴിവ്
താൽക്കാലിക നിയമനം അവസാന തീയതി: ഒക്ടോബർ 8
1 min
October 11,2025
Listen
Translate
Change font size