Try GOLD - Free
പാലക്കാട് പച്ചക്കടൽ
Fast Track
|January 01,2026
കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര
|മുന്നറിയിപ്പ്: പച്ചനിറം ഇഷ്ടമില്ലാത്ത വർ ഈ യാത്രയ്ക്കു ബാഗെടുക്കരുത്.
പ്ലാച്ചിമടയിൽ പൂട്ടിപ്പോയ കോക്ക കോള ഫാക്ടറിയിലേക്കുള്ള വഴിയുടെ വാതിൽ തുറന്നു കിടക്കുന്നു. കേരളത്തെയാകെ പിടിച്ചുകുലുക്കിയ സമരാവേശം ഗേറ്റ് കടന്നുപോയ വഴിയുടെ ഇരുവശത്തും കാടും പടലും. ദിനംപ്രതി നൂറുകണക്കിനു വണ്ടികളോടാൻ പാകത്തിനു ടാറിട്ട വഴിയിൽ വിജനത വെയിൽ കായുന്നു. ഇറക്കം ഇറങ്ങിയെത്തിയപ്പോൾ തണൽമരങ്ങൾക്കു താഴെ പാർക്ക് ചെയ്തിരിക്കുന്ന കുറച്ചു വണ്ടികൾ. ആരോ ആകത്തുണ്ട് എന്നുറപ്പായി. വലിയ ഫാക്ടറിക്കെട്ടിടത്തിനു മുന്നിൽ, അവിടം കോവിഡ് ആശുപത്രിയായിരുന്ന കാലത്തെ ഓർമിപ്പിച്ച് ബോർഡെഴുത്തുകൾ. കുറച്ചപ്പുറത്തേക്കു മാറിയപ്പോൾ ചെറുതായൊന്നു ഞെട്ടി; അമ്പും വില്ലും പടച്ചട്ടയും മുതൽ ബോംബും മിസൈലും വരെ അവിടെ കൂട്ടിയിട്ടിരിക്കുന്നു. ആകെ മൊത്തം ഒരു അധോലോക സെറ്റപ്പ്! അതൊരു സിനിമാസെറ്റായിരുന്നു. ഒരു മലയാള സിനിമയ്ക്കു വേണ്ടി സെറ്റിട്ടിരിക്കു കയാണ്. ആർട്ട് ഡയറക്ടറുടെ നിർദേശപ്രകാരം ഉണ്ടാക്കിയതാണ് ആ ഡമ്മി ബോംബും മിസൈലുമൊക്കെ! കോക്ക കോള ഫാക്ടറിക്കെട്ടിടം ഇങ്ങനെ വേഷം മാറിയിട്ടു നാളേറെയായി.
മലയാളത്തിലെയും മറ്റു തെന്നിന്ത്യൻ ഭാഷകളിലെയും പല സ്റ്റണ്ട് പടങ്ങളുടെയും ആക്ഷൻ കൊറിയോഗ്രഫിക്കു വേദിയായിട്ടുണ്ട് ഇവിടം. വിജനമായ സ്ഥലത്തു സമാധാനമായി ഷൂട്ടിങ് നടത്താം. സിനിമാ പ്രവർത്തകരല്ലാതെ ആരും ഈ വഴി വരിക പോലുമില്ല! ഒരു സിനിമ ജനിക്കുന്നതിനു പിന്നിലെ അധ്വാനവും വിയർപ്പും ചെറുതല്ലെന്ന തിരിച്ചറിവോടെ കോക്ക കോള ഫാക്ടറിയുടെ ഗേറ്റിറങ്ങി. നല്ല വിശപ്പുണ്ട്. രാവിലെ തമിഴ്നാട്ടിൽ നിന്നു വീശുന്ന പാലക്കാടൻ കാറ്റുകൊണ്ട് എന്തെങ്കിലും നാടൻ ഭക്ഷണം കഴിക്കാനാണു വയറിനാഗ്രഹം.
ഒട്ടും വൈകാതെ മനസ്സിലുള്ളതു വഴിയരികിലെ മതിലിലും തെളിഞ്ഞു. ഹോട്ടൽ പെരുമ്പാവൂർ പാലക്കാട് പെരുമാട്ടി പഞ്ചായത്തിലെ നെല്ലിമേട് എന്ന വളരെച്ചെറിയ കവലയിലാണ് ഈ ബോർഡ്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിന്റെ പേരുള്ള ഒരു ചെറിയ കട. ഹോട്ടലിനു പുറത്ത് വിറകടുപ്പിൽ ദോശയും ചപ്പാത്തിയും വേവുന്നു. മറ്റൊരു അടുപ്പിൽ തിളയ്ക്കുന്ന എണ്ണയിൽ പൂരി ചുടാനുള്ള ഒരുക്കമാണ്. അകത്തു കയറിയാൽ കഷ്ടിച്ചു 10 പേർക്കിരിക്കാം.
This story is from the January 01,2026 edition of Fast Track.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Fast Track
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Listen
Translate
Change font size
