Try GOLD - Free
സെൽഫി വിത്ത് യക്ഷി
Fast Track
|June 01,2024
സഞ്ചാരികൾ പണ്ടൊഴുകിയത് മലമ്പുഴയിലേക്കാണ്. ഒഴുക്ക് ഇപ്പോഴുമുണ്ട്. മലമ്പുഴ യക്ഷിയുമുണ്ട്. ഡാം തടാകത്തെ 35 കിലോമീറ്ററോളം ഇടംചുറ്റുന്ന പുതിയ സഞ്ചാരപാത ഒരുങ്ങുകയാണ്. ആ പാതയിലൂടെ..
ഒളേപ്പ്. ജനിച്ച നാട്. നേർക്കു പടിഞ്ഞാറ് കായൽ. അതുകഴിഞ്ഞാൽ കടൽ, കായലിലെയും കടലിലെയും മീനില്ലാതെ ഒരു ദിവസംപോലും ഉണ്ടിട്ടില്ല. കടലിൽനിന്ന് ഒരു പങ്ക്, മലയിൽ നിന്ന് ഒരു പങ്ക് എന്ന ടോട്ടോചാന്റെ മെനുവാണ് നാട്ടു ശീലം. കപ്പയും മീനും. പുഴുക്കും മീനും. മാങ്ങയിട്ട ചെമ്മീൻ. ഞണ്ടിന്റെ പൊന്ന്, വരാലിന്റെ വഴുപ്പ്, തലേന്നത്തെ കൂരിക്കറിയും പുട്ടും. ഓർത്താലേ ഒരു കുളിരാണ്. ഉണക്ക കപ്പയും ഉണക്കമീനുമായി കിട്ടാക്കാലത്തും രണ്ടും കിട്ടും. അങ്ങനെയിരിക്കെ മീങ്കൊതിയനായ എനിക്കൊരു വലിയ ശിക്ഷ കിട്ടി.
കടലോ കായലോ ഇല്ലാത്ത പാലക്കാട്ട് കഴിഞ്ഞ അഞ്ചുവർഷമായി പാർപ്പു തുടങ്ങി. മീനിനോട് അത് കമ്പമില്ലെന്നു മാത്രമല്ല. കുടമ്പുളിയിട്ട് മീൻ വയ്ക്കുന്ന പതിവുമില്ല പാലക്കാടിന്.
ഈ മീനില്ലായ്മ മഹാസങ്കടമായി മാറിയ കാലത്ത്, ഒരറിവ് കിട്ടി- സോജന്റെ കട! സഹ സങ്കടക്കാരിൽ ഒരാളാണ് കണ്ടത്തിയത്. സംഗതി തെക്കേ മലമ്പുഴയിലാണ്. എന്നുവച്ചാൽ, അതെവിടെയാണ്? മലമ്പുഴ തടാകത്തെ പിന്നീടു പലവട്ടം ചുറ്റിയ യാത്രകളുടെ ആരംഭം സോജന്റെ കട തേടിയായിരുന്നു.
ഫാസ്റ്റ്ട്രാക്കിൽനിന്ന് യാത്ര പോകാമെന്ന വിളി, എന്നെ ഓർമിപ്പിച്ചത് സോജനെയും തടാകത്തിലെ മീനുകളെയുമാണ്.
വെളുപ്പിനെ പാലക്കാട് നിന്നിറങ്ങി. ഉദയം, നമ്മൾ ഉദിക്കുന്നതിനു മുൻപേ ഉദിക്കുന്നത് പതിവാക്കിയതിനാൽ കാണാൻ വലിയ പാടാണ്. ഇതുവരെ പോകാത്ത വഴിയിലൂടെ പോകാൻ തോന്നുന്ന ഇച്ചിരി സാഹസികത കൂടെ ഉള്ളതിനാൽ ഇത്തവണയും വഴി പലവട്ടം തെറ്റി മലമ്പുഴയിലെത്തി. ആദ്യം പോയത് മീൻ സൊസൈറ്റി യിലേക്കാണ്. ഡാമുകളിലെ മീനിനെ നേരിട്ടു പിടിക്കാനോ, വിൽക്കാനോ പാടില്ല. ലൈസൻസുള്ള മീൻപിടിത്തക്കാർ മീനുകളെ പിടിക്കുകയും സൊസൈറ്റിയിൽ കൊണ്ടുപോയി കൊടുക്കുകയും ചെയ്യണം. വാങ്ങേണ്ടവർക്ക് സൊസൈറ്റിയിൽനിന്ന് വാങ്ങാം. മീൻ പിടിച്ചവരുടെ തട്ടുകളിൽ കൊടുത്താൽ വെട്ടി വൃത്തിയാക്കി തരും. മലമ്പുഴ പാർക്കിന്റെ തൊട്ടു മുന്നിലാണ് ഈ സൊസൈറ്റി. തൊട്ടടുത്ത് പാർക്കിൽ വരുന്നവരുടെ കാറുകളുടെ പാർക്കിങ്.
ആദ്യത്തെ യക്ഷി
This story is from the June 01,2024 edition of Fast Track.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Fast Track
Fast Track
ഹാർലി ഡേവിഡ്സൺ എക്സ് 440 ടി
ക്ലാസിക് മോഡേൺ ലുക്കിൽ പരിഷ്കാരങ്ങളോടെ എക്സ്440യുടെ പുതിയ മോഡൽ
2 mins
January 01,2026
Fast Track
ടാറ്റ സിയറ
കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്
4 mins
January 01,2026
Fast Track
എക്സ്ഇവി 9.എസ്
ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര
5 mins
January 01,2026
Fast Track
പാലക്കാട് പച്ചക്കടൽ
കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര
5 mins
January 01,2026
Fast Track
കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത
നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്
3 mins
January 01,2026
Fast Track
യാത്രയിലെ സ്ത്രീപക്ഷം
സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ
2 mins
January 01,2026
Fast Track
നെക്സോൺ ഇവിയിൽ 92,000 കിമീ
ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല
1 min
January 01,2026
Fast Track
വാനിലെ താരം
COMPANY HISTORY
5 mins
January 01,2026
Fast Track
ബിഇ6 ഫോർമുല ഇ
ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര
1 min
January 01,2026
Fast Track
'കാർ'ഡിയാക് അറസ്റ്റ്
COFFEE BREAK
2 mins
January 01,2026
Listen
Translate
Change font size
