Try GOLD - Free
ഓട്ടമാറ്റിക് ട്രാൻസ്മിഷൻ ഏത് തിരഞ്ഞെടുക്കണം
Fast Track
|February 01,2024
വിപണിയിൽ ലഭ്യമായ ഓട്ടമാറ്റിക് ട്രാൻസ്മിഷനുകളെക്കുറിച്ചു വിശദമായി അറിയാം
കുതിച്ചും കിതച്ചുമുള്ള യാത്രയിൽ അടിക്കടി ഗിയർ മാറ്റിയും ക്ലച്ച് ചവിട്ടിയും മടുക്കുമ്പോൾ ഈ പൊല്ലാപ്പൊന്നും ഇല്ലാത്ത ഓട്ടമാറ്റിക് ഗിയർബോക്സായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഉപയോക്താക്കളുടെ താൽപര്യം തിരിച്ചറിഞ്ഞ് ഒട്ടെല്ലാ നിർമാതാക്കളും ഓട്ടമാറ്റിക് ഗിയർബോക്സുള്ള മോഡലുകൾ വിപണിയിലെത്തിച്ചിട്ടുണ്ട്. എന്നാൽ ഈയിനത്തിലുള്ള ഒരു വാഹനം വാങ്ങാനൊരുങ്ങുമ്പോൾ ഓട്ടമാറ്റിക് ഗിയർബോക്സുകളുടെ വൈവിധ്യം അൽപം ചിന്താക്കുഴപ്പമുണ്ടാക്കാം. കൂടുതൽ ഇന്ധനക്ഷമത നൽകുന്നതേത്? ഹൈവേയിൽ മിന്നിക്കാൻ പറ്റുന്ന ലാഗില്ലാത്ത ഗിയർബോക്സ് ഏത്? സിറ്റി ഡ്രൈവിന് ഇണങ്ങുന്നതേത്? ഇങ്ങനെ സംശയങ്ങളും ചോദ്യങ്ങളും ഒട്ടേറെയുണ്ടാകും.
പല പേരുകളിൽ അറിയപ്പെടുന്നുണ്ടങ്കിലും പ്രധാനമായി അഞ്ചിനം ഓട്ടമാറ്റിക് ഗിയർബോക്സുകളാണു നിലവിലുള്ളത്. ഓരോന്നിന്റെയും പ്രത്യേകതകൾ മനസ്സിലാക്കിയാൽ സ്വന്തം ഉപയോഗത്തിനും ഡ്രൈവിങ് ശൈലിക്കും ഇണങ്ങിയതു തിരഞ്ഞെടുക്കാൻ സാധിക്കും.
TC (ടോർക്ക് കൺവെർട്ടർ)
ഒരുകാലത്ത് ഓട്ടമാറ്റിക് എന്നു പറഞ്ഞാൽ ഈയിനം ഗിയർബോക്സ് ആണെന്ന ധാരണയുണ്ടായിരുന്നു. അമേരിക്കൻ വാഹന നിർമാതാക്കൾ ഭൂരിഭാഗവും ഉപയോഗി ച്ചിരുന്നതും തന്മൂലം ഗൾഫ് രാജ്യങ്ങളിൽ പരക്കെ കാണപ്പെട്ടിരുന്നതുമായ സാങ്കേതികവിദ്യയാണെന്നതായിരുന്നു കാരണം. ക്ലച്ചിന്റെ സ്ഥാനത്ത് ഒരു ഹൈഡ്രോളിക് കപ്ലിങ്ങും സാധാരണ ഗിയർ ബോക്സിനു പകരം പ്രത്യേക തരത്തിലുള്ള ഒരു ഗിയർ സംവിധാനവുമാണ് ഇതിലുള്ളത്. സവി ശേഷമായ ഒരു ദ്രാവകം (ട്രാൻസ്മിഷൻ ഫ്ലൂയിഡ്) ഉപയോഗിച്ച് എൻജിന്റെ ശക്തി ഗിയർ സംവിധാനത്തിലേക്കു പകരുന്നു. വാഹനം നേരിടുന്ന സാഹചര്യമനുസരിച്ച് (കയറ്റം, പെട്ടെന്നുള്ള വേഗം കൂട്ടൽ) ഗിയർ അനുപാതം സ്വയം ക്രമീകരിക്കപ്പെടും.
This story is from the February 01,2024 edition of Fast Track.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Fast Track
Fast Track
ഓളപ്പരപ്പിലൂടെ...
ഒരുദിനം ഉല്ലസിക്കാൻ കൊല്ലം അഷ്ടമുടിക്കായലിലൂടെ ഒരു ബോട്ട് യാത്ര
1 mins
October 01, 2025
Fast Track
വാഹനവിപണിക്ക് ഉണർവേകി പുതിയ ജിഎസ്ടി
പുതിയ ജിഎസ്ടി പരിഷ്കാരം വാഹന വിൽപനയിൽ മാത്രമല്ല പുരോഗതി കൊണ്ടുവരുന്നത്. ഓട്ടമൊബീൽമേഖല ഒട്ടാകെ ഇതിന്റെ ഗുണം ലഭ്യമാകും
4 mins
October 01, 2025
Fast Track
323 കിമീ റേഞ്ചുമായി അൾട്രാവയലറ്റ് എക്സ് 47
ആദ്യം ബുക്ക് ചെയ്യുന്ന 1000 പേർക്ക് 2.49 ലക്ഷം രൂപയ്ക്ക് എക്സ് 47 ലഭിക്കും
1 mins
October 01, 2025
Fast Track
Voyage to the Future
ഭാവിയിലേക്ക് ഒരു ചുവടുകൂടി മുന്നേറി ഏഥർ
2 mins
October 01, 2025
Fast Track
അപ്പാച്ചെ @ 20
ടിവിഎസ് അപ്പാച്ചെ നിരത്തിലെത്തിയിട്ട് 20 വർഷം. ആഘോഷങ്ങളുടെ ഭാഗമായി സ്പെഷൽ എഡിഷനുകൾ
1 min
October 01, 2025
Fast Track
ഉറക്കം വന്നാൽ ഉറങ്ങണം!
ബാലഭാസ്കറും കൊല്ലം സുധിയും ജഗതി ശ്രീകുമാറും പോലെ മരണപ്പെട്ടവരും പരുക്കു പറ്റിയവരും അടങ്ങിയ നീണ്ട നിര തന്നെയുണ്ട് രാത്രികാല യാത്രകളിലെ ദുരന്ത കഥാപാത്രങ്ങളായി
2 mins
October 01, 2025
Fast Track
Sporty Commuter
സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനും മികച്ച റൈഡ് ക്വാളിറ്റിയുമായി 125 സിസി സെഗ്മെന്റിലെ പുതിയ താരം
2 mins
October 01, 2025
Fast Track
മാറ്റത്തിന്റെ പാതയിലൂടെ വിക്റ്റോറിസ്
5 സ്റ്റാർ സുരക്ഷ, ലെവൽ 2 അഡാസ്, നൂതന ഫീച്ചേഴ്സ്, ഉഗ്രൻ മൈലേജ്. മിഡ്സ് എസ് യു വി വിപണി പിടിച്ചടക്കാൻ മാരുതിയുടെ പുതിയ മോഡൽ വിക്റ്റോറിസ്
4 mins
October 01, 2025
Fast Track
യുണീക് മെഷീൻ
ട്വിൻ സിലിണ്ടർ എൻജിൻ കരുത്തുമായി വേഴ്സിസ് എക്സ് 300ന്റെ രണ്ടാം വരവ്
2 mins
September 01,2025
Fast Track
അച്ഛന്റെ ബുള്ളറ്റ് പ്രൂഫ്, അച്ചന്റെ മറുപടി
COFFEE BREAK
1 mins
September 01,2025
Listen
Translate
Change font size
