Versuchen GOLD - Frei
ഓർമകളുടെ പിറവി
Vanitha
|May 24, 2025
സിനിമയ്ക്ക് അപ്പുറം ഷാജി എൻ. കരുൺ എന്ന ഭർത്താവിനെ ബാല്യകാല ചങ്ങാതിയെ അനസൂയ ഓർമിക്കുന്നു
ലോകത്തിലെ ഏറ്റവും ശാന്തമായ പുഴയായിരുന്നു ഷാജി എൻ. കരുൺ. അരികത്ത് എത്തുന്നവർക്കെല്ലാം തെളിഞ്ഞ കാഴ്ചകളുടെ സന്തോഷവും ഓർമകളുടെ നേർത്ത തണുപ്പും വളരെ പതുക്കെയുള്ള ശബ്ദവും പകർന്ന് ഒഴുകിപോയ ഒരാൾ.
ആ ഓർമപ്പുഴയ്ക്ക് അരികിലാണ് ഇന്നു 'പിറവി'യെന്ന വീട്. നിറവും വെളിച്ചവുമൊക്കെ ഏതളവിൽ അകത്തളത്തിൽ വീഴണമെന്നു കണക്കു കൂട്ടി പണിത ക്യാമറാമാന്റെ സംവിധായകന്റെ ഹൃദയാലുവായ വീട്. അകത്തളത്തിൽ, നിഷ്കളങ്കമായി ചിരിക്കുന്ന ഷാജി എൻ. കരുണി ന്റെ ഫോട്ടോ.
ഏതു നോട്ടത്തിലും പിറക്കുന്നത് ഓർമകളാണ് - സ്ഥിരമായി ഇരിക്കുന്ന കസേര, അവസാനമായെത്തിയ ജെ .സി. ഡാനിയൽ പുരസ്കാരം. ഫിലിം ഫെസ്റ്റിവലുകളിലെ ടാഗുകൾ, വിരൽത്തുമ്പു തൊട്ട പുസ്തകങ്ങൾ. മോഹൻലാൽ നായകനാകേണ്ടിയിരുന്ന സിനിമയുടെ കുറിപ്പുകൾ കാലത്തിന്റെ ഇതളുകൾ. പക്ഷേ, അവിടെ നിന്നൊന്നുമല്ല അനസൂയ തുടങ്ങിയത്. വർഷങ്ങൾക്കു മുൻപ്, പിറവിയെന്ന ആദ്യ സിനിമയ്ക്കും മുൻപ്, പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ മിടുമിടുക്കനായ വിദ്യാർഥിയാകുന്നതിനും മുൻപുള്ള കാലം തുറന്നിട്ട് അടയ്ക്കാൻ മറന്ന പടിവാതിൽ കാഴ്ചയിലാണ് ഓർമകളുടെ പിറവി തുടങ്ങുന്നത്.
“ഞാൻ ഏഴാം ക്ലാസിൽ. ഏട്ടൻ ബാബു ഒൻപതിലും എന്നേക്കാൾ രണ്ടര വയസ്സു മൂത്തതായിരുന്നെങ്കിലും ഏട്ടനെ പേരാണു വിളിച്ചിരുന്നത്. ഞങ്ങൾ താമസിച്ച കണ്ണ മൂലയിലെ വീടിന്റെ അയൽപക്കത്തു പുതിയൊരു വീടു പണി തുടങ്ങി. ആദ്യമായാണു കല്ലുകൾ ചേർത്തു വച്ചു വീടുണ്ടാക്കുന്നതു കാണുന്നത്. കൗതുകത്തോടെ അതു നോക്കി നിൽക്കും. പിങ്ക് ഷേഡ് ആയിരുന്നു ചുമരിന്. ഒരു ദിവസം സന്ധ്യയോടെ ലോറി വന്നു. അലമാരയും കട്ടിലുമൊക്കെ ഇറക്കി. വീട്ടിൽ ലൈറ്റുകൾ തെളിഞ്ഞു. എന്റെ കൺമുന്നിൽ വളർന്ന ആ വീട്ടിലേക്കു താമസക്കാരെത്തി.
പിറ്റേന്നു സ്കൂളിലിരിക്കുമ്പോഴും ആരാണു താമസക്കാർ എന്നറിയാനുള്ള ആകാംക്ഷയുണ്ടായിരുന്നു. വൈകുന്നേരം ആശുപത്രിയിൽ നിന്ന് അച്ഛൻ വന്നു. (ഇഎം എസും ഏകെജിയുമായൊക്കെ ആത്മബന്ധം പുലർത്തിയിരുന്ന, ആരോഗ്യരംഗം ആദരവോടെ കാണുന്ന പ്രശസ്ത തൊറാസിക് സർജൻ ഡോ. പി. കെ. ആർ. വാര്യരുടെയും ദേവകി വാര്യരുടെയും പുത്രിയാണ് അനസൂയ) പുതിയ അയൽക്കാരെ കുറിച്ച് അച്ഛൻ പറഞ്ഞതു കേട്ടു, “ആ വരാന്തയിലിരിക്കുന്ന അദ്ദേഹം എന്റെ പേഷ്യന്റാണ്.
Diese Geschichte stammt aus der May 24, 2025-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Vanitha
ഉഷാറാക്കാം വേനലവധി
ജീവിതപാഠങ്ങൾ രസകരമായി ഉൾക്കൊള്ളാനുള്ള കാലമാകട്ടെ വേനലവധി. കുട്ടികൾക്കായി മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ
3 mins
March 28, 2026
Vanitha
മുടിയഴകിന് ഗ്രീൻ, ബ്ലൂ, പിങ്ക് വാട്ടർ
മുടിയുടെ ആരോഗ്യത്തിനായി അധികം മെനക്കെടാതെ തയാറാക്കാവുന്ന മൂന്നു കൂട്ടുകൾ.. ഇവ മൂന്നും മാറി മാറി ഉപയോഗിക്കാം.
1 min
March 28, 2026
Vanitha
ചില്ലുഭരണികളിലെ ഉദ്യാനപാലനം
ടെറേറിയം അഥവ ചില്ലുഭരണികളിലെ കുഞ്ഞൻ ഉദ്യാനം പരിപാലിക്കാൻ അറിയേണ്ട കാര്യങ്ങൾ
1 mins
March 28, 2026
Vanitha
ഗ്യാസ് ലാഭിക്കാൻ
ഫ്രിജിൽ നിന്നെടുത്ത സാധനങ്ങൾ ഉടനെ തന്നെ സ്റ്റൗവിൽ വച്ച് ചൂടാക്കരുത്
1 min
March 28, 2026
Vanitha
വിശേഷം ഒന്നുമായില്ലേ? ഉണ്ടല്ലോ 'ഡിങ്ക് ' വിശേഷം!
രാജസ്ഥാൻ കാത്ര കഴിഞ്ഞു കേരളത്തിലെത്തിയിട്ടും ആ \"ഡിങ് വിശേഷങ്ങൾ മോളി ആന്റിയുടെ മൗസ്സിൽ തറഞ്ഞു നിന്നു
2 mins
March 28, 2026
Vanitha
നാടകം സാലഭഞ്ജിക സംവിധാനം ഫാസിൽ
സിനിമയിലെയും ജീവിതത്തിലെയും മറക്കാനാകാത്ത നിമിഷങ്ങൾ ജലജ പങ്കുവയ്ക്കുന്ന പരമ്പര ഓർമയുടെ മർമ്മരങ്ങൾ
2 mins
March 28, 2026
Listen
Translate
Change font size
