Facebook Pixel മാറ്റിയെഴുതുന്ന മലയാളം | Vanitha – womens-interest – Lesen Sie diese Geschichte auf Magzter.com
Mit Magzter GOLD unbegrenztes Potenzial nutzen

Mit Magzter GOLD unbegrenztes Potenzial nutzen

Erhalten Sie unbegrenzten Zugriff auf über 9.000 Zeitschriften, Zeitungen und Premium-Artikel für nur

$149.99
 
$74.99/Jahr

Versuchen GOLD - Frei

മാറ്റിയെഴുതുന്ന മലയാളം

Vanitha

|

February 01, 2025

ജെസിബി പ്രൈസും ക്രോസ് വേഡ് ബുക് അവാർഡും ഉൾപ്പെടെ വലിയ പുരസ്കാരങ്ങൾ നേടി ഇന്ത്യൻ വിവർത്തന രംഗത്തെ തിളങ്ങുന്ന സാന്നിധ്യമായ ജയശ്രീ കളത്തിലിന്റെ സാഹിത്യജീവിതം

- വി.ജി.നകുൽ

മാറ്റിയെഴുതുന്ന മലയാളം

വായനയുടെയും സങ്കൽപ്പങ്ങളുടെയും വലിയ തുരുത്തിലാണു കുഞ്ഞു ജയശ്രീ കൂടൊരുക്കിയത്. നല്ല വായനക്കാരിയായിരുന്ന അമ്മയുടെ പിന്തുണയായിരുന്നു പ്രചോദനം. കോട്ടക്കൽ പാണ്ടമംഗലത്ത് മേലാത്ര ജനാർദന പണിക്കരുടെയും കളത്തിൽ ശ്രീകുമാരിയുടെയും ഇളയ മകൾ ജയശ്രീയുടെ ലോകം കുട്ടിക്കാലം മുതലേ പുസ്തകങ്ങളായിരുന്നു.

വർഷങ്ങൾക്കിപ്പുറം ജെസിബി പ്രസം ക്രോസ് വേഡ് ബുക് അവാർഡും ഉൾപ്പെടെ ഇന്ത്യൻ സാഹിത്യരംഗത്തെ പ്രമുഖ പുരസ്കാരങ്ങൾ നേടി, വിവർത്തനരംഗത്തെ തിളങ്ങുന്ന സാന്നിധ്യമായി നിറഞ്ഞു നിൽക്കുകയാണു ജയശ്രീ കളത്തിൽ.

എൻ.പ്രഭാകരന്റെ അഞ്ച് നോവെല്ലകളുടെ വിവർത്തനമായ 'ഡയറി ഓഫ് എ മലയാളി മാഡ് മാൻ' എന്ന തന്റെ പ്രഥമ കൃതിയിലൂടെ ജയശ്രീ 2019ലെ ക്രോസ് വേഡ് ബുക്ക് അവാർഡ് നേടി. 2020ൽ എസ്. ഹരീഷിന്റെ "മീശ' എന്ന നോവൽ മുസ്റ്റാഷ്' എന്ന പേരിൽ വിവർത്തനം ചെയ്തപ്പോൾ ജെസിബി പ്രൈസും തേടിയെത്തി.

2003 മുതൽ ജീവിതപങ്കാളി ആഡ്ലി സിദ്ദീഖിക്കൊപ്പം ഇംഗ്ലണ്ടിൽ താമസിക്കുന്ന ജയശ്രീ, എല്ലാ വർഷവും നാട്ടിലെത്തും. ഇക്കുറി വന്നപ്പോൾ തന്റെ സാഹിത്യ ജീവിതത്തിന്റെ വഴിത്താരകളെക്കുറിച്ച് അവർ വനിത'യോടു മനസ്സു തുറന്നു.

"കുട്ടിയായിരുന്നപ്പോൾ, വലുതായാൽ ആരാകണം എന്ന ചോദ്യത്തിന് "എഴുത്തുകാരിയാകണം' എന്നു മറുപടി പറഞ്ഞിരുന്ന ആളാണു ഞാൻ. അന്നൊക്കെ പോക്കറ്റ് മണിയായി കിട്ടുന്ന കാശെല്ലാം കൂട്ടിവച്ച്, കോട്ടയ്ക്കൽ ബസ് സ്റ്റാൻഡിൽ പ്രഭാത് ബുക് ഹൗസിന്റെ പുസ്തകവണ്ടി വരുന്നദിവസത്തിനായി കാത്തിരിക്കും.

ചെറുപ്പത്തിൽ മുട്ടുവീക്കത്തിന്റെ ബുദ്ധിമുട്ടുകളുണ്ടായിരുന്നതിനാൽ ഓടാനും ചാടാനുമൊക്കെ പ്രയാസമായിരുന്നു. വായനയായിരുന്നു പ്രധാന വിനോദം. ഇവിടെ ഞങ്ങളുടെ അയൽപക്കത്തു താമസിച്ചിരുന്ന മണിയേട്ടൻ ബാലരമയും പൂമ്പാറ്റയുമൊക്കെ വരുത്തും. അവിടുത്തെ കുട്ടികൾ വായിക്കും മുൻപേ എനിക്കാണു തരിക. മുതിർന്നപ്പോൾ എന്തു സമ്മാനം വേണമെന്ന് അച്ഛനും അമ്മയും ചോദിക്കു മ്പോൾ പുസ്തകം വാങ്ങാനുള്ള പണം എന്നാകും എന്റെ മറുപടി.

കോഴിക്കോട് ടൂറിങ് ബുക് സ്റ്റാളിൽ അക്കാലത്ത് ബുക് ബാങ്ക് എന്നൊരു ഏർപ്പാടുണ്ടായിരുന്നു. കുറേശ്ശേ പൈസ ഇടുക, ഒന്നിച്ചു പുസ്തകം എടുക്കുക. അങ്ങനെയും കുറേയധികം പുസ്തകങ്ങൾ വാങ്ങി വായിച്ചു.

തുടക്കം കവിതകളിൽ

WEITERE GESCHICHTEN VON Vanitha

Vanitha

Vanitha

സ്നേഹിക്കാം നമ്മളെത്തന്നെ

മറ്റുള്ളവർക്കായി ജീവിക്കുന്നതിനിടയിൽ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും മറന്നുപോയ വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇതു നിർബന്ധമായും വായിക്കണം

time to read

2 mins

February 14, 2026

Vanitha

Vanitha

മുപ്പതിലെത്തിയ പൊട്ടിച്ചിരി

മുപ്പതുവർഷത്തെ ചിരിയോർമകൾ നിരത്തി വച്ചു സലിംകുമാർ പറഞ്ഞു ഇനിയും അഭിനയിക്കണമെന്നുണ്ട്. തുള്ളണമെങ്കിൽ ഉറഞ്ഞു തുള്ളണം, അതിനായി കാത്തിരിക്കുന്നു

time to read

4 mins

February 14, 2026

Vanitha

Vanitha

കടമാണോ വില്ലൻ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

February 14, 2026

Vanitha

Vanitha

ഹെയർ കളർ ചർമത്തിൽ പറ്റിയാൽ

ഹെയർ ഡൈ ഉപയോഗിക്കുമ്പോഴോ ഹെയർ കളർ ചെയ്യുമ്പോഴോ നെറ്റിയിലും കവിളിലും ചെവിയി ലും നിറം പറ്റാറുണ്ടോ ? ഇതു നീക്കാനുള്ള വഴികളിതാ...

time to read

1 min

February 14, 2026

Vanitha

Vanitha

തല മറന്നു കുളിക്കേണ്ട

മുടിയുടെ ആരോഗ്യത്തിനായി തല കഴുകുമ്പോൾ ശ്രദ്ധിക്കാൻ ആറു കാര്യങ്ങൾ

time to read

2 mins

February 14, 2026

Vanitha

Vanitha

Shruthy Unstoppable

നടിയും മോഡലും അവതാരകയുമായ ശ്രുതി മേനോൻ നിലപാടുകൾ വ്യക്തമാക്കുന്നു

time to read

2 mins

February 14, 2026

Vanitha

Vanitha

വയോധികർക്ക് സുരക്ഷയൊരുക്കി സായി ശങ്കര ശാന്തി കേന്ദ്രം

കാലടി സായി ശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി. എൻ. ശ്രീനിവാസൻ പറയുന്നു

time to read

2 mins

February 14, 2026

Vanitha

Vanitha

ഓഹരിയിലൂടെ ഇരട്ടിലാഭം കിട്ടും!

സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ

time to read

3 mins

February 14, 2026

Vanitha

Vanitha

മഞ്ഞപ്പിത്തം പകരുന്നതു തടയാം

മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ അറിയാം

time to read

2 mins

February 14, 2026

Vanitha

Vanitha

പാഠങ്ങൾ പാടി പഠിപ്പിക്കും സ്നേഹ ടീച്ചർ

ലാലേട്ടൻ പറയുന്ന പോലെ, എന്തോ വലിയ ഇഷ്ടാണ് എല്ലാർക്കും, പാട്ടു പാടി ക്ലാസെടുക്കുന്ന സ്നേഹ ടീച്ചറെ...

time to read

3 mins

February 14, 2026

Listen

Translate

Share

-
+

Change font size