Versuchen GOLD - Frei
പാട്ടിന്റെ സോഡാ സർബത്ത്
Vanitha
|August 17, 2024
സിനിമയുടെ രുചിയായി മാറിയ ഗാനങ്ങളിലൂടെ മനസ്സ് തൊട്ട പാട്ടെഴുത്തുകാരൻ വിനായക് ശശികുമാർ
പല നിറങ്ങളിൽ മനോഹരമായി നിരത്തി വച്ചിരിക്കുന്ന വരികളുടെ സർബത്ത് കടയാണു വിനായക് ശശികുമാർ. "ആരാധികേ'യും തനിയേയും പോലെ മനസ്സാൽ നുണയും തേൻ നെല്ലിക്ക പാട്ടുകൾ. ഇലുമിനാറ്റി'യും "കട്ടച്ചോര കൊണ്ട് ജ്യൂസടിക്കുന്ന സോഡ സർബത്തും പോലെ എരിഞ്ഞുപതയുന്ന വരികൾ. കഥ ഏതായാലും സിനിമയുടെ രുചിയായി മാറിയ ഗാനങ്ങൾ.
റാപ്പോ പോപ്പോ മെലഡിയോ അങ്ങനെ എന്തിനും ശരിയുത്തരം കുറിക്കുന്ന എഴുത്തുപേന. മുപ്പതു വയസ്സിനുള്ളിൽ നൂറോളം ഗാനങ്ങൾ. "മഞ്ഞുമ്മൽ ബോയ്സും ആവേശവും കടന്നു പാട്ടെഴുത്തിലെ ഹിറ്റ് വണ്ടി നൂറിൽ പായുകയാണ്. "നാട്ടിലെങ്ങും പാട്ടായ വരികൾക്കു പിന്നിലെ കഥകൾ കേൾക്കാം.
മദിരാശിയിൽ വിരിഞ്ഞ വരികൾ
“ജനിച്ചു വളർന്നത് തിരുവനന്തപുരം കരമനയിലാണ്. ബാങ്ക് ഉദ്യോഗസ്ഥരായി രുന്നു അച്ഛൻ ശശികുമാറും അമ്മ ആശയും. ഞാൻ എട്ടാംക്ലാസിൽ പഠിക്കുമ്പോൾ അവർക്കു ചെന്നൈയിലേക്കു സ്ഥലം മാറ്റം കിട്ടി. അവർക്കൊപ്പം ഏക മകനായ ഞാനും ചെന്നൈക്കാരനായി.
ഏഴുവർഷം കഴിഞ്ഞ് അവർ രണ്ടും തിരികെ കൊച്ചിയിലെത്തി. ഞാൻ പിന്നെയും മൂന്നുവർഷം അവിടെ തുടർന്നു. മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നു പിജി പാസായി. ഒരു വർഷം കോർപറേറ്റ് മേഖലയിൽ ജോലി. കൈതൊട്ട് നേടാവുന്ന ഒന്നാണു സിനിമയെന്ന വിശ്വാസം എനിക്കു തന്നത് സദാ വെയിൽ ചൂടി നിൽക്കുന്ന ചെന്നൈ പട്ടണമാണ്.
ഉള്ളിലെ സിനിമാമോഹം നാമ്പിട്ടത് ലയോള കോളജിൽ ബികോമിനു ചേർ ന്ന കാലത്താണ്. സംവിധാനം, തിരക്കഥ, പാട്ടെഴുത്ത് അങ്ങനെ ഏതെങ്കിലുമൊരു റോളിൽ സിനിമയുടെ പിന്നിലെത്തണം. അതായിരുന്നു സ്വപ്നം.
കുട്ടിക്കാലത്തു കീബോർഡും പിയാനോയും വോക്കലും പഠിച്ചിട്ടുണ്ട്. കീബോർഡിൽ സിക്സ് ഗ്രേഡ് ട്രിനിറ്റി പാ സ്സായി. അതൊക്കെ പ്രയോജനപ്പെടുന്നതു പാട്ടെഴുത്തി ലേക്കു കടന്നപ്പോഴാണ്. കൂട്ടുകാരുണ്ടാക്കുന്ന ട്യൂണിന് വരികളെഴുതിയാണു തുടക്കം. പിന്നെ, സ്വയം ഈണമിട്ട് എഴുത്തു തുടങ്ങി. ഗൗരവമായ വായനയൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല. ധാരാളം പാട്ട് കേൾക്കുമായിരുന്നു. അതായിരുന്നു എന്റെ ഗൃഹപാഠം.
വിദ്യാജി രസികൻ
ഞാൻ കടുത്ത വിദ്യാസാഗർ ആരാധകനാണ്. അങ്ങനെയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നതും. അ പ്പോഴൊന്നും ഗാനരചയിതാവാണെന്ന കാര്യം സാറിന് അറിയില്ല. വീണ്ടും നാല് കൊല്ലം കൂടി കഴിഞ്ഞ്, പാട്ടെഴുതാൻ പുതിയ ഒരാളെ വേണം എന്നു പറഞ്ഞപ്പോൾ ആരോ എന്റെ പേര് പറഞ്ഞു. കേട്ടപ്പോൾ അദ്ദേഹത്തിന് വലിയ അതിശയമായി.
Diese Geschichte stammt aus der August 17, 2024-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

