Versuchen GOLD - Frei
ഇവിടെ കേൾക്കാം ദൈവ ശബ്ദം
Vanitha
|December 23, 2023
പാലാ രൂപതയുടെ സഹായമെത്രാൻ പദവിയിൽ നിന്നു സന്യാസത്തിലേക്കു മാറിയ മുരിക്കൻ പിതാവിന്റെ ആശ്രമത്തിൽ ഒരു പകൽ
പാഞ്ചാലിമേട്ടിൽ നിന്നു വീണ്ടും അഞ്ചു കിലോമീറ്റർ മല കയറണം തണ്ണിപ്പാറയിലെത്താൻ. കോടമഞ്ഞ് കാഴ്ച മറയ്ക്കുന്ന മലനിരകളാണു ചുറ്റും. തേയിലക്കാടുകൾക്കപ്പുറം വന്യമായ നിശബ്ദത, വല്ലപ്പോഴും കാഴ്ചയിൽ പെടുന്ന പ്രാർഥനാലയങ്ങൾ, വനങ്ങൾ അതിരിടുന്ന മലയിടുക്കുകൾ. ഇവിടെ എപ്പോഴും കാറ്റാണ്; പിന്നെ, തണുപ്പും. ചിലപ്പോഴതു മൃദുവായി തഴുകിപ്പോകും. മറ്റു ചിലപ്പോൾ വന്യ മൃഗങ്ങളെപ്പോലെ കടിച്ചു കുടയും.
ഈ മലഞ്ചെരുവുകളിലൊന്നിലാണു മാർ തോമസ് സ്ലീഹാ ദയറാ. പാലാ രൂപതയുടെ സഹായമെത്രാൻ പദവിയിൽ നിന്നു സന്യാസജീവിതത്തിലേക്കു മാറിയ ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ ഏകാന്തജീവിതം നയിക്കുന്ന ഹെർമിറ്റ്, സിറോമലബാർ സഭയുടെ ചരിത്രത്തിൽ അത് ആദ്യത്തെ സംഭവമായിരുന്നു. ഒരു പിതാവ് തന്റെ സ്ഥാനമാനങ്ങളെല്ലാം ഇട്ടെറിഞ്ഞ് ഏകാന്തധ്യാനത്തിലേക്കു മടങ്ങുക. ആദിമമനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം എങ്ങനെയാണോ അതുപോലെയാണ് ഈ ഏകാന്തജീവിതവും.
പത്തു വർഷത്തോളം പാലാരൂപതയുടെ സഹായമെത്രാനായി സേവനം ചെയ്ത ശേഷമാണു മുരിക്കൻ പിതാവിന്റെ സ്ഥാനത്യാഗം. ബസിൽ സാധാരണക്കാരനായി യാത്ര ചെയ്തും തെരുവിൽ ജീവിക്കുന്നവരെ ശുശ്രഷിച്ചും ഒരു ചെറുപ്പക്കാരനു തന്റെ വൃക്കദാനം ചെയ്തും മുരിക്കൻ പിതാവ് സ്വന്തം ജീവിതത്തെ അത്രമേൽ ദൈവത്തിലേക്ക് അടുപ്പിച്ചിരുന്നു. ആളും അർത്ഥവുമുള്ള തിരക്കുപിടിച്ച മെത്രാൻ ജീവിതത്തിൽ നിന്നാണ് എല്ലാം ത്യജിച്ച സന്യസ്ത ജീവിതത്തിലേക്ക് അദ്ദേഹം മാറിയത്.
Diese Geschichte stammt aus der December 23, 2023-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Translate
Change font size

