Versuchen GOLD - Frei
മറക്കരുത്, പണികിട്ടും
SAMPADYAM
|September 01,2025
പ്രവാസി ഡിവിഡന്റ് സ്കിം
-
ഭൂരിപക്ഷം പ്രവാസികളും സമയക്കുറവും അശ്രദ്ധയുംകൊണ്ടു ചില തെറ്റുകൾ വരുത്താറുണ്ട്. അതു പണവും വിലപ്പെട്ട സമ യവും വൻതോതിൽ നഷ്ടപ്പെടുത്തും. ചിലപ്പോൾ പിഴയോ മറ്റു നിയമനടപടികളോ നേരിടേണ്ടി വരാം. ഇത്തരം തെറ്റുകൾ ഒഴിവാക്കാൻ എപ്പോഴും ശ്രദ്ധിക്കണം.
സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യണം
പ്രവാസിയായാൽ നാട്ടിലെ ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യണം, ഇല്ലെങ്കിൽ എൻആർഒ അക്കൗണ്ടാക്കി മാറ്റണം. എൻആർഐ ആയതിനുശേഷം റസിഡന്റ് അക്കൗണ്ട് ഉപയോഗിച്ചാൽ ഇന്ത്യൻ ബാങ്കിങ് നിയമലംഘനത്തിനു പിഴ വരും.
നികുതി/നിയമം പാലിക്കണം
നാട്ടിൽ വാടക, ഓഹരി മ്യൂച്വൽ ഫണ്ട് വരുമാനങ്ങളുണ്ടെങ്കിൽ അതിനു കൃത്യമായി നികുതി അടയ്ക്ക ണം, റിട്ടേൺ ഫയൽ ചെയ്യണം, പണം വിദേശത്തേക്കു കൊണ്ടുപോകാനുള്ള (repatriation) ടാക്സ് ക്ലിയറൻസ് എടുക്കണം. ഇല്ലെങ്കിൽ പല പ്രശ്നങ്ങൾ നേരിടേണ്ടി വരും.
KYC അപ്ഡേറ്റ് ചെയ്യണം
എൻആർഐ അക്കൗണ്ടുകളുടെ കെവൈസി സമയത്തു പുതുക്കാൻ മറക്കരുത്. ഇല്ലെങ്കിൽ ഫണ്ട് ട്രാൻസ്ഫർ, വായ്പ, നിക്ഷേപം എന്നിവ തടസ്സപ്പെടാം. അതുപോലെ നിങ്ങളുടെ ഇ-മെയിൽ, മൊബൈൽ നമ്പർ തുടങ്ങിയ കോണ്ടാക്ട് വിവരങ്ങൾ ബാങ്കിൽ അപ്ഡേറ്റ് ചെയ്യണം. ഇല്ലെങ്കിൽ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ സമയത്ത് അറിയില്ല. അതു വലിയ തലവേദനകളുണ്ടാക്കും.
വേണം ഡിജിറ്റൽ ബാങ്കിങ്
ലോകത്ത് എവിടെനിന്നും പരിധിയില്ലാതെ അക്കൗ ണ്ട് അക്സസ് ചെയ്ത് ഫണ്ടു കൈമാറാനും ബില്ലുകൾ അടയ്ക്കാനും ഡിജിറ്റൽ ബാങ്കിങ് വഴി കഴിയും. മൊബൈൽ/ഇന്റർനെറ്റ് ബാങ്കിങ് ആക്ടിവേറ്റ് ചെയ്യാതിരുന്നാൽ വിദേശത്തിരുന്നു കാര്യങ്ങൾ ചെയ്യാൻ താമസവും തടസ്സങ്ങളുമുണ്ടാകും.
ശരിയായി പണം അയയ്ക്കണം
വിദേശത്തുനിന്നു പണം എൻആർഇ അക്കൗണ്ടിലേക്കു തന്നെ അയയ്ക്കണം. എൻആർഒ അക്കൗണ്ടിലേക്ക് അയച്ചാൽ തലവേദനയാകും.
നോമിനിയെ ചേർക്കണം
ബാങ്ക് അക്കൗണ്ടിലും നിക്ഷേപങ്ങളിലും നോമിനിയെ ചേർക്കാൻ മറക്കരുത്. ഭാവിയിൽ നിങ്ങൾ ഉദ്ദേശിക്കുന്നയാൾക്ക് ഫണ്ട് എളുപ്പത്തിൽ കൈ മാറാം. തർക്കങ്ങളും കാലതാമസവും ഒഴിവാക്കാം.
നികുതി ആനുകൂല്യം ഉപയോഗിക്കണം
Diese Geschichte stammt aus der September 01,2025-Ausgabe von SAMPADYAM.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON SAMPADYAM
SAMPADYAM
പരിഹാരക്രിയകൾക്ക് സർക്കാർ പ്രതീക്ഷയോടെ ജീവനക്കാരും പെൻഷൻകാരും
ശമ്പള പെൻഷൻ പരിഷ്കരണത്തിന് എങ്ങനെ പണം കണ്ടെത്തുമെന്നറിയാതെ സർക്കാർ വലയുകയാണ്. ഇതിനിടെയാണ് തൊഴിലുറപ്പു പദ്ധതിയിൽ 40% തുക സംസ്ഥാനം വഹിക്കണമെന്ന കേന്ദ്ര തീരുമാനം.
2 mins
January 01,2026
SAMPADYAM
എൻപിഎസിൽ വലിയ മാറ്റം
85 വയസ്സുവരെ നിക്ഷേപിക്കാം; ഈടുവച്ചു വായ്പയെടുക്കാം. 5 വർഷ ലോക് ഇൻ പീരിയഡ് ഇനി ഇല്ല
1 mins
January 01,2026
SAMPADYAM
ചിന്താവിഷ്ടയായ ഭാര്യമാർ
നാടോടിക്കാറ്റിലെ വിജയനല്ല, മറ്റൊരു വിജയനുണ്ട്. ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയൻ.
1 mins
January 01,2026
SAMPADYAM
പെൻഷൻ: NPS നെക്കാൾ മികച്ചത് SWP, എന്തുകൊണ്ട്?
വിരമിക്കും മുൻപ് വരുമാനം നിലച്ചാലും ജീവിതാവസാനംവരെ ആവശ്യമായ പണം ഉറപ്പാക്കാം.
1 mins
December 01,2025
SAMPADYAM
ഫ്ലെക്സി ക്യാപ് ഫണ്ട്; ഏത് അനിശ്ചിതത്വത്തെയും മറികടക്കാം, നേട്ടമെടുക്കാം
ഫ്ലെക്സി ക്യാപ് ഫണ്ടുകൾക്കു മുഴുവൻ വിപണിയിലും നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ചെറുകിട, ഇടത്തരം, വൻകിട ഓഹരികളിൽനിന്നെല്ലാം ഒരേ സമയം നേട്ടമെടുക്കുകയും ചെയ്യാം.
1 min
December 01,2025
SAMPADYAM
മത്സരശേഷം ആമയിറച്ചിയും മുയലിറച്ചിയും
നമ്മളെ ലക്ഷ്യസ്ഥാനത്തെത്തിക്കാം എന്നു പറഞ്ഞു കയറ്റിക്കൊണ്ടുപോകാൻ, കാറുമായി വരുന്നവർ ഒരുപാടുണ്ടാകും.
1 min
December 01,2025
SAMPADYAM
ആധാർ ലിങ്ക്ഡ് ഒടിപി പ്രശ്നമാണ് പ്രവാസിക്ക്
ഓൺലൈൻ സേവനങ്ങൾക്കുള്ള ഒടിപി അധിഷ്ഠിത തിരിച്ചറിയൽ ഇന്ത്യൻ കമ്പനികളുടെ ഫോണിലേ ലഭിക്കൂ എന്നത് പ്രവാസികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.
2 mins
December 01,2025
SAMPADYAM
പണം, കാർ, ഫ്ലാറ്റ് സമ്മാനം കിട്ടണോ ആദ്യം അടയ്ക്കണം 31.2% നികുതി
സമ്മാനത്തിന്റെ മൂല്യം 10,000 രൂപ കവിഞ്ഞാൽ ടിഡിഎസ് പിടിക്കണം
1 mins
December 01,2025
SAMPADYAM
പിന്തുടർച്ച ആസൂത്രണം ചെയ്യാം ട്രസ്റ്റുകളിലൂടെ
പിന്തുടർച്ചയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാർഗമാണ് ട്രസ്റ്റ്.
2 mins
December 01,2025
SAMPADYAM
ഒരു ലക്ഷം കോടി ഡോളറിന്റെ ഇടിവ് വിശ്വസിക്കാമോ ക്രിപ്റ്റോകളെ
നാളെയുടെ നാണയമാകുമോ ക്രിപ്റ്റോ എന്നത് ബിറ്റ്കോയിനെക്കാൾ വിലയേറിയ ചോദ്യമാണ്. കാരണം എതിർപ്പുകൾക്കും അവിശ്വാസങ്ങൾക്കും മുൻപിൽ പതറാതെ ക്രിപ്റ്റോകളിലേക്കു നിക്ഷേപകർ പ്രവഹിക്കുകയാണ്.
2 mins
December 01,2025
Listen
Translate
Change font size
