Versuchen GOLD - Frei

പാസവും ഭാഗ്യജാതകവും ഗ്രേപ്പ്  വാട്ടറും

Manorama Weekly

|

September 24, 2022

 ഒരേയൊരു ഷീല

- എം. എസ്. ദിലീപ്

പാസവും ഭാഗ്യജാതകവും ഗ്രേപ്പ്  വാട്ടറും

പാസം' എന്നാണു സിനിമയുടെ പേരെന്നു പറഞ്ഞു. ആറായിരം രൂപയാണ് എന്റെ ശമ്പളം. കരാർ അനുസരിച്ച് അതിൽ പകുതി എസ്.എസ്.ആറിനു കൊടുക്കണം. അപ്പോൾ മൂവായിരം രൂപ എസ്.എസ്.ആറിനും മൂവായിരം രൂപ ഞങ്ങൾക്കും. ആ മൂവായിരത്തിന് അന്നു മുപ്പതു കോടി രൂപയുടെ വിലയാണ് എന്റെ ജീവിതത്തിൽ. ഷൂട്ടിങ് തുടങ്ങി. രണ്ടു ഭാഷയിലാണ് സിനിമ എടുക്കുന്നത്. തെലുങ്കിലും തമിഴിലും. ആദ്യത്തെ ഷോട്ടിൽ ഞാൻ എംജി ആറിനു ചോറു വിളമ്പിക്കൊടുക്കുന്നു, അദ്ദേഹം എന്നെ സ്നേഹത്തോടെ നോക്കുന്നു. അതെടുത്തു കഴിഞ്ഞു ഞാൻ മാറിപ്പോയി ഇരുന്നു. അടുത്ത ഷോട്ടിൽ അതേ ലൈറ്റ് അപ്പിൽ എൻ.ടി.രാമറാവുവും ശാരദയും ചേർന്നു തെലുങ്ക് റീമേക്കിനുള്ള സീൻ ആണ്. അന്നത്തെ റീമേക്ക് അങ്ങനെയായിരുന്നു.

“ശാരദ ആ സമയത്ത് തെലുങ്കിൽ ഒരുപാടു സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. തഴക്കം വന്ന നടിയാണ്. മലയാളത്തിൽ ദുഃഖപുത്രിയായിരുന്നെങ്കിലും തെലുങ്കിൽ ശാരദ നല്ല കോമഡി അഭിനയിച്ചിരുന്നു. കരയുന്ന സീനുകളൊക്കെ വരുമ്പോൾ ശാരദയെ ആദ്യം അഭിനയിപ്പിക്കും. അതു നോക്കി അഭിനയിക്കാൻ എന്നോടു പറയും. സംവിധായകൻ ടി.ആർ.രാമണ്ണ മലയാളത്തിലെ സംവിധായകൻ കെ.സേതുമാധവനെപ്പോലെയാണ്. താഴ്ന്ന ശബ്ദത്തിലേ സംസാരിക്കുകയുള്ളൂ. വളരെ പതിയെ വന്ന് നമ്മളോടു പറയും എങ്ങനെയാണ് ഓരോ കാര്യവും ചെയ്യേണ്ടതെന്ന്. ദേഷ്യപ്പെടാറില്ല.

ഓരോ ദിവസവും ഷൂട്ട് കഴിഞ്ഞു പോകുമ്പോൾ ഞാൻ അമ്മയോടു പരാതി പറയും, "അമ്മേ, എനിക്ക് അഭിനയിക്കാൻ ഇഷ്ടമേയില്ല. വേറെ ഒരു പെണ്ണിനെ നോക്കി അഭിനയിക്കാനാണ് പറയുന്നത്.

"സാരമില്ല. അവരൊക്കെ വലിയ നടിമാരാണ്. നീ വന്നതല്ലേയുള്ളൂ. വേറെ വഴിയില്ല നമുക്ക്. ചെയ്തേ പറ്റൂ' - അമ്മ പറയും.

‘പാസം' സിനിമയിൽ അഭിനയിച്ചതു മുതൽ ഞാനും ശാരദയും വലിയ കൂട്ടുകാരായി. ഞങ്ങളുടെ വീട് അവരുടെ വീടിന്റെ അടുത്താണ്. അവരൊക്കെ താമസിക്കുന്നതു കോടമ്പാക്കത്ത്. രാവിലെ കമ്പനി വണ്ടി വരും. അന്ന് പ്രൊഡക്ഷന്റെ വണ്ടിയിലാണു സെറ്റിൽ പോയിരുന്നത്. ഞങ്ങൾക്കു കാറൊന്നും ഇല്ല. വണ്ടി ആദ്യം എന്നെ വിളിക്കും. പോകുന്ന വഴിക്കു ശാരദയെ വിളിക്കും. റോഡരികിലാണ് അവരുടെ വീട്. നീല പെയിന്റ് അടിച്ച് ഒരു വീട്. വീടിനകത്തു കുറെ ഫോട്ടോസ് നന്നായി ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്.

WEITERE GESCHICHTEN VON Manorama Weekly

Translate

Share

-
+

Change font size