Facebook Pixel പ്രണയവിലാസത്തിന്റെ എബിസിഡി | Manorama Weekly – entertainment – Lesen Sie diese Geschichte auf Magzter.com

Versuchen GOLD - Frei

പ്രണയവിലാസത്തിന്റെ എബിസിഡി

Manorama Weekly

|

March 21, 2026

ഇപ്പോൾ "റോസ്ലിൻ' വെബ്സീരീസ് റിലീസായി

- നിഷിമ

പ്രണയവിലാസത്തിന്റെ എബിസിഡി

യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ഹക്കിം ഷാജഹാൻ. ചെറുതും വലുതുമായ പല വേഷങ്ങൾ, സഹസംവിധായകൻ, കാസ്റ്റിങ് അസിസ്റ്റന്റ് ഒക്കെ ആയി സിനിമയുടെ പല മേഖലകളിൽ കഴിഞ്ഞ പന്ത്രണ്ടു വർഷത്തിലേറെയായി ഹക്കിം ഉണ്ട്. എബിസിഡി'യിലെ കോളജ് വിദ്യാർഥിയിൽ നിന്ന് പെണ്ണുകേസിലെ എസ്ഐ വരെ എത്തി നിൽക്കുന്നു. റോസ്ലിൻ' എന്ന വെബ് സീരീസിലും ഇപ്പോൾ ഹക്കിമിന്റെ നിറ സാന്നിധ്യമുണ്ട്. നടിയും മോഡലുമായ സന അൽത്താഫാണ് ഹക്കിമിന്റെ ജീവിതപങ്കാളി. ഹക്കിം സിനിമാവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

"പെണ്ണുകേസി'ൽ നിറഞ്ഞു നിൽക്കുകയായിരുന്നല്ലോ? ക്ലൈമാക്സിലെ ട്വിസ്റ്റ് അപ്രതീക്ഷിതമായിരുന്നു.

ഒരു പെൺകുട്ടി കല്യാണത്തട്ടിപ്പുമായി ഇറങ്ങുന്നത് സാധാരണകഥയാണ്. പക്ഷേ, അത് അന്വേഷിക്കുന്ന പൊലീസ് ഓഫിസറെയും പറ്റിക്കുന്നു എന്നത് വളരെ രസമുള്ള കണ്ടെന്റാണ്. ആ കണ്ടെന്റിലായിരുന്നു എന്റെ വിശ്വാസം. അതുകൊണ്ടുതന്നെയാണ് ആ ചിത്രം ചെയ്യാൻ ഞാൻ തീരുമാനിച്ചത്. ആ സിനിമ ഇഷ്ടപ്പെട്ടു എന്നു ഒരുപാട് പേർ പറഞ്ഞു. "പെണ്ണുകേസി'ൽ ഉള്ളതുപോലെയുള്ള വിവാഹത്തട്ടിപ്പ് കഥകൾ നമ്മുടെ നാട്ടിൽ ഒരുപാടു നടക്കാറുണ്ട്. നാണക്കേടു ഭയന്ന് ആരും പുറത്തു പറയാതിരിക്കുന്നതാണ്. ഒരു പെൺകുട്ടി ഇതുപോലെ പറ്റിച്ച ഒരു ചേട്ടൻ ഞങ്ങളുടെ സിനിമയുടെ ക്രൂവിൽത്തന്നെ ഉണ്ടായിരുന്നു.

സിനിമയിൽ എത്തിയത് എങ്ങനെയാണ്?

സിനിമയോട് എനിക്കു ചെറുപ്പം മുതലേ ഭയങ്കര പാഷനായിരുന്നു. തൊടുപുഴയാണ് എന്റെ വീട്. നവോദയ വിദ്യാലയത്തിലാണു പഠിച്ചത്. പത്തുവരെ ഇടുക്കി നവോദയയിൽ പഠിച്ചു. തുടർന്ന് എറണാകുളം നവോദയയിൽനിന്ന് കൊമേഴ്സിൽ പ്ലസ് ടു പൂർത്തിയാക്കി. മൂവാറ്റുപുഴ നിർമല കോളജിൽ പഠിച്ചുകൊ ണ്ടിരിക്കുമ്പോഴാണ് അഭിനയമോഹം തലയിൽ കയറുന്നത്. വീട്ടിൽ ആർക്കും സിനിമാ ഫീൽഡിനെക്കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല. വാപ്പയ്ക്കോ വാപ്പയുടെ പരിചയത്തിലുള്ളവർക്കോ ആർക്കും സിനിമാരംഗത്ത് ബന്ധങ്ങളുമില്ല. 10-12 വർഷം മുൻപുള്ള കാര്യമാണ്. എങ്ങനെ സിനിമയിലേക്ക് എത്തിപ്പെടും എന്നൊന്നും അറിയില്ലായിരുന്നു. അറിയാത്ത മേഖലയായിരുന്നിട്ടും വീട്ടിൽ ആരും എതിർത്തില്ല. പ്രോത്സാഹിപ്പിച്ചതും ഇല്ല. “ശ്രമിച്ച് നോക്ക്. പറ്റിയില്ലെങ്കിൽ തിരിച്ചുപോരൂ. വേറെ പണി നോക്കാം” എന്നായിരുന്നു വാപ്പ പറഞ്ഞത്.

WEITERE GESCHICHTEN VON Manorama Weekly

Manorama Weekly

Manorama Weekly

ഗ്ലോക്കോമ കാഴ്ച കവർന്നെടുക്കുന്ന നിശ്ശബ്ദ കള്ളൻ.

കുടുംബത്തിൽ ഒരാൾക്ക് ഗ്ലോക്കോമ ഉണ്ടെങ്കിൽ മറ്റ് അംഗങ്ങളും കണ്ണു പരിശോധന നടത്തുന്നത് നല്ലതാണ്

time to read

3 mins

March 21, 2026

Manorama Weekly

Manorama Weekly

പ്രണയവിലാസത്തിന്റെ എബിസിഡി

ഇപ്പോൾ \"റോസ്ലിൻ' വെബ്സീരീസ് റിലീസായി

time to read

3 mins

March 21, 2026

Manorama Weekly

Manorama Weekly

ചന്ദനഗന്ധമുള്ള അക്ഷരങ്ങൾ

വഴിവിളക്കുകൾ

time to read

1 mins

March 21, 2026

Manorama Weekly

Manorama Weekly

സഭാകമ്പം

കഥക്കൂട്ട്

time to read

1 mins

March 21, 2026

Manorama Weekly

Manorama Weekly

"പ്രകമ്പനം തീർക്കുന്ന പുണ്യാളൻ

പ്രകമ്പനം' തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അതിൽ പുണ്യാളന്റെ വേഷം ചെയ്ത സാഗർ സൂര്യയ്ക്ക് ഇത് സന്തോഷനിമിഷമാണ്

time to read

4 mins

March 14, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

മട്ടൺ പച്ചമുളക് മസാല

time to read

1 mins

March 14, 2026

Manorama Weekly

Manorama Weekly

നായ്ക്കളുടെ വേനൽക്കാല പരിചരണം

പെറ്റ്സ് കോർണർ

time to read

1 min

March 14, 2026

Manorama Weekly

Manorama Weekly

ഉപ്പയുടെ പാട്ടും എന്റെ കവിതയും

വഴിവിളക്കുകൾ

time to read

1 mins

March 14, 2026

Manorama Weekly

Manorama Weekly

കാലക്ഷേപം

കഥക്കൂട്ട്

time to read

2 mins

March 14, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

എഗ് ഗ്രീൻ മസാല

time to read

1 mins

March 07, 2026

Listen

Translate

Share

-
+

Change font size