Versuchen GOLD - Frei
ഇന്ത്യയുടെ മണ്ണിലും മനസ്സിലും ജീവിക്കുന്നയാൾ
Eureka Science
|May 2023
കൂടെയുണ്ട്, കൂട്ടിനുണ്ട്; അവധിക്കാലത്തരികെയുണ്ട് യുറീക്ക
എന്റെ ചിതാഭസ്മത്തിൽ ഒരുപിടി അലഹബാദിലെ ഗംഗാനദിയിൽ ഒഴുക്കണം. അത് യാതൊരു വിധത്തിലുമുള്ള മതചിന്ത ഉള്ളത് കൊണ്ടല്ല, മറിച്ച് ഞാൻ ചെറുപ്പം മുതലേ അലഹബാദിൽ ഗംഗ, യമുന നദികളുടെ പരിസരത്ത് ജീവിച്ചതുകൊണ്ടാണ്. ബാക്കിയുള്ള എന്റെ ചിതാഭസ്മം ഇന്ത്യയിലെ വയലുകളിൽ വിതറണം. ഇവിടത്തെ മണ്ണിൽ എന്റെ ശരീരാവശിഷ്ടം ലയിച്ച് ചേരുന്നതാണ് എനിക്കിഷ്ടം.
കൂട്ടുകാരേ, മരണാനന്തരം തന്റെ ശരീരം എന്ത് ചെയ്യണം എന്നത് വ്യക്തമാക്കി മഹാനായ ജവഹർലാൽ നെഹ്റു എഴുതിവെച്ച് ഈ വരികൾ നോക്കൂ. എത്രമാത്രം ശാസ്ത്രബോധവും സാമൂഹിക കാഴ്ചപ്പാടും അതിലുണ്ട്, അല്ലേ?
ജവഹർലാൽ നെഹ്റുവിനെ നമുക്കെല്ലാവർക്കും അറിയാം. പണ്ഡിറ്റ് നെഹ്റു എന്നാണ് അദ്ദേഹത്തെ എല്ലാവരും വിളിച്ചിരുന്നത്. അതെന്തുകൊണ്ടാണെന്നറിയാമോ? കാശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽ പെട്ട ആളായതിനാലാണ്. കുട്ടികളോടെന്നും സ്നേഹവാത്സല്യങ്ങൾ കാണിച്ചതിനാൽ കുട്ടികളുടെ ഇടയിൽ അദ്ദേഹം ചാച്ചാ നെഹ്റു അല്ലെങ്കിൽ 'ചാച്ചാജി' ആയി. അതുപോലെത്തന്നെ ആധുനിക ഭാരതത്തിന്റെ ശില്പി എന്ന് വിളിക്കുന്നതും നെഹ്റുവിനെത്തന്നെ ആണ്.
വെറുതെ കിട്ടിയ വിശേഷണങ്ങളല്ല ഇതൊക്കെ. മറിച്ച് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലൂടെ നേടിയെടുത്ത പേരുകളാണ് ഇത്.
1889 നവംബർ 14 ന് അലഹബാദിലാണ് നെഹ്റുവിന്റെ ജനനം. അച്ഛൻ പ്രശസ്തനായ വക്കീലും രാഷ്ട്രീയക്കാരനുമായിരുന്ന മോത്തി ലാൽ നെഹ്റു. അമ്മ സ്വരൂപ റാണി. അക്കാ ലത്ത് കിട്ടാവുന്ന ഏറ്റവും മികച്ച വിദ്യാഭ്യാസം അദ്ദേഹത്തിന് കിട്ടി. വളരെ ചെറുപ്പത്തിൽ വീട്ടിലിരുന്ന് തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ പഠനം. അധ്യാപകരെ വീട്ടിൽ വരുത്തിയായിരുന്നു പഠിച്ചിരുന്നത്. അതിന് ശേഷം ജവഹർലാൽ ഇംഗ്ലണ്ടിലെ ഹാരോ സ്കൂളിലും ട്രിനിറ്റി കോളേജിലുമായി പഠനം നടത്തി. അദ്ദേഹം നിയമം പഠിച്ചത് ഇംഗ്ലണ്ടിലെ തന്നെ പ്രശസ്തമായ ഇന്നർ ടെംപിളിൽ നിന്നാണ്.
Diese Geschichte stammt aus der May 2023-Ausgabe von Eureka Science.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Eureka Science
Eureka Science
ഫെബ്രുവിന്റെ ചാട്ടങ്ങൾ
നാല് വർഷം കൂടുമ്പോൾ ഈ 6 മണിക്കൂറുകൾ ചേർന്ന് ആകെ 24 മണിക്കൂർ ആകുന്നു
1 mins
EUREKA 2026 FEBRUARY
Eureka Science
കാസറഗോട്ടെ സുരങ്ക
ശരിയായ പരിപാലനവും നവീകരണവും ലഭിച്ചാൽ സുരങ്കകൾ എന്ന ഈ തുരങ്കങ്ങൾ ഭാവിയിലും സുസ്ഥിരമായ ജല മാനേജെന്റിനുള്ള വിലപ്പെട്ട പൈതൃക മാർഗ്ഗമായി തുടർന്നേക്കാം
1 mins
EUREKA 2026 FEBRUARY
Eureka Science
ആമാ ആമ
ആമകളെല്ലാം ആയുഷ്മാന്മാരാണ്
1 mins
EUREKA 2026 FEBRUARY
Eureka Science
തവളകുടലിലെ സൂപ്പർ ഹീറോ
ചെറുജീവികളുടെ കാൻസർ പ്രതിരോധം
1 mins
EUREKA 2026 FEBRUARY
Eureka Science
വൈദ്യുതിയുടെ പിതാവ്
1867 ആഗസ്റ്റ് 25-ന് പ്രതിഭാശാലിയായ ആ ശാസ്ത്രജ്ഞൻ അന്തരിച്ചു. ലോകമുള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ മനുഷ്യർ മറക്കുകയില്ല.
1 min
EUREKA 2025 SEPTEMBER
Eureka Science
അകത്തേക്ക് തുറക്കുന്ന ജന്നാലകൾ
കണ്ണുകൊണ്ടു മാത്രല്ല... മനസ്സുകൊണ്ടും ചിലത് കാണാൻ പറ്റും, നോക്കണം...
2 mins
EUREKA 2025 JULY
Eureka Science
ഓടിയൊളിക്കുന്ന അമ്പിളിമാമൻ
ഭൂമിയും ചന്ദ്രനും പരസ്പരം ആകർഷിക്കുന്നുണ്ട് എന്ന് നമുക്കറിയാം
1 mins
EUREKA 2025 JULY
Eureka Science
"റേഡിയേഷനോ? മാരകമാണ്
വസ്തുതകൾ
1 min
EUREKA 2025 JULY
Eureka Science
കൂട്ടമായ് ആക്രമിച്ചോ? അത് കടന്നലാ...
വസ്തുതകൾ
1 mins
EUREKA 2025 MAY
Eureka Science
പൂമ്പാറ്റച്ചേലും തേടി...
ശലഭങ്ങൾക്ക് മലയാളം പേരുകൾ ഇപ്പോഴുണ്ടല്ലോ
1 mins
EUREKA 2025 MAY
Translate
Change font size
