Versuchen GOLD - Frei
റിയലി അമേസിങ്!
Fast Track
|January 01, 2025
പരിഷ്കാരങ്ങളോടെ ഹോണ്ട അമേസിന്റെ മൂന്നാം തലമുറ
പതിനൊന്നു വർഷം. 5.8 ലക്ഷം യൂണിറ്റുകൾ. രണ്ടു തലമുറകളിലായി ഹോണ്ട അമേസ് വിപണിയിൽ കുറിച്ച കണക്കുകളാണിത്. വിപണിയിൽ ഹോണ്ടയ്ക്ക് വേരോട്ടം നൽകിയ മോഡലുകളിൽ എന്നും മുന്നിലുള്ള പേരാണ് അമേസ്, മുഖ്യ എതിരാളിയായ മാരുതി ഡിസയറിന്റെ പുതിയ പതിപ്പ് എത്തിയതിനു പിന്നാലെ ഹോണ്ട അമേസിനെയും മുഖം മിനുക്കി ഇറക്കിയിരിക്കുകയാണ്. ടീസർ ചിത്രം തന്നെ ചർച്ചാവിഷയമായിരുന്നു. അമേസിന്റെ മൂന്നാം തലമുറ മോഡലിൽ എന്തൊക്കെ പുതുമകളാണ് ഹോണ്ട ഒരുക്കിയിരിക്കുന്നതെന്നു നോക്കാം. ഗോവയിൽ നടന്ന മീഡിയാഡ്രൈവിൽ ഓടിച്ചറിഞ്ഞ കാര്യങ്ങളിലേക്ക് ...
ഡിസൈനിൽ മാറ്റമുണ്ടോ?
ഉണ്ടോ എന്നു ചോദിച്ചാൽ ഉണ്ട്. എന്നാൽ അടിമുടി ഉടച്ചു വാർത്തിട്ടില്ല എന്നതാണ് സത്യം.
അകത്തും പുറത്തും പരിഷ്കാരങ്ങൾ പ്രകടം. മുൻ മോഡലുമായി തട്ടിച്ചാൽ നീളം ഉയരം വീൽബേസ് എന്നിവയിൽ മാറ്റമില്ല. എന്നാൽ വീതി 38 എംഎം കൂടിയിട്ടുണ്ട്. മാത്രമല്ല ബൂട്ട് സ്പേസിൽ 4 ലീറ്ററിന്റെ വർധനയുണ്ട്.
ഹോണ്ടയുടെ പുതുതലമുറ മോഡലുകളുടെ ഡിസൈൻ തുടർച്ച പുതിയ അമേസിലും കാണാം. എലിവേറ്റിൽ കണ്ട തരത്തിലുള്ള വലിയ ഗ്രില്ലാണ് മുന്നിലെ എടുത്തറിയുന്ന പ്രധാന മാറ്റം. സ്പോർടി ആൻഡ് ബോൾഡ് ലുക്കാണ് ഇപ്പോൾ. മുൻ മോഡലിലുള്ളതിനെക്കാളും കനം കുറഞ്ഞ ക്രോം ഇൻസേർട്ട് ഗ്രില്ലിനു മുകളിലായി നൽകിയത് പ്രീമിയം ഫീൽ നൽകുന്നുണ്ട്. കൂടുതൽ പ്രകാശം ചൊരിയുന്ന എൽഇഡി ബൈ-പ്രൊജക്ടർ ഓട്ടമാറ്റിക് ഹെഡ്ലൈറ്റാണ്. ഓട്ടോ വൈപ്പറിനൊപ്പം ചേർന്ന് ഓട്ടോ ഹെഡ്ലാംപും പ്രകാശിക്കും. വശക്കാഴ്ചയിൽ കാര്യമായ മാറ്റമില്ല. പുതിയ ഡ്യുവൽ ടോൺ 15 ഇഞ്ച് അലോയ് വീലാണ്. ഹെഡ്ലൈറ്റിൽ നിന്നു തുടങ്ങി ടെയിൽ ലാംപിലെത്തിനിൽക്കുന്ന ബോൾ ക്യാരക്ടർ ലൈൻ വശത്തിന് എടുപ്പു നൽകുന്നുണ്ട്. വിങ് മിറർ എ പില്ലറിൽ നിന്നും ഡോറിലേക്കു മാറ്റി. എടുത്തു നിൽക്കുന്ന ടെയിൽലാംപുകളോടു കൂടിയ പിൻവശം മനോഹരമായിട്ടുണ്ട്. ഡിസൈനിൽ പുതിയ സിറ്റിയോടാണ് സാമ്യം.
പുതുമ ഉള്ളിലും?
Diese Geschichte stammt aus der January 01, 2025-Ausgabe von Fast Track.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Fast Track
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Fast Track
ജോബിന്റെ സുവിശേഷം
വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും
3 mins
February 01, 2026
Fast Track
ടൊയോട്ടയുടെ ഇ-വി ഇബെല്ല
543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം
1 min
February 01, 2026
Fast Track
മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ
സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്
4 mins
February 01, 2026
Fast Track
ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്
ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്
1 mins
February 01, 2026
Fast Track
ചങ്കു പിളർക്കും ഓൾട്ടറേഷൻ
എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.
3 mins
February 01, 2026
Fast Track
ന്യൂ സ്കോഡ കുഷാക്
പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്
1 mins
February 01, 2026
Fast Track
കരുത്തരായി ടോറസും ഹിപ്പോയും
ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്
1 min
February 01, 2026
Fast Track
യമഹ XSR 155
റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം
1 mins
February 01, 2026
Fast Track
ബജാജ് ചേതക് സി25
113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ
2 mins
February 01, 2026
Listen
Translate
Change font size
