Versuchen GOLD - Frei

പഴത്തോട്ടത്തിൽ രാപാർക്കാം

Fast Track

|

March 01, 2023

ബിവൈഡി ആറ്റോ 3യുമായി മൂന്നാർ വട്ടവട പഴത്തോട്ടം റൂട്ടിൽ. പുൽമേട്ടിലെ മരവീട്ടിൽ താമസം.

- praveen

പഴത്തോട്ടത്തിൽ രാപാർക്കാം

"മരം കോച്ചുന്ന തണുപ്പുണ്ടാകും'. തെളിഞ്ഞുകിടക്കുന്ന വാനം നോക്കി വനംവകുപ്പുദ്യോഗസ്ഥൻ ആത്മഗതം ചെയ്തു. അതിനു കോച്ചാൻ മരമെവിടെ? ശരിയാണല്ലോ...

ചുറ്റുമുള്ള കുന്നുകളിൽ ചെറു കാറ്റിലാടി നിൽക്കുന്ന പുൽതലപ്പുകൾ മാത്രം.

"അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും'- രണ്ടാം ആത്മഗതത്തിനു ശബ്ദം കൂടുതലായിരുന്നു.

ഡെസ്റ്റിനേഷൻ പഴത്തോട്ടം

കേരളത്തിന്റെ ശീതകാല പച്ചക്കറി ഗ്രാമമായ വട്ടവടയ്ക്കു മുകളിലാണ് പഴത്തോട്ടം. ബിവൈഡി ആറ്റോ ത്രീയുമായി നേര്യമംഗലം എത്തുമ്പോഴേ വരാനിരിക്കുന്ന തണുപ്പിന്റെ ചൂടടിച്ചിരുന്നു. ആകാശം തെളിയുമ്പോൾ തണുപ്പു കൂടും.

"പഴത്തോട്ടം തിരഞ്ഞെടുക്കാനെന്താ കാരണം?' ഫൊട്ടോഗ്രഫർ ലെനിൻ കോട്ടപ്പുറത്തിന്റെ സംശയം. അവിടെ മഞ്ഞുമൂടുന്ന മലനിരകൾക്കു മുകളിൽ പച്ചപ്പുൽ ചെരിവുകളിൽ വനംവകുപ്പ് താമസമൊരുക്കുന്നുണ്ട്. രണ്ടു മരവീടുകളും രണ്ടു ടെന്റുകളും. ആ താമസത്തിന്റെ പുത്തൻ അനുഭവമറിയാനാണു യാത്ര.

ഫൊട്ടോഗ്രഫി ടീം മെമ്പർ ഉവൈസിൽ നിന്നായിരുന്നു അടുത്ത ചോദ്യം ഉയരം കൂടുംതോറും ചാർജിങ് പോയിന്റുകൾ കുറയുമെന്നല്ലേ പുതുമൊഴി. ഇലക്ട്രിക് കാറിൽ നമ്മൾ വട്ടവട പോയി തിരിച്ചു കൊച്ചിയിലെത്തുമോ?'

 "പേടിക്കണ്ട, ആറ്റോ ബിവൈഡി വൈറ്റില ഷോറൂമിൽ നിന്നെടുക്കുമ്പോൾ 100% ബാറ്ററിയിൽ 480 കിമീ ദൂരമായിരുന്നു റേഞ്ച് കാണിച്ചത്. വൈറ്റില റ്റു വട്ടവട 166 കിമീ. വട്ടവടയിൽനിന്നു പഴത്തോട്ടം വരെ 8.2 കിമീ. അങ്ങോട്ടുമിങ്ങോട്ടും കൂടി 350 കിമീ. അതു പോരെ മച്ചാനേ... അങ്ങോട്ട് നല്ല ഉയരമാണ്. കാലുകൊടുത്തു പോകേണ്ടിവരും.

"അതിനെന്താ ഇങ്ങോട്ടു നല്ല ഇറക്കമല്ലേ? കാലുകൊടുക്കാതെ പോരാമല്ലോ.' "ശരിയാണ്. എങ്കിലും പൊതുവായ ഒരു ചാർജിങ് സ്റ്റേഷൻപോലും അവിടെ ഇല്ലെന്നോർക്കണം.

"നമുക്കു പോയി നോക്കാമെന്നേ... കുടുങ്ങുകയാണെങ്കിൽ ഒരു അറ്റ കൈ ഉണ്ട്.

ആറ്റോയുടെ നിശ്ശബ്ദമായ കാബിനിൽ നടന്ന ഇങ്ങനെയൊരു സംഭാഷണത്തിനൊടുവിലാണ് ഡെസ്റ്റിനേഷൻ പഴത്തോട്ടം തന്നെ എന്നുറപ്പിച്ചത്.

സ്പോർട് മോഡ് പരീക്ഷിക്കാതെ, ബ്രേക്ക് റീജനറേഷൻ മോഡ് ഹൈ ആക്കിയാണ് മൂന്നാറിലേക്കു കയറിയത്. ബ്രേക്ക് ചെയ്യുമ്പോഴും ആക്സിലറേറ്ററിൽ കാൽ കൊടുക്കാത്ത സമയത്തെ യാത്രയിലും ബാറ്ററി ചാർജ് ആകുന്നതിന്റെ തോത് കൂടുതലായിരിക്കും ഈ മോഡിൽ.

മൂന്നാറിലെ സുന്ദര റൂട്ട്

WEITERE GESCHICHTEN VON Fast Track

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Fast Track

Fast Track

ജോബിന്റെ സുവിശേഷം

വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും

time to read

3 mins

February 01, 2026

Fast Track

Fast Track

ടൊയോട്ടയുടെ ഇ-വി ഇബെല്ല

543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം

time to read

1 min

February 01, 2026

Fast Track

Fast Track

മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്

time to read

4 mins

February 01, 2026

Fast Track

Fast Track

ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്

ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്

time to read

1 mins

February 01, 2026

Fast Track

ചങ്കു പിളർക്കും ഓൾട്ടറേഷൻ

എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.

time to read

3 mins

February 01, 2026

Fast Track

Fast Track

ന്യൂ സ്കോഡ കുഷാക്

പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്

time to read

1 mins

February 01, 2026

Fast Track

Fast Track

കരുത്തരായി ടോറസും ഹിപ്പോയും

ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്

time to read

1 min

February 01, 2026

Fast Track

Fast Track

യമഹ XSR 155

റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം

time to read

1 mins

February 01, 2026

Fast Track

Fast Track

ബജാജ് ചേതക് സി25

113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ

time to read

2 mins

February 01, 2026

Translate

Share

-
+

Change font size