Essayer OR - Gratuit
പഴത്തോട്ടത്തിൽ രാപാർക്കാം
Fast Track
|March 01, 2023
ബിവൈഡി ആറ്റോ 3യുമായി മൂന്നാർ വട്ടവട പഴത്തോട്ടം റൂട്ടിൽ. പുൽമേട്ടിലെ മരവീട്ടിൽ താമസം.
"മരം കോച്ചുന്ന തണുപ്പുണ്ടാകും'. തെളിഞ്ഞുകിടക്കുന്ന വാനം നോക്കി വനംവകുപ്പുദ്യോഗസ്ഥൻ ആത്മഗതം ചെയ്തു. അതിനു കോച്ചാൻ മരമെവിടെ? ശരിയാണല്ലോ...
ചുറ്റുമുള്ള കുന്നുകളിൽ ചെറു കാറ്റിലാടി നിൽക്കുന്ന പുൽതലപ്പുകൾ മാത്രം.
"അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും'- രണ്ടാം ആത്മഗതത്തിനു ശബ്ദം കൂടുതലായിരുന്നു.
ഡെസ്റ്റിനേഷൻ പഴത്തോട്ടം
കേരളത്തിന്റെ ശീതകാല പച്ചക്കറി ഗ്രാമമായ വട്ടവടയ്ക്കു മുകളിലാണ് പഴത്തോട്ടം. ബിവൈഡി ആറ്റോ ത്രീയുമായി നേര്യമംഗലം എത്തുമ്പോഴേ വരാനിരിക്കുന്ന തണുപ്പിന്റെ ചൂടടിച്ചിരുന്നു. ആകാശം തെളിയുമ്പോൾ തണുപ്പു കൂടും.
"പഴത്തോട്ടം തിരഞ്ഞെടുക്കാനെന്താ കാരണം?' ഫൊട്ടോഗ്രഫർ ലെനിൻ കോട്ടപ്പുറത്തിന്റെ സംശയം. അവിടെ മഞ്ഞുമൂടുന്ന മലനിരകൾക്കു മുകളിൽ പച്ചപ്പുൽ ചെരിവുകളിൽ വനംവകുപ്പ് താമസമൊരുക്കുന്നുണ്ട്. രണ്ടു മരവീടുകളും രണ്ടു ടെന്റുകളും. ആ താമസത്തിന്റെ പുത്തൻ അനുഭവമറിയാനാണു യാത്ര.
ഫൊട്ടോഗ്രഫി ടീം മെമ്പർ ഉവൈസിൽ നിന്നായിരുന്നു അടുത്ത ചോദ്യം ഉയരം കൂടുംതോറും ചാർജിങ് പോയിന്റുകൾ കുറയുമെന്നല്ലേ പുതുമൊഴി. ഇലക്ട്രിക് കാറിൽ നമ്മൾ വട്ടവട പോയി തിരിച്ചു കൊച്ചിയിലെത്തുമോ?'
"പേടിക്കണ്ട, ആറ്റോ ബിവൈഡി വൈറ്റില ഷോറൂമിൽ നിന്നെടുക്കുമ്പോൾ 100% ബാറ്ററിയിൽ 480 കിമീ ദൂരമായിരുന്നു റേഞ്ച് കാണിച്ചത്. വൈറ്റില റ്റു വട്ടവട 166 കിമീ. വട്ടവടയിൽനിന്നു പഴത്തോട്ടം വരെ 8.2 കിമീ. അങ്ങോട്ടുമിങ്ങോട്ടും കൂടി 350 കിമീ. അതു പോരെ മച്ചാനേ... അങ്ങോട്ട് നല്ല ഉയരമാണ്. കാലുകൊടുത്തു പോകേണ്ടിവരും.
"അതിനെന്താ ഇങ്ങോട്ടു നല്ല ഇറക്കമല്ലേ? കാലുകൊടുക്കാതെ പോരാമല്ലോ.' "ശരിയാണ്. എങ്കിലും പൊതുവായ ഒരു ചാർജിങ് സ്റ്റേഷൻപോലും അവിടെ ഇല്ലെന്നോർക്കണം.
"നമുക്കു പോയി നോക്കാമെന്നേ... കുടുങ്ങുകയാണെങ്കിൽ ഒരു അറ്റ കൈ ഉണ്ട്.
ആറ്റോയുടെ നിശ്ശബ്ദമായ കാബിനിൽ നടന്ന ഇങ്ങനെയൊരു സംഭാഷണത്തിനൊടുവിലാണ് ഡെസ്റ്റിനേഷൻ പഴത്തോട്ടം തന്നെ എന്നുറപ്പിച്ചത്.
സ്പോർട് മോഡ് പരീക്ഷിക്കാതെ, ബ്രേക്ക് റീജനറേഷൻ മോഡ് ഹൈ ആക്കിയാണ് മൂന്നാറിലേക്കു കയറിയത്. ബ്രേക്ക് ചെയ്യുമ്പോഴും ആക്സിലറേറ്ററിൽ കാൽ കൊടുക്കാത്ത സമയത്തെ യാത്രയിലും ബാറ്ററി ചാർജ് ആകുന്നതിന്റെ തോത് കൂടുതലായിരിക്കും ഈ മോഡിൽ.
മൂന്നാറിലെ സുന്ദര റൂട്ട്
Cette histoire est tirée de l'édition March 01, 2023 de Fast Track.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Fast Track
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Translate
Change font size
