Prøv GOLD - Gratis
വിജയം കണ്ടത് വിപണന മികവിൽ
KARSHAKASREE
|September 01,2023
മാംഗോസ്റ്റീൻ കൃഷിചെയ്ത് നേട്ടത്തിലേക്ക്
കോഴിക്കോട് താമരശ്ശേരിയിലെ കൊയ്ത്തൊടി അഹമ്മദ് 10 വർഷം മുൻപാണ് മാംഗോസ്റ്റീനിൽ വിപുലമായ നിക്ഷേപം നടത്തിയത്. പരമ്പരാഗത വിളകൾക്കു പകരക്കാരനായി മാംഗോസ്റ്റീൻ തിരഞ്ഞെടുക്കാൻ പ്രചോദനമായതു തൊടിയിൽ ഉമ്മ നട്ട് 3 മാംഗോസ്റ്റീൻ മരങ്ങളായിരുന്നുവെന്ന് അഹമ്മദ്. തിരിച്ചറിയപ്പെടാതെ അവഗണിക്കപ്പെട്ടിരുന്ന ആ മരങ്ങൾക്ക് 1985ൽ കൃഷി ഏറ്റെടുത്തപ്പോൾ മുതൽ അഹമ്മദ് പ്രത്യേക പരിചരണം നൽകിയിരുന്നു. അതോടെ മികച്ച നിലവാരമുള്ള കായ്കൾ ധാരാളമായി ലഭിച്ചു തുടങ്ങി. തുടക്കത്തിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊക്കെ സമ്മാനിക്കുക മാത്രം ചെയ്തിരുന്ന മാംഗോസ്റ്റീൻ പഴങ്ങൾ ക്രമേണ വിറ്റുതീർക്കേണ്ട സ്ഥിതിയായപ്പോഴാണ് ഇതിന്റെ വാണിജ്യകൃഷി സാധ്യത അഹമ്മദ് തിരിച്ചറിഞ്ഞത്. അതോടെ കൂടുതൽ അന്വേഷണവും പഠനവുമായി.
തെങ്ങും കമുകും നിന്നിരുന്ന പറമ്പിൽ പകരക്കാരനായി മാംഗോസ്റ്റീൻ എത്തിയത് 2013ൽ. റബറിനു വിലയിടിഞ്ഞപ്പോഴും അഹമ്മദ് കണ്ടെത്തിയ ബദൽ വിളകളിലൊന്ന് മാംഗോസ്റ്റീൻ ആയിരുന്നു. പുരയിടത്തിലെ 3 മരങ്ങളിൽ നിന്നു തയാറാക്കിയ തൈകൾക്കൊപ്പം നഴ്സറികളിൽ നിന്നു വാങ്ങിയതുൾപ്പെടെ 500 തൈകളാണു നട്ടത്. തുടക്കം മുതൽ ശാസ്ത്രീയമായ പരിചരണം നൽകി. കൃഷിരീതി മനസ്സിലാക്കാൻ ഒട്ടേറെ കൃഷിയിടങ്ങൾ നേരിട്ടു കാണുകയും പലരുടെയും ഉപദേശം തേടുകയും ചെയ്തു.
വരുമാനസാധ്യത
ശരിയായ പരിചരണം നൽകിയതും ഉയരം കുറയ്ക്കാതുമായ മരത്തിൽനിന്ന് ഇരുപതാം വർഷം 3,500 കായ്കൾ വരെ പ്രതീക്ഷിക്കാം. അതായത്, ഏകദേശം 260 കിലോ. കച്ചവടക്കാരുമായി വില പേശാൻ കഴിയണം. കിലോയ്ക്ക് 180 രൂപ വരെ നേടാം. എന്നാൽ, ഒരു മരത്തിൽനിന്ന് 40 കിലോ വിളവും കിലോയ്ക്ക് 100 രൂപ വിലയും മാത്രം പ്രതീക്ഷിച്ചേ കൃഷി തുടങ്ങാവൂ. വരുമാനസാധ്യതയേറെയെങ്കിലും സമതലപ്രദേശങ്ങളിൽ പരിപാലനം വെല്ലുവിളിയാണെന്ന് അഹമ്മദ്, വരുമാനത്തിനായി കൂടുതൽ കാലം കാത്തിരിക്കണമെന്നതും പരിമിതിയാണ്.
Denne historie er fra September 01,2023-udgaven af KARSHAKASREE.
Abonner på Magzter GOLD for at få adgang til tusindvis af udvalgte premiumhistorier og 10.000+ magasiner og aviser.
Allerede abonnent? Log ind
FLERE HISTORIER FRA KARSHAKASREE
KARSHAKASREE
ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്
ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി
1 min
June 01, 2026
KARSHAKASREE
അസോള മികച്ച കാലിത്തീറ്റ
അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം
1 min
June 01, 2026
KARSHAKASREE
ആരോഗ്യകരമോ എബിസി ജൂസ്
ഫാക്ട് ചെക്ക്
1 mins
June 01, 2026
KARSHAKASREE
സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ
പാചകം
1 mins
June 01, 2026
KARSHAKASREE
ദന്തപ്പാല
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി
1 mins
June 01, 2026
KARSHAKASREE
പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?
ഫാക്ട് ചെക്ക്
1 mins
May 01, 2026
KARSHAKASREE
തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ
ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ
2 mins
May 01, 2026
KARSHAKASREE
ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്
മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം
1 mins
May 01, 2026
KARSHAKASREE
കാഞ്ഞിരം
അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം
1 min
May 01, 2026
KARSHAKASREE
"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും
വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം
2 mins
May 01, 2026
Translate
Change font size
