Versuchen GOLD - Frei

വിജയം കണ്ടത് വിപണന മികവിൽ

KARSHAKASREE

|

September 01,2023

മാംഗോസ്റ്റീൻ കൃഷിചെയ്ത് നേട്ടത്തിലേക്ക്

- ജെ. ജേക്കബ്

വിജയം കണ്ടത് വിപണന മികവിൽ

കോഴിക്കോട് താമരശ്ശേരിയിലെ കൊയ്ത്തൊടി അഹമ്മദ് 10 വർഷം മുൻപാണ് മാംഗോസ്റ്റീനിൽ വിപുലമായ നിക്ഷേപം നടത്തിയത്. പരമ്പരാഗത വിളകൾക്കു പകരക്കാരനായി മാംഗോസ്റ്റീൻ തിരഞ്ഞെടുക്കാൻ പ്രചോദനമായതു തൊടിയിൽ ഉമ്മ നട്ട് 3 മാംഗോസ്റ്റീൻ മരങ്ങളായിരുന്നുവെന്ന് അഹമ്മദ്. തിരിച്ചറിയപ്പെടാതെ അവഗണിക്കപ്പെട്ടിരുന്ന ആ മരങ്ങൾക്ക് 1985ൽ കൃഷി ഏറ്റെടുത്തപ്പോൾ മുതൽ അഹമ്മദ് പ്രത്യേക പരിചരണം നൽകിയിരുന്നു. അതോടെ മികച്ച നിലവാരമുള്ള കായ്കൾ ധാരാളമായി ലഭിച്ചു തുടങ്ങി. തുടക്കത്തിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊക്കെ സമ്മാനിക്കുക മാത്രം ചെയ്തിരുന്ന മാംഗോസ്റ്റീൻ പഴങ്ങൾ ക്രമേണ വിറ്റുതീർക്കേണ്ട സ്ഥിതിയായപ്പോഴാണ് ഇതിന്റെ വാണിജ്യകൃഷി സാധ്യത അഹമ്മദ് തിരിച്ചറിഞ്ഞത്. അതോടെ കൂടുതൽ അന്വേഷണവും പഠനവുമായി.

തെങ്ങും കമുകും നിന്നിരുന്ന പറമ്പിൽ പകരക്കാരനായി മാംഗോസ്റ്റീൻ എത്തിയത് 2013ൽ. റബറിനു വിലയിടിഞ്ഞപ്പോഴും അഹമ്മദ് കണ്ടെത്തിയ ബദൽ വിളകളിലൊന്ന് മാംഗോസ്റ്റീൻ ആയിരുന്നു. പുരയിടത്തിലെ 3 മരങ്ങളിൽ നിന്നു തയാറാക്കിയ തൈകൾക്കൊപ്പം നഴ്സറികളിൽ നിന്നു വാങ്ങിയതുൾപ്പെടെ 500 തൈകളാണു നട്ടത്. തുടക്കം മുതൽ ശാസ്ത്രീയമായ പരിചരണം നൽകി. കൃഷിരീതി മനസ്സിലാക്കാൻ ഒട്ടേറെ കൃഷിയിടങ്ങൾ നേരിട്ടു കാണുകയും പലരുടെയും ഉപദേശം തേടുകയും ചെയ്തു.

വരുമാനസാധ്യത

 ശരിയായ പരിചരണം നൽകിയതും ഉയരം കുറയ്ക്കാതുമായ മരത്തിൽനിന്ന് ഇരുപതാം വർഷം 3,500 കായ്കൾ വരെ പ്രതീക്ഷിക്കാം. അതായത്, ഏകദേശം 260 കിലോ. കച്ചവടക്കാരുമായി വില പേശാൻ കഴിയണം. കിലോയ്ക്ക് 180 രൂപ വരെ നേടാം. എന്നാൽ, ഒരു മരത്തിൽനിന്ന് 40 കിലോ വിളവും കിലോയ്ക്ക് 100 രൂപ വിലയും മാത്രം പ്രതീക്ഷിച്ചേ കൃഷി തുടങ്ങാവൂ. വരുമാനസാധ്യതയേറെയെങ്കിലും സമതലപ്രദേശങ്ങളിൽ പരിപാലനം വെല്ലുവിളിയാണെന്ന് അഹമ്മദ്, വരുമാനത്തിനായി കൂടുതൽ കാലം കാത്തിരിക്കണമെന്നതും പരിമിതിയാണ്.

WEITERE GESCHICHTEN VON KARSHAKASREE

KARSHAKASREE

KARSHAKASREE

കാഴ്ച കൂട്ടും മുട്ട കാശും തരും

ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും

ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ

ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക

വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചിലവന്നൂരിലെ ചെണ്ടുമല്ലികൾ

ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ

time to read

1 min

November 01, 2025

KARSHAKASREE

KARSHAKASREE

കച്ചോലം

കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഏലം വിളയും പാലക്കാട്

പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

സർവകലാശാല ദത്തെടുത്ത ജാതി

കർഷകന്റെ കണ്ടെത്തലിന് അംഗീകാരം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

അടിവാരത്തിലുമാകാം അടിപൊളി ഏലം

സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

പോത്തുവളർത്തൽ ആദായ സംരംഭം

ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം

time to read

2 mins

November 01, 2025

Translate

Share

-
+

Change font size