ഡേറ്റയുടെ മാസ്റ്ററാകാം
Mathrubhumi Thozhil Vartha|July 11, 2020
ഡേറ്റയുടെ മാസ്റ്ററാകാം
ഇനിയുള്ള കാലം ഡിജിറ്റൽ രംഗത്തിൻറതാണ് എന്ന കാര്യത്തിൽ തർക്കമില്ല.

ഡിജിറ്റൽ രംഗത്ത് ഏറ്റവും വിലപിടിപ്പുള്ളത് ഡേറ്റയാണ്. ബഹു രാഷ്ട്ര കമ്പനികളുടെ ബിസിനസ്സുകൾ മുതൽ ജനാധിപത്യ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളിൽവരെ ഡേറ്റയ്ക്ക് നിർണായകമായ പങ്കുണ്ട്. അതുകൊണ്ടുതന്നെ ഡേറ്റയുമായി ബന്ധപ്പെട്ട കോഴ്സുകൾക്കും ജോലികൾക്കും ഇന്ന് നിരവധിപേരാണ് താത്പര്യം പ്രകടിപ്പിക്കുന്നത്. ഡേറ്റാ സുരക്ഷയാണ് ഇതിൽ ഏറ്റവും പ്രധാനം.

ഡേറ്റാ സ്വകാര്യതയും സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി കോഴ്സുകൾ ഇന്ന് ഇന്ത്യയിലുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് പഠിച്ചെടുക്കാനാകുമെന്നതും പഠിച്ചുകഴിഞ്ഞയുടൻ ഉയർന്ന ശമ്പളത്തിൽ ജോലി ലഭിക്കുമെന്നതും ഈ രംഗത്തെ വേറിട്ടുനിർത്തുന്നു. എല്ലാദിവസവും ഈ രംഗത്ത് വരുന്ന മാറ്റങ്ങൾ കൃത്യമായി മനസ്സിലാക്കുന്നവർക്ക് മേഖലയിലെ വലിയ നേട്ടങ്ങൾ സ്വന്തമാക്കാം.

ഡേറ്റാ സയൻസ്

ഇനിയുള്ള കാലം ഡേറ്റാ സയൻറിസ്റ്റുകളുടെയാണ്. എല്ലാ ബിസിനസ് സംരം ഭത്തിനും ഡേറ്റയുടെ കൃത്യമായ ഉപയോ ഗം ഇനിയുള്ള കാലത്ത് ആവശ്യമാണ്. പല കമ്പനികളും നിത്യവും കോടിക്കണക്കിന് ഡേറ്റയാണ് കൈകാര്യം ചെയ്യു ന്നത്. ഈ ഡേറ്റയെ ബിസിനസ് ഉന്നമനത്തിനായി കൈകാര്യം ചെയ്യുന്നവരാണ് ഡേറ്റാ സയന്റിസ്റ്റുകൾ.

ബിസിനസ് രംഗത്ത് മാത്രമല്ല പോലീസ് വിഭാഗത്തിലും വിവിധ സേനകളിലും ഇൻറലിജൻസിലുമെല്ലാം ഇത്തരം സേവനങ്ങൾ ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെ ഡേറ്റാ സയൻറിസ്റ്റുകളുടെ ആവശ്യം വർധിച്ചുവരികയാണ്. ലോക ത്ത് നടക്കുന്ന തൊണ്ണൂറ് ശതമാനത്തോളം ബിസിനസ്സിനും ഇവരുടെ സേവനം അത്യാവശ്യമാണ്. അതിനാൽ ജോലി സാധ്യതയേറെയാണ്.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

July 11, 2020