രാജ്യസേവനം സൈന്യത്തിലൂടെ
Mathrubhumi Thozhil Vartha|June 13, 2020
രാജ്യസേവനം സൈന്യത്തിലൂടെ
രാജ്യസേവനം സൈന്യത്തിലൂടെ

രാജ്യസേവനത്തിൽ തത്പരരായ യുവതീയുവാക്കൾക്ക് എളുപ്പത്തിൽ നേടിയെടുക്കാവുന്ന മികച്ചൊരു കരിയറാണ് സൈനിക സേവനം. ഇന്ത്യൻ കരസേനയുടെ റിക്രൂട്ട്മെൻറുകളിൽ നിർദിഷ്ട യോഗ്യതകളുള്ള ആർക്കും പങ്കെടുക്കാം. ആർമിയിലേക്കുള്ള തിരഞ്ഞെടുപ്പായ ഓപ്പൺ റിക്രൂട്ട്മെൻറ് റാലിയിലൂടെ ആയിരക്കണക്കിന് വിദ്യാസമ്പന്നരെയാണ് ഓരോ വർഷവും സേന തിരഞ്ഞെടുക്കുന്നത്.

എങ്ങനെ ചേരാം?

വിരൽത്തുമ്പ് ചലിപ്പിച്ചാൽ പ്രപഞ്ചത്തിലെ ഏത് വിവരവും വിശദമായി ലഭ്യമാക്കുന്ന വിവരസാങ്കേതികവിദ്യയുടെ കാലത്താണ് നാമിപ്പോൾ.

സാങ്കേതികവിദ്യ വളർന്ന ഈ കാലഘട്ടത്തിൽ റിക്രൂട്ടുമെൻറുകളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ധാരാളം തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത് എല്ലാ വിഭാഗക്കാരെയും ആശയക്കുഴപ്പത്തിലാക്കിയിരിക്കയാണ്. ഏതാണ് സത്യം, അസത്യം എന്നതറിയാനാണ് ഇപ്പോൾ ബുദ്ധിമുട്ട്. ഇവിടെയാണ് ഇത്തരം ലേഖനങ്ങളുടെ പ്രസക്തി.

ഓരോ റിക്രൂട്ട്മെൻറുകൾക്ക് മുമ്പും മാതൃഭൂമി തൊഴിൽ വാർത്തയുൾപ്പെടെ രാജ്യത്തെ തൊഴിൽ പ്രസിദ്ധീകരണങ്ങളിൽ കേന്ദ്രസർക്കാർ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കും. ആധികാരികമായ വിവരം വെബ്സൈറ്റായ www.joinindianarmy.nic.in ൽ ലഭിക്കുന്നതാണ്. മറ്റുള്ള ജോലികൾ പോലെ വിദ്യാഭ്യാസയോഗ്യത മാത്രമല്ല സൈന്യത്തിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത. സെന്യത്തിലേക്ക് താഴെ പറയുന്ന മൂന്നുതരം കഴിവുകൾ വേണം:

1. മനസാ- നല്ല മാനസികാരോഗ്യം, ഇച്ഛാശക്തി, കാര്യങ്ങൾ തീരുമാനിക്കാനുള്ള കഴിവ്, ലക്ഷ്യപ്രാപ്തിയിൽ എത്തുന്നതുവരെ അനുസ്യൂതം പ്രയത്നിക്കാനുള്ള മനഃശക്തി.

2. വാചാ- നല്ല ആശയവിനിമയ പാടവം.

3. കർമ്മണാ - നല്ല കായികക്ഷമത.

തിരഞ്ഞെടുപ്പ് ഘട്ടങ്ങൾ

ഒന്നാംഘട്ടം: ഉയരം, തൂക്കം, നെഞ്ചളവ് എന്നിവ പരിശോധിക്കുന്നു. നിർദിഷ്ട നിലവാരം ഇല്ലാത്ത ഉദ്യോഗാർഥികളെ പരിഗണിക്കില്ല.

രണ്ടാംഘട്ടം: PET (ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്) അഥവാ കായികക്ഷമതാ പരീക്ഷ. 5 മിനിറ്റ് 30 സെക്കൻഡിനുള്ളിൽ ഒരു മെൽദൂരം (1600 മീറ്റർ) ഓടണം. 60 മാർക്കാണ് ഈ സമയപരിധിക്കുള്ളിൽ എത്തിയാൽ ലഭിക്കുക. സമയ ദൈർഘ്യം കൂടുന്നതനുസരിച്ച് മാർക്ക് കുറയും. അതുകൊണ്ടുതന്നെ 5 മിനിറ്റ് 30 സെക്കൻഡിനുള്ളിൽത്തന്നെ ഓടി എത്താനാണ് ഉദ്യോഗാർഥികൾ ശ്രദ്ധിക്കേണ്ടത്. 100 മുതൽ 200 വരെയുള്ള കൂട്ടങ്ങളായിട്ടാണ് ഓടേണ്ടത്. അതുകൊണ്ടുതന്നെ വേഗത്തോടൊപ്പം കൗശലവും നിർബന്ധം. മിടുക്കന്മാരിൽ മിടുക്കന്മാരെയാണ് സേനയ്ക്കാവശ്യം. ലഭ്യമായവരിൽ നിന്നുള്ളമിടുക്കന്മാരെയല്ല തിരഞ്ഞെടുക്കുന്നത്. 20,000 ഉദ്യോഗാർഥികൾ തുടക്കത്തിൽ പങ്കെടുക്കുന്ന ഒരു റിക്രൂട്ട്മെൻറ് റാലിയിൽ അന്തിമമായി തിരഞ്ഞെടുക്കപ്പെടുന്നവർ കേവലം 2000 ആയിരിക്കും.ശരാശരി 10 മുതൽ 20 ശതമാനം വരെ.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

June 13, 2020