പഠിക്കാൻ സമയമില്ലെന്ന് ഇനി പറയരുത്

Mathrubhumi Thozhil Vartha|April 04, 2020

പഠിക്കാൻ സമയമില്ലെന്ന് ഇനി പറയരുത്
ലോക്ക്ഡൗണിൽ വെറുതെയിരുന്ന് മുഷിയേണ്ട. എൽ.ഡി.സി. ഉൾപ്പെടെയുള്ള പ്രധാന പരീക്ഷകൾക്ക് തയാറെടുക്കാൻ ലഭിച്ച അധികസമയമായി ഇതിനെ കാണാം

ലോകമാകെ കോവിഡ്-19 മഹാമാരിയുടെ ഭീതിയിൽ. നമ്മളും അതിനെ പ്രതിരോധിക്കാനുള്ള അടച്ചിരിപ്പിലാണ്. കേരളത്തിലെ ഉദ്യോഗാർഥികളെ സംബന്ധിച്ച് 2020 ഏറെ പ്രതീക്ഷകളാണ് ഇതുവരെ നൽകിയത്. കെ.എ.എസ്. മെയിൻ, എൽ.ഡി. ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ്, എസ്.ഐ.,എക്സൈസ് ഇൻസ്പെക്ടർ, പോലീസ് കോൺസ്റ്റബിൾ തുടങ്ങിയ തസ്തികകളിലേക്കെല്ലാം ഈ വർഷം തന്നെ പരീക്ഷ നടക്കേണ്ടതാണ്. തയ്യാറെടുപ്പുകളുടെ തീവ്രതയിലേക്ക് ഉദ്യോഗാർഥികൾ നീങ്ങുന്ന ഘട്ടത്തിലാണ് മഹാമാരിയുടെ താണ്ഡവം. പക്ഷേ, നിരാശ വേണ്ട. കോവിഡിനെ നെഗറ്റീവ് ആക്കുന്നതിനൊപ്പം പ്രതീക്ഷകൾ പോസിറ്റീവ് ആയിതന്നെയിരിക്കട്ടെ.

വിഷമഘട്ടങ്ങളെ എങ്ങനെ മുന്നേറ്റത്തിനായി ഉപയുക്തമാക്കാം എന്നതിൽ കൃത്യമായ ഉത്തരം കണ്ടത്തുന്നവരാണ് എന്നും വിജയിച്ചിട്ടുള്ളത്. നമ്മുടെ നാട്ടിൽ ഇപ്പോഴുള്ള സമ്പർക്കവിലക്ക് ഉദ്യോഗാർഥികൾക്ക് മികച്ച പഠനാന്തരീക്ഷമാണ് മുന്നോട്ടു വെക്കുന്നത്. ഇതിനെ പരമാവധി ഉപയോഗപ്പെടുത്താം. ഇതുവഴി അനാവശ്യമായി പുറത്തിറങ്ങരുതെന്ന സർക്കാർ നിർദേശത്തോട് നീതി പുലർത്തുകയും ചെയ്യാം.

സമയം ക്രമീകരിക്കാം

പരീക്ഷാ തയ്യാറെടുപ്പിന് സമയം തികയുന്നില്ല എന്നതായിരുന്നു ഇതു വരെ വലിയൊരു വിഭാഗത്തിൻറയും പ്രശ്നം. എന്നാൽ ഇപ്പോൾ “ഈ സമയമെല്ലാം എന്തുചെയ്യും' എന്നു ചോദിക്കേണ്ട അവസ്ഥയായി. ഇപ്പോൾ ലഭിച്ചിരിക്കുന്ന അധികസമയത്തെ കൃത്യമായി ആസൂത്രണം ചെയ്ത് പഠനത്തിന് ഉപയോഗിക്കണം. കൂടുതൽ ശ്രദ്ധവെക്കേണ്ട മേഖലകളെ കണ്ടെത്തി അവയിൽ അടവുനയം ഉണ്ടാക്കേണ്ടത് അനിവാര്യമാണ്.

കോവിഡിൽനിന്ന് തുടങ്ങാം

articleRead

You can read upto 3 premium stories before you subscribe to Magzter GOLD

Log-in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

April 04, 2020