മമിതയ്ക്കിത് ഭാഗ്യങ്ങളുടെ ഓണം
August 30, 2025
|Vanitha
“കഴിഞ്ഞ വർഷം ഓണം ആഘോഷിക്കുമ്പോൾ ഈ മാറ്റം ഞാൻ പ്രതീക്ഷിച്ചതേയില്ല.” മമിത ബൈജു
പ്രേമലു' എന്ന സിനിമയിലൂടെ മമിത ബൈജു കവർന്നതു തെന്നിന്ത്യയുടെ മുഴുവൻ ഹൃദയമാണ്. തമിഴിൽ ചുവടുവച്ച ആദ്യ വർഷം തന്നെ മമിതയുടെ പേരു കേട്ടത് വിജയ്, ധനുഷ്, സൂര്യ എന്നിവരുടെ സിനിമകളിലും. പുതിയ സിനിമാ വിശേഷങ്ങളും ഓണാഘോഷ പ്ലാനും പങ്കുവയ്ക്കുന്നു മമിത.
പ്രേമലു 2 എവിടെയെന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ടല്ലോ?
പ്രേമലു 2 ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു ഞാനും. ചില പ്രത്യേക സാഹചര്യങ്ങൾ കാരണം ചിത്രീകരണം നീട്ടിവച്ചെന്നാണ് അറിയാൻ സാധിക്കുന്നത്. എല്ലാവരേയും പോലെ ഞങ്ങളും കാത്തിരിക്കുകയാണ്, ടീമിന്റെ റീയൂണിയന് വേണ്ടി.
ഗിരിഷേട്ടന്റെ "ബത്ലഹേം കുടുംബ യുണിറ്റി'ന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. നിവിൻ ചേട്ടനൊപ്പം രണ്ടാമത്തെ ചിത്രമാണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോൾ സ്കൂൾ, കോളജ് കാലഘട്ടം ഓർത്തുപോകും. ഞാൻ സ്കൂളിൽ പഠിക്കുമ്പോഴാണു മലർവാടി ആർട്ബും തട്ടത്തിൻ മറയത്തുമെല്ലാം ഇറങ്ങുന്നത്.
പ്രേമം ഇറങ്ങിയപ്പോൾ പിന്നെ എവിടെ നോക്കിയാലും കറുത്ത ഷർട്ടും വെള്ള മുണ്ടും മാത്രമായിരുന്നു. പറഞ്ഞു വരുന്നത് നിവിൻ ചേട്ടനുണ്ടാക്കിയ ഓളത്തെക്കുറിച്ചാണ്. അന്നു വിദൂര സ്വപ്നത്തിൽപ്പോലും അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യുമെന്ന ചിന്ത ഇല്ലായിരുന്നു.
മമിതയുടെ ജീവിതത്തോടു കൂടുതൽ ചേർന്നു നിൽക്കുന്നതു സോനയാണോ റീനുവാണോ?
എന്റെ സ്വഭാവത്തോടു കൂടുതൽ നിൽക്കുന്നത് പ്രേമലുവിലെ റീനുവാണ്. പക്ഷേ, പലർക്കും റിലേറ്റ് ചെയ്യാൻ സാധിക്കുന്നതു സൂപ്പർ ശരണ്യയിലെ സോനയോടാണ്. എന്നാലിന്നെന്റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണു സോനയ്ക്കുള്ളത്. കാരണം, സൂപ്പർ ശരണ്യയിൽ അഭിനയിക്കുന്ന സമയത്തു ശരണ്യയെപ്പോലെ ഉൾവലിഞ്ഞ സ്വഭാവമായിരുന്നു എനിക്ക്.
هذه القصة من طبعة August 30, 2025 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
മിന്നും താലിപ്പൊന്നിൽ ഇവളെൻ സ്വന്തം
വിവാഹദിനം പുലർച്ചെ കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആവണിക്ക് ആശുപത്രിയിൽ വച്ചു വരൻ ഷാരോൺ താലി ചാർത്തി...തുടർന്നു വായിക്കുക
3 mins
December 20, 2025
Vanitha
ദേവി ദർശനം വർഷത്തിലൊരിക്കൽ മാത്രം
ധനുമാസത്തിലെ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രം വർഷത്തിൽ ശ്രീ പാർവതി ദേവിയുടെ നടതുറക്കുന്ന അപൂർവ ക്ഷേത്രമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ഈ വർഷത്തെ ഭക്തിസാന്ദ്ര ദിനങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു.
2 mins
December 20, 2025
Vanitha
Tani malayali
സോഷ്യൽ മീഡിയ താരം ഐശ്വര്യനാഥിന്റെ തനി മലയാളി വിശേഷങ്ങൾ
1 mins
December 20, 2025
Vanitha
പിൻവലിച്ചാലും പണമേറും എസ് ഡബ്ള്യു പി
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
December 20, 2025
Vanitha
Rhythm Beyond limits
സിനിമയിലെത്തി 10 വർഷങ്ങൾ...തെന്നിന്ത്യൻ നായിക മഡോണ സെബാസ്റ്റ്യൻ ചില മാറ്റങ്ങൾക്കുള്ള ഒരുക്കത്തിലാണ്
2 mins
December 20, 2025
Vanitha
സ്വർഗം ഭൂമിയെ തൊടുമ്പോൾ
പരിശുദ്ധ ദൈവമാതാവിന്റെ പേരിൽ ലോകത്ത് ആദ്യമായി നിർമിക്കപ്പെട്ട മരിയോ മജോരെ ബസിലിക്കയിൽ
2 mins
December 20, 2025
Vanitha
പകർത്തി എഴുതി ബൈബിൾ
60കാരി ലൂസി മാത്യു ബൈബിൾ തുറക്കുമ്പോൾ മുന്നിൽ തെളിയുന്ന അക്ഷരങ്ങളിൽ ആത്മസമർപ്പണത്തിന്റെ തിളക്കമുണ്ട്
3 mins
December 20, 2025
Vanitha
ദൈവസ്നേഹം വർണിച്ചീടാൻ...
വത്തിക്കാനിലെ അൾത്താരയിൽ മാർപാപ്പയുടെ സവിധത്തിൽ സ്നേഹഗീതം ആലപിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുന്നു ചങ്ങാതിമാരായ സ്റ്റീഫനും വിജയും
4 mins
December 20, 2025
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Listen
Translate
Change font size

