يحاول ذهب - حر

പകർത്തി എഴുതി ബൈബിൾ

December 20, 2025

|

Vanitha

60കാരി ലൂസി മാത്യു ബൈബിൾ തുറക്കുമ്പോൾ മുന്നിൽ തെളിയുന്ന അക്ഷരങ്ങളിൽ ആത്മസമർപ്പണത്തിന്റെ തിളക്കമുണ്ട്

- രൂപാ ദയാബ്ജി

പകർത്തി എഴുതി ബൈബിൾ

സർവജ്ഞാനവും കർത്താവിൽ നിന്നു വരുന്നു. അത് എന്നേക്കും അവിടുത്തോടു കൂടെയാണ്. ബൈബിൾ പഴയ നിയമത്തിലെ പ്രഭാഷകൻ ഒന്നാം അധ്യായത്തിലേതാണ് ഈ വചനം. അതെഴുതുമ്പോൾ ലൂസിയമ്മയുടെ വിരലുകളിലൂടെ ഒരു ദൈവനിയോഗം അക്ഷരങ്ങളായി ഒഴുകിത്തുടങ്ങുകയായിരുന്നു. ആ നിയോഗം ലൂസിയമ്മ പൂർത്തിയാക്കിയപ്പോൾ അഞ്ചു പുസ്തകങ്ങളിലായി നാലായിരത്തിലേറെ പേജുകളിൽ നിറഞ്ഞ ദൈവഭക്തിയായി അതു മാറി.

സമ്പൂർണ ബൈബിളും ബൈബിളിന്റെ ഇംഗ്ലീഷ് പരിഭാഷയുമൊക്കെയായി നാലു വർഷം കൊണ്ടു ലൂസി മാത്യു കയ്യെഴുത്തു പ്രതിയാക്കിയത് അഞ്ചു വിശ്വാസ പുസ്തകങ്ങളാണ്. കോട്ടയം പാലാ രൂപതയിലെ കാഞ്ഞിരമറ്റം പള്ളിയോടു ചേർന്നുള്ള വീട്ടിലിരുന്നു ലൂസിയമ്മ ആ ദിവസങ്ങൾ ഓർത്തെടുത്തതിങ്ങനെ, “പള്ളിയിലെ ലോഗോസ് ബൈബിൾ ക്വിസ്സ് മത്സരത്തിനു വേണ്ടിയാണ് ആദ്യമായി ദൈവവചനം എഴുതി പഠിക്കാൻ തുടങ്ങിയത്. ആ എഴുത്തു പിന്നെ നിർത്താനാകാത്ത ആനന്ദമായി മാറി.

ഓരോ പേജ് എഴുതുമ്പോഴും വീണ്ടും വീണ്ടുമെഴുതാൻ മനസ്സു വെമ്പൽ കൊള്ളും...'' പ്രമറി സ്കൂൾ അധ്യാപികയായി ദീർഘകാലം ജോലിചെയ്ത ലൂസി മാത്യു റിട്ടയർമെന്റു കാലത്താണു ബൈബിൾ കയ്യെഴുത്തു പ്രതിയായി എഴുതി തീർത്തത്. വിശ്രമജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള കാര്യത്തിനായിറങ്ങിയ വിശ്വാസവും അർപണവും ഇഴചേർന്ന ആ കഥ കേൾക്കാം.

ജീവിതത്തിന്റെ വഴി

മൂവാറ്റുപുഴയിലെ ആവോലിയിലാണു ലൂസി മാത്യു എന്ന ലൂസിയമ്മ ജനിച്ചതും വളർന്നതും. അപ്ൻ മത്തായി കൃഷിക്കാരനായിരുന്നു. അമ്മ ത്രേസ്യയും ഏഴുമക്കളുമടങ്ങുന്ന കുടുംബം. ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലായിരുന്നു ലൂസിയമ്മയുടെ മാമ്മോദീസയും ആദ്യ കുർബാനയുമൊക്കെ.

“സൺഡേ സ്കൂളിൽ പോകാൻ അന്നു വലിയ ഉത്സാഹമായിരുന്നു. ക്രിസ്മസ് കാലത്ത് എന്നും പള്ളിയിൽ പോകും. പാടത്തു കൂടി നടന്നാണു പള്ളിയിലേക്കു പോകുക. നെല്ലു വിളഞ്ഞു വരമ്പിലേക്കു മറിഞ്ഞുകിടക്കുന്നുണ്ടാകും. ഡിസംബറിലെ മഞ്ഞുവീണു നനഞ്ഞ നെൽക്കതിരിൽ മുട്ടിയാൽ പാവാടയൊക്കെ നനയും. അതു പരിഹരിക്കാനായി പള്ളിയിലേക്കു പോകുമ്പോൾ നീളനൊരു കോലു കരുതും. നെല്ലു വകഞ്ഞു മാറ്റി വഴി തെളിച്ചുള്ള ആ യാത്രയൊക്കെ ഇപ്പോഴും ഓർക്കുമ്പോൾ നല്ല രസമാണ്.

المزيد من القصص من Vanitha

Vanitha

Vanitha

വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?

വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം

time to read

1 min

January 03, 2026

Vanitha

Vanitha

വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്

ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

January 03, 2026

Vanitha

Vanitha

പ്രണയത്തിനെന്തു ദൂരം

പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ

time to read

1 mins

January 03, 2026

Vanitha

Vanitha

ചൂടൻ ചായയ്ക്ക് മസ്ക ബൺ

'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും

time to read

2 mins

January 03, 2026

Vanitha

Vanitha

ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ

ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം

time to read

1 mins

January 03, 2026

Vanitha

Vanitha

പോളിസൈത്തീമിയ ജീവന് ഭീഷണിയോ?

ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം

time to read

2 mins

January 03, 2026

Vanitha

Vanitha

2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം

പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!

time to read

2 mins

January 03, 2026

Vanitha

Vanitha

ഠമാർ പഠാർ ലവകുശ

10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...

time to read

3 mins

January 03, 2026

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Listen

Translate

Share

-
+

Change font size