THE MAJESTIC M
July 19, 2025
|Vanitha
സെൻസേഷനൽ ശബ്ദകോലാഹലങ്ങളൊന്നുമില്ലാതെ മുരളി ഗോപി സംസാരിക്കുന്നു
ഒറ്റവരിയിൽ ഒതുങ്ങില്ല ചിലർ. മുരളി ഗോപി അത്തരത്തിലൊരാളാണ്. കഥാകൃത്ത്, മാധ്യമപ്രവർത്തകൻ, തിരക്കഥാകൃത്ത്, നടൻ, ഗായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ. അങ്ങനെ വിശേഷണങ്ങളേറെ.
കൊടുമുടിയെ നിത്യവും കണ്ടുവളർന്ന മനുഷ്യന് ഉയരം സാധാരണ കാര്യമാണ്. അതുകൊണ്ടാകാം ഭരത് ഗോപിയുടെ മകനു പല വിഷയങ്ങളിൽ നൂറിൽ നൂറു കിട്ടുമ്പോഴും അധികപുളകം തോന്നാത്തത്. 15 മിനിറ്റ് ആയുസ്സുള്ള വൈറൽ സൂപ്പർസ്റ്റാർ ആകേണ്ട എന്നു ബോധപൂർവം തീരുമാനിക്കുന്നത്. സെൻസേഷനൽ ശബ്ദകോലാഹലങ്ങളില്ലാതെ മുരളി ഗോപി സംസാരിക്കുന്നു .
അനന്തൻകാടാണു പുതിയ വിശേഷം. ആ പേരിലേക്കെത്തിയത് എങ്ങനെയാണ്?
നമ്മുടെ തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗം പണ്ടൊരു കാടായിരുന്നു. അനന്തൻ കാട് എന്നായിരുന്നു പേര്. തിരക്കഥ എഴുതി വന്നപ്പോൾ അതായിരിക്കും പറ്റിയ നാമം എന്നു തോന്നി.
"ടു ദ് ജംഗിൾസ് വിത്തിൻ' എന്നാണു സിനിമയുടെ ടാഗ് ലൈൻ. 90കളുടെ തുടക്കത്തിൽ, കോളജിൽ പഠിക്കുന്ന സമയത്ത്, ഞാൻ കണ്ട ചില മുഖങ്ങളും കൊണ്ട് ചില അനുഭവങ്ങളും കേട്ടറിഞ്ഞ ചില സംഭവ ങ്ങളുമാണു കഥയുടെ കാതൽ.
ടീസർ ഗാനത്തിലെ വരികൾ ഏറെ ശ്രദ്ധ നേടി. പാട്ടു വിശേഷങ്ങൾ പറയാമോ?
സിനിമാ ഗാനശാഖയോടു പണ്ടേ വലിയ കമ്പമുണ്ടായിരുന്നു. ഗാന സാഹിത്യത്തോടു താത്പര്യവും. എന്നിരുന്നാലും, ഒരിക്കലും ഒരു ഗാനരചയിതാവും ഗായകനും ആകുമെന്നു യൗവനകാലത്തു സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അതങ്ങനെ വന്നു ഭവിച്ചതാണ്. ഇപ്പോൾ ഏകദേശം പതിനഞ്ചോളം പാട്ടുകൾ പാടി. "അനന്തൻകാടി'ലേതുൾപ്പടെ ഏഴു പാട്ടുകൾ എഴുതി. ഗാനരചന നടത്തിയതൊക്കെ ഞാൻ എഴുതിയ സിനിമകൾക്ക് വേണ്ടിയായിരുന്നു. തിരയെഴുത്തിന്റെ ഭാഗമായിത്തന്നെ മനസ്സിൽ തെളിയാറുള്ളതാണ് അതിനു വേണ്ടുന്ന സംഗീതവും ഗാനങ്ങളും. ഒരു പക്ഷേ, അതാകാം കാരണം. ഗുപ്തമായി കവിതകൾ കുറിച്ചിടുന്ന സ്വഭാവവും ഉണ്ട്. അതൊക്കെ തുണച്ചിരിക്കാം.
സംഗീത അഭിരുചി വളർത്തിയെടുത്തത് എങ്ങനെ?
ഓർമയുള്ള കാലം മുതൽ പാട്ട് ഇഷ്ടമാണ്. എപ്പോഴും ചുണ്ടിലൊരു പാട്ട് ഉണ്ടാകും. പക്ഷേ, ശാസ്ത്രീയമായി സംഗീതം പഠിക്കാൻ തക്കവണ്ണം ശുഷ്ക്കാന്തി ഉണ്ടായിരുന്നില്ല. അമ്മയാണു സംഗീതത്തിൽ എന്റെ മാനസഗുരു. അമ്മ പാടിത്തന്നിരുന്ന മനോഹരങ്ങളായ താരാട്ടുപാട്ടുകളാണു ഓർമയിലുള്ള ആദ്യ സംഗീതം.
രസികനിലെ ചാഞ്ഞു നിക്കണ പൂത്ത മാവിന്റെ ' എന്ന പാട്ട് സംഭവിച്ചതെങ്ങനെയാണ്?
هذه القصة من طبعة July 19, 2025 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Vanitha
മഞ്ഞിൽ വിരിയുന്ന പൂക്കൾ
വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്
1 mins
December 06, 2025
Vanitha
ഹോം ലോണിൽ കുടുങ്ങിയോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
November 22, 2025
Listen
Translate
Change font size

