കുതിരപ്പുറത്ത് കുതിക്കും പെൺകുട്ടി
Vanitha|October 14, 2023
രാജ്യാന്തര പ്രശസ്തമായ കുതിരയോട്ട മത്സരത്തിൽ ചരിത്രനേട്ടവുമായി മലയാളി പെൺകൊടി, നിദ അൻജും ചേലാട്ട്
രാഖി റാസ്
കുതിരപ്പുറത്ത് കുതിക്കും പെൺകുട്ടി

ഞാൻ എപ്സിലോൺ സലോ. ഫ്രാൻസിൽ നിന്നുള്ള മത്സരക്കുതിരയാണ്. വളരെ അഭിമാനകരമായ നേട്ടം കൈവരിച്ചതിന്റെ സന്തോഷത്തിലാണു ഞങ്ങൾ. ഞങ്ങൾ എന്നു പറഞ്ഞാൽ ഞാനും എന്റെ റൈഡർ നിദയും.

രാജ്യാന്തര പ്രശസ്തമായ ഫെഡറേഷൻ ഓഫ് ഇക്വിയൻ സ്പോർട്സ് (FEI) സംഘടിപ്പിക്കുന്ന ദീർഘദൂര കുതിരയോട്ട മത്സമായ ഇക്വസ്ട്രിയൻ വേൾഡ് എൻഡ്യൂറൻസ് ചാംപ്യൻഷിപ് പൂർത്തി യാക്കുന്ന ആദ്യ ഇന്ത്യൻ എന്ന നേട്ടമാണ് നിദ അൻജും ചേലാട്ട് എന്ന മലയാളി പെൺകുട്ടി കൈവരിച്ചത്. ദക്ഷിണ ഫ്രാൻസിലെ മനോഹര നഗരമായ കാൽ സെഗാറ്റിൽ ആണു മത്സരം നടന്നത്. ഞാനായിരുന്നല്ലോ നിദയുടെ ഒപ്പം എന്നോർക്കുമ്പോൾ അഭിമാനവും സന്തോഷവും തോന്നുന്നു.

വളരെ സങ്കീർണമായ ഈ മത്സരത്തിൽ 25 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 70 മത്സരാർഥികളാണു പങ്കെടുത്തത്. അതിൽ 30 പേർ മാത്രമാണു മത്സരം പൂർത്തിയാക്കിയത് എന്നോർക്കണം. "എൻഡ്യുറൻസ് റൈഡിങ്' എന്ന വിഭാഗത്തിലാണു ഞാനും നിദയും പങ്കെടുത്തത്. കുന്നും മലയും പാറകളും വഴുതി വീഴാവുന്ന വഴികളും നിറഞ്ഞ 120 കിലോമീറ്റർ ദൂരമാണു പൂർത്തിയാക്കിയത്. ജയം പോലെ പ്രധാനമാണ് ഇവിടെ മത്സരം പൂർത്തിയാക്കലും. നിദയോടൊപ്പമുള്ള എല്ലാ സവാരികളും ഞാൻ ആസ്വദിച്ചു. അത്രമേൽ ശ്രദ്ധയോടെയാണ് അവളെന്നെ മുന്നോട്ട് നയിച്ചത്.

മത്സരദൂരമായ 120 കിലോമീറ്റർ നാലു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. കുത്തനെയുള്ള കയറ്റങ്ങൾ കയറിയും വനപാതകളിലൂടെയും സഞ്ചരിക്കേണ്ടി വരും. വഴുക്കലുള്ള വഴികളിലും കൊടും വളവുകളിലും വീഴാതെ മുന്നോട്ടു പോകണം. മത്സരത്തിലുടനീളം നമ്മളെ നിരീക്ഷിക്കാൻ ആളുണ്ട്. മരച്ചില്ലകളിലും മറ്റും തട്ടി എനിക്കു പരിക്കേറ്റാലോ ഞാനൊന്നു മുടന്തിയാലോ പോലും നിദ മത്സരത്തിൽ നിന്നു പുറത്താകുമായിരുന്നു.

മത്സരം പൂർത്തിയാക്കി ഞങ്ങൾ എത്തുമ്പോൾ ഫ്രാൻസുകാരിയായ എന്റെ ട്രെയിനർ പറഞ്ഞതെന്താണെന്നോ, "എസിലോൺ സലോ നീ എന്നത്തേക്കാളും ആരോഗ്യത്തോടെയിരിക്കുന്നല്ലോ' എന്ന്. അതാണ് നിദ എന്ന ഡ്രൈറുടെ മികവ്.

هذه القصة مأخوذة من طبعة October 14, 2023 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

هذه القصة مأخوذة من طبعة October 14, 2023 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

المزيد من القصص من VANITHA مشاهدة الكل
അഖിൽ C/O ധർമജൻ
Vanitha

അഖിൽ C/O ധർമജൻ

റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലൂടെ വായനയുടെ യുവതരംഗം സൃഷ്ടിച്ച അഖിൽ പി. ധർമജൻ ജീവിതം പറയുന്നു

time-read
3 mins  |
June 08, 2024
ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...
Vanitha

ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...

'മഞ്ഞുമ്മൽ ബോയ്സി'ൽ ചന്തു സലിംകുമാറിനെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞതാണ് വാചകം

time-read
4 mins  |
June 08, 2024
ആ നല്ല സമയം
Vanitha

ആ നല്ല സമയം

ഫ്രീഡം ഫൈറ്റ്, തലവൻ... മികച്ച വേഷങ്ങളിലൂടെ പ്രിയതാരമാകുന്നു രഞ്ജിത് ശേഖർ

time-read
1 min  |
June 08, 2024
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
Vanitha

വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ

അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...

time-read
2 mins  |
May 25, 2024
യൂറോപ്പിൽ ജോലി കണ്ടെത്താം
Vanitha

യൂറോപ്പിൽ ജോലി കണ്ടെത്താം

വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു

time-read
2 mins  |
May 25, 2024
മനക്കരുത്തിന്റെ ക്യാപ്റ്റൻ
Vanitha

മനക്കരുത്തിന്റെ ക്യാപ്റ്റൻ

ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ

time-read
2 mins  |
May 25, 2024
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
Vanitha

സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ

ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം

time-read
1 min  |
May 25, 2024
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
Vanitha

കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്

time-read
1 min  |
May 25, 2024
വർണങ്ങൾ പൂക്കും സന്ധ്യയിൽ
Vanitha

വർണങ്ങൾ പൂക്കും സന്ധ്യയിൽ

ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്

time-read
3 mins  |
May 25, 2024
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
Vanitha

നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്

സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം

time-read
1 min  |
May 25, 2024