Essayer OR - Gratuit
കുതിരപ്പുറത്ത് കുതിക്കും പെൺകുട്ടി
Vanitha
|October 14, 2023
രാജ്യാന്തര പ്രശസ്തമായ കുതിരയോട്ട മത്സരത്തിൽ ചരിത്രനേട്ടവുമായി മലയാളി പെൺകൊടി, നിദ അൻജും ചേലാട്ട്
ഞാൻ എപ്സിലോൺ സലോ. ഫ്രാൻസിൽ നിന്നുള്ള മത്സരക്കുതിരയാണ്. വളരെ അഭിമാനകരമായ നേട്ടം കൈവരിച്ചതിന്റെ സന്തോഷത്തിലാണു ഞങ്ങൾ. ഞങ്ങൾ എന്നു പറഞ്ഞാൽ ഞാനും എന്റെ റൈഡർ നിദയും.
രാജ്യാന്തര പ്രശസ്തമായ ഫെഡറേഷൻ ഓഫ് ഇക്വിയൻ സ്പോർട്സ് (FEI) സംഘടിപ്പിക്കുന്ന ദീർഘദൂര കുതിരയോട്ട മത്സമായ ഇക്വസ്ട്രിയൻ വേൾഡ് എൻഡ്യൂറൻസ് ചാംപ്യൻഷിപ് പൂർത്തി യാക്കുന്ന ആദ്യ ഇന്ത്യൻ എന്ന നേട്ടമാണ് നിദ അൻജും ചേലാട്ട് എന്ന മലയാളി പെൺകുട്ടി കൈവരിച്ചത്. ദക്ഷിണ ഫ്രാൻസിലെ മനോഹര നഗരമായ കാൽ സെഗാറ്റിൽ ആണു മത്സരം നടന്നത്. ഞാനായിരുന്നല്ലോ നിദയുടെ ഒപ്പം എന്നോർക്കുമ്പോൾ അഭിമാനവും സന്തോഷവും തോന്നുന്നു.
വളരെ സങ്കീർണമായ ഈ മത്സരത്തിൽ 25 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 70 മത്സരാർഥികളാണു പങ്കെടുത്തത്. അതിൽ 30 പേർ മാത്രമാണു മത്സരം പൂർത്തിയാക്കിയത് എന്നോർക്കണം. "എൻഡ്യുറൻസ് റൈഡിങ്' എന്ന വിഭാഗത്തിലാണു ഞാനും നിദയും പങ്കെടുത്തത്. കുന്നും മലയും പാറകളും വഴുതി വീഴാവുന്ന വഴികളും നിറഞ്ഞ 120 കിലോമീറ്റർ ദൂരമാണു പൂർത്തിയാക്കിയത്. ജയം പോലെ പ്രധാനമാണ് ഇവിടെ മത്സരം പൂർത്തിയാക്കലും. നിദയോടൊപ്പമുള്ള എല്ലാ സവാരികളും ഞാൻ ആസ്വദിച്ചു. അത്രമേൽ ശ്രദ്ധയോടെയാണ് അവളെന്നെ മുന്നോട്ട് നയിച്ചത്.
മത്സരദൂരമായ 120 കിലോമീറ്റർ നാലു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. കുത്തനെയുള്ള കയറ്റങ്ങൾ കയറിയും വനപാതകളിലൂടെയും സഞ്ചരിക്കേണ്ടി വരും. വഴുക്കലുള്ള വഴികളിലും കൊടും വളവുകളിലും വീഴാതെ മുന്നോട്ടു പോകണം. മത്സരത്തിലുടനീളം നമ്മളെ നിരീക്ഷിക്കാൻ ആളുണ്ട്. മരച്ചില്ലകളിലും മറ്റും തട്ടി എനിക്കു പരിക്കേറ്റാലോ ഞാനൊന്നു മുടന്തിയാലോ പോലും നിദ മത്സരത്തിൽ നിന്നു പുറത്താകുമായിരുന്നു.
മത്സരം പൂർത്തിയാക്കി ഞങ്ങൾ എത്തുമ്പോൾ ഫ്രാൻസുകാരിയായ എന്റെ ട്രെയിനർ പറഞ്ഞതെന്താണെന്നോ, "എസിലോൺ സലോ നീ എന്നത്തേക്കാളും ആരോഗ്യത്തോടെയിരിക്കുന്നല്ലോ' എന്ന്. അതാണ് നിദ എന്ന ഡ്രൈറുടെ മികവ്.
Cette histoire est tirée de l'édition October 14, 2023 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Translate
Change font size

