استمتع بـUnlimited مع Magzter GOLD

استمتع بـUnlimited مع Magzter GOLD

احصل على وصول غير محدود إلى أكثر من 9000 مجلة وصحيفة وقصة مميزة مقابل

$149.99
 
$74.99/سنة
The Perfect Holiday Gift Gift Now

ജീവിതം കൊണ്ടു നൽകിയ ഉത്തരം

January 07, 2023

|

Vanitha

ഭാവിയിൽ ആരാകണം? അധ്യാപകൻ എല്ലാ കുട്ടികളോടും ചോദിച്ചെങ്കിലും എന്നെ മാത്രം ഒഴിവാക്കി. എനിക്കൊരു ഭാവി ഉണ്ടെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കില്ല. ആ ചോദ്യത്തിന് ഞാൻ കണ്ടെത്തിയ ഉത്തരമാണ് ജീവിതം

- വി.ആർ. ജ്യോതിഷ്

ജീവിതം കൊണ്ടു നൽകിയ ഉത്തരം

പണ്ടു എന്ന തെലുങ്കു വാക്കിനു ഫലങ്ങൾ എന്നാണർഥം. കുഞ്ഞായിരുന്നപ്പോഴേ പഴങ്ങൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന എന്നെ അച്ഛൻ വിശ്വനാഥൻ "പണ്ടു എന്നു വിളിച്ചു. മുതിർന്നപ്പോഴും ആ പേര് അച്ഛൻ ഉപേക്ഷിച്ചില്ല. അങ്ങനെ എന്റെ പേര് "പണ്ടുസിന്ധു എന്നായി മാറി.

റെയിൽവേയിൽ സൂപ്പർവൈസറായിരുന്നു അച്ഛൻ, ജോലിയുടെ ഭാഗമായി പുതിയ സ്ഥലങ്ങൾ ഞങ്ങൾക്കും ശീലമായി. എന്റെ ബാല്യവും കൗമാരവും ആന്ധ്രാപ്രദേശിലായിരുന്നു. അച്ഛൻ റിട്ടയർ ചെയ്ത ശേഷമാണ് ഞങ്ങൾ കേരളത്തിലെത്തുന്നത്. അന്ന് എനിക്ക് 23 വയസ്സ്. ആന്ധ്രയിലെ കാകതീയ സർവകലാശാലയിൽ നിന്നു സമ്പാദിച്ച ഡിഗ്രിയും മുറിമലയാളവും പിന്നെ, ഒരുപാടു മോഹങ്ങളുമായാണു നാട്ടിലേക്കു വന്നത്.

മൂന്നു വയസ്സു വരെ വിശ്രമമില്ലാതെ ഓടിനടന്ന പെൺകുട്ടിയായിരുന്നു ഞാൻ പ്രതിരോധ കുത്തി വയ്പ്പിലെ പാളിച്ചയാകണം അതിനുശേഷം പോളിയോ ബാധിച്ചു കാലുകൾ തളർന്നു. തുടർചികിത്സകൾ ഫലം കണ്ടില്ല. ക്രമേണ എല്ലുകൾ ദുർബലമാകുന്ന അസുഖവും പിടികൂടി. ശരീരത്തിന്റെ പകുതിഭാഗം തളർന്നു. ഇരിക്കാൻ പോലും കഴിയാത്ത അവസ്ഥയുണ്ടായി.

പ്രാണൻ പറിഞ്ഞുപോകുന്ന വേദന. ഇപ്പോഴും ഞാൻ അത്രയ്ക്കും അവശയാണ്. എങ്കിലും തോറ്റിരിക്കാൻ മനസ്സ് അനുവദിക്കുന്നില്ല. വേദനകളിൽ നിന്നു മോചനം നേടാൻ ഞാൻ പാഠപുസ്തകങ്ങളിലേക്കു കണ്ണു നട്ടു. കാലിനു വേദനിക്കുമ്പോൾ ആ കാൽനഖത്തിൽ നെയിൽ പോളിഷ് പുരട്ടി ആശ്വസിക്കാൻ ശ്രമിച്ചു. ജനാലയ്ക്ക് അപ്പുറം എന്റെ സമപ്രായക്കാർ ഓടിനടക്കുന്നതു കാണുമ്പോൾ വിധിയിൽ സമാധാനിച്ച് അതുനോക്കിയിരുന്നു. സങ്കടങ്ങൾക്കു കൂട്ടായാണു സംഗീതമെത്തുന്നത്. പാട്ടുകൾ കേട്ടു പഠിച്ചു തനിയെ പാടി തുടങ്ങി. അങ്ങനെ പാട്ടു പതിയെ എനിക്കു വേദന മറക്കാനുള്ള മരുന്നായി.

സ്കൂളിൽ വല്ലപ്പോഴും പോകുന്ന കുട്ടിയായിരുന്നു ഞാൻ. സ്കൂളിൽ പോയിട്ടുള്ളതിനേക്കാൾ കൂടുതൽ പോയിട്ടുള്ളത് ആശുപത്രികളിലായിരുന്നു. കുട്ടികളോടൊപ്പം കളിക്കാൻ പറ്റില്ലെങ്കിലും അവരോടു കൂട്ടുകൂടാനും മിണ്ടാനുമൊക്കെ അതിയായ ആഗ്രഹമായിരുന്നു. പക്ഷേ, അവരാരും എന്നെ ഇഷ്ടപ്പെട്ടില്ല.

المزيد من القصص من Vanitha

Vanitha

Vanitha

മിന്നും താലിപ്പൊന്നിൽ ഇവളെൻ സ്വന്തം

വിവാഹദിനം പുലർച്ചെ കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആവണിക്ക് ആശുപത്രിയിൽ വച്ചു വരൻ ഷാരോൺ താലി ചാർത്തി...തുടർന്നു വായിക്കുക

time to read

3 mins

December 20, 2025

Vanitha

Vanitha

ദേവി ദർശനം വർഷത്തിലൊരിക്കൽ മാത്രം

ധനുമാസത്തിലെ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രം വർഷത്തിൽ ശ്രീ പാർവതി ദേവിയുടെ നടതുറക്കുന്ന അപൂർവ ക്ഷേത്രമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ഈ വർഷത്തെ ഭക്തിസാന്ദ്ര ദിനങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു.

time to read

2 mins

December 20, 2025

Vanitha

Vanitha

Tani malayali

സോഷ്യൽ മീഡിയ താരം ഐശ്വര്യനാഥിന്റെ തനി മലയാളി വിശേഷങ്ങൾ

time to read

1 mins

December 20, 2025

Vanitha

Vanitha

പിൻവലിച്ചാലും പണമേറും എസ് ഡബ്ള്യു പി

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

December 20, 2025

Vanitha

Vanitha

Rhythm Beyond limits

സിനിമയിലെത്തി 10 വർഷങ്ങൾ...തെന്നിന്ത്യൻ നായിക മഡോണ സെബാസ്റ്റ്യൻ ചില മാറ്റങ്ങൾക്കുള്ള ഒരുക്കത്തിലാണ്

time to read

2 mins

December 20, 2025

Vanitha

Vanitha

സ്വർഗം ഭൂമിയെ തൊടുമ്പോൾ

പരിശുദ്ധ ദൈവമാതാവിന്റെ പേരിൽ ലോകത്ത് ആദ്യമായി നിർമിക്കപ്പെട്ട മരിയോ മജോരെ ബസിലിക്കയിൽ

time to read

2 mins

December 20, 2025

Vanitha

Vanitha

പകർത്തി എഴുതി ബൈബിൾ

60കാരി ലൂസി മാത്യു ബൈബിൾ തുറക്കുമ്പോൾ മുന്നിൽ തെളിയുന്ന അക്ഷരങ്ങളിൽ ആത്മസമർപ്പണത്തിന്റെ തിളക്കമുണ്ട്

time to read

3 mins

December 20, 2025

Vanitha

Vanitha

ദൈവസ്നേഹം വർണിച്ചീടാൻ...

വത്തിക്കാനിലെ അൾത്താരയിൽ മാർപാപ്പയുടെ സവിധത്തിൽ സ്നേഹഗീതം ആലപിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുന്നു ചങ്ങാതിമാരായ സ്റ്റീഫനും വിജയും

time to read

4 mins

December 20, 2025

Vanitha

Vanitha

Ride on the TREND

കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്

time to read

2 mins

December 06, 2025

Vanitha

Vanitha

ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്

കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം

time to read

2 mins

December 06, 2025

Translate

Share

-
+

Change font size

Holiday offer front
Holiday offer back