Try GOLD - Free

JANAPAKSHAM Magazine - January - February 2017

filled-star
JANAPAKSHAM
From Choose Date
To Choose Date

JANAPAKSHAM Description:

Official publication of Welfare Party of India, Kerala State Committee.

In this issue

കറന്‍സി നിരോധനവും പോലീസിന്റെ നരവേട്ടയും സൃഷ്ടിച്ച സാമൂഹ്യ സാഹചര്യത്തിലാണ് പുതിയലക്കം ഇറങ്ങിയത് എന്നതുകൊണ്ടു തന്നെ അതോടനുബന്ധിച്ച വിഷയങ്ങള്‍കക് പ്രാമുഖ്യവുമുണ്ട്. നോട്ട് നിരോധനം-രാജ്യം അടിയന്തിരാവസ്ഥയിലേക്ക് എന്ന തലക്കെട്ടില്‍ നീണ്ട രാഷ്ട്രീയ കുറിപ്പ് ഈ വിഷയത്തില്‍ ചേര്‍ത്തിട്ടുണ്ട്. ക്യാഷ്‌ലെസ് എക്കണോമിയുടെ സാധ്യതയും അപകടവും വിശകലനം ചെയ്യുന്ന ‘പണമോ പ്ലാസ്റ്റിക് പണമോ ഏതാണ് ജനങ്ങളുടെ ഓപ്ഷന്‍’ ജോസഫി.സി മാത്യുവിന്റെ ലേഖനം മികച്ച സാങ്കേതിക അറിവ് നല്‍കുന്നതാണ്. കേരളത്തിലെ പോലീസ് വേട്ടയെക്കുറിച്ച് കെ.കെ ഷാഹിന മുഖ്യമന്ത്രിക്കയച്ച തുറന്ന കത്തും ജനപക്ഷത്തില്‍ ചേര്‍ത്തിട്ടുണ്ട്.

ട്രംപിന്റെ വരവ് ലോകരാഷ്ട്രീയ സാഹചര്യത്തിലുണ്ടാക്കുന്നമാറ്റം വിശകലനം ചെയ്ത അജിംസിന്റെ ലേഖനം, കറന്‍സി നിരോധത്തിന് ശേഷവും നിസ്സംഗമായ പാര്‍ലമെന്ററി രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ ലേഖനം, സംഘ്പരിവാറിന്റെ ഏകാത്മക മാനവികതയുടെ അപകടങ്ങളെ നിരൂപണം ചെയ്യുന്ന ഫസല്‍ കാതികോടിന്റെ ലേഖനം, മധ്യവര്‍ഗത്തിന്റെ രാഷ്ട്രീയ താല്‍പര്യങ്ങളെ അനാലിസിസിന് വിധേയമാക്കുന്ന സി. രാം മനോഹര്‍ റെഡ്ഢിയുടെ ലേഖനം എന്നിവ വ്യതിരിക്തമായ രാഷ്ട്രീയവായന ഉറപ്പുനല്‍കുന്നതാണ്.

നജീബിന്റെ സഹോദരി സദഫ് മുശ്‌റഫുമായി നഹീമാ പൂന്തോട്ടത്തില്‍ നടത്തുന്ന സംഭാഷണം ഏറെ വൈകാരികമാണ്. ഭോപാലിലെ ഭരണകൂട വേട്ടയെക്കുറിച്ച് ഇരകളുടെ അഭിഭാഷകന്‍ പര്‍വേസ് ആലം നടത്തിയ പ്രഭാഷണം ചുരുക്കി ഉള്‍കൊള്ളിച്ചിട്ടുണ്ട്. രോഹിത് വെമുലയുടെ ആത്മഹത്യാക്കുറിപ്പിലേക്ക് ഒരു പുനഃസന്ദര്‍ശനം എന്ന എസ്.സന്തോഷിന്റെ ലേഖനം വൈകാരികതയും രാഷ്ട്രീയബോധവും പകര്‍ന്നുനല്‍കുന്ന വായനാനുഭവം പ്രദാനം ചെയ്യുന്നതുമാണ്.
സ്റ്റേറ്റ് ബാങ്കുകളുടെ ലയനം, ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി, മദ്യനയം, ഗെയില്‍, അതിരപ്പിള്ളി പദ്ധതി, ബി.ഒ.ടി വിരുദ്ധ പ്രക്ഷോഭം തുടങ്ങി നിരവധി വിഷയങ്ങള്‍ ഈ ലക്കത്തില്‍ ജനപക്ഷം ചര്‍ച്ചയാക്കുന്നുണ്ട്.

Recent issues

Related Titles

Popular Categories