നാട്യശാസ്ത്രത്തിൽ കറുപ്പിന്റെ പങ്ക്
Kalakaumudi|March 31, 2024
നാട്യശാസ്ത്രം
 സുജാത അപ്പോഴത്ത്
നാട്യശാസ്ത്രത്തിൽ കറുപ്പിന്റെ പങ്ക്

കരുമ്പീ, കറമ്പ ജനിച്ച് ഏതാനും നാൾ മാത്ര മായ കുഞ്ഞിന്റെ ഓമനമുഖത്തു നോക്കി നെഞ്ചോട് ചേർത്ത് ഓമനിക്കേണ്ടവർ തന്നെ ഇങ്ങ നെവിളിക്കുന്നതു കേട്ടു അമ്പേ തകർന്നു പോയൊരമ്മയുടെ ഓർ മ്മച്ചിത്രം ഞരമ്പുകൾ പൊട്ടിച്ച് ഇടയ്ക്കിടെ എന്നിൽ നിന്നു പുറത്തു ചാടാറുണ്ട്.

അപ്പോൾ കഠാര നെഞ്ചിൽ കുത്തിയിറക്കുന്നതിനേക്കാൾ രക്തം പൊടിയും..

വലുതായപ്പോൾ ഇഷ്ടനിറ ങ്ങൾക്കുനേരെ എന്റെ മകൾക്ക് മുഖം തിരിക്കേണ്ടി വന്നപ്പോഴും അതേ പൊടിച്ചിൽ ഞങ്ങൾ രണ്ടു പേരിലും ഉണ്ടായിട്ടുണ്ട്. ഒരു നാൾ വെളുത്ത ചുരിദാറിൽ കോളേജിൽ ചെന്നപ്പോൾ "കരി തിരി കത്തിയതുപോലെ "യെന്ന കമന്റ് പറഞ്ഞതു കേട്ടപ്പോഴും ഞങ്ങൾ രണ്ടു പേരുടേയും മുഖം വല്ലാണ്ട് താണുപോയിട്ടുണ്ട്.

ഇത്തരം കഥയില്ലാത്തവരു ടെ ജൽപ്പനങ്ങൾ കേട്ട് മകൾ വേദനിച്ചതിനേക്കാൾ എന്റെ ഹൃദയം നൊന്തു. അന്ന് കേട്ട തെല്ലാം ബോഡി ഷെയ്മിങ് ആണെന്നും ഒരാൾക്കും മറ്റാ രാളുടെ നിറത്തിലോ വേഷത്തിലോ കടന്നു ചെല്ലാനുള്ള അവകാശമില്ലെന്നും ആത്മവിശ്വാസമാണ് ഒരുവന്റെ സൗന്ദര്യമെന്നും തിരിച്ചറിയുന്നതിനിടയ്ക്ക് അവൾ പലവട്ടം നൊന്തിട്ടുണ്ട്. ആ തിരിച്ചറിവു മുതൽ അവൾ അവളെ തന്നെ സ്നേഹിക്കാൻ തുടങ്ങി.

താൻ എന്താണോ അതായിരിക്കണം തന്റെ ഫോട്ടോയിലും വീഡിയോയിലും എന്ന് സ്വന്തം വിവാഹത്തിനവൾ പ്രത്യേകം നിഷ്ഠയും വച്ചിരുന്നു.ആ സൗന്ദര്യബോധം എനിക്കു തന്ന സന്തോഷം, അഭിമാനം വർണ്ണനാതീതം! മോഹിനിയാട്ടം കലാകാരൻ എന്ന രീതിയിൽ പ്രശസ്തനായിട്ടു കൂടി ആർ.എൽ.വി. രാമകൃഷ്ണൻ നേരിട്ടതും ഇത്തരമൊരു വർണ്ണ അധിക്ഷേപമാണ്.

ലോക ചരിത്രത്തിന്റെ തന്നെ പലയേടുകളിലും വർണ്ണ, ലിംഗത്തിനെതിരെയുള്ള കലുഷിതവും നിന്ദ്യവുമായ ഇത്തരം ഇടപെടലുകൾ എഴുതിചേർക്കപ്പെട്ടിട്ടുണ്ട്. അതിലെല്ലാം മനുഷ്യപക്ഷത്തു നിന്ന് ഏറെ അകലെയാണു സമൂഹമ നസ്സാക്ഷി എന്നു കാണാം. സാംസ്കാരികകേരളചരിത്രത്തിലും അതിന് നാൾവഴികളുണ്ട്. ജാതിവർണ്ണ കലുഷിത അന്തരീ ക്ഷത്തിൽ കറുത്തവരെന്നും വെളുത്തവരെന്നും പൊതുയിടങ്ങളിൽപോലും നിരന്തരം പരാമർശിക്കപ്പെട്ടത് ചരിത്രം.

നൂതനവഴികളിലൂടെ കാലം കടന്നു പോന്നിട്ടും ഇപ്പോഴും അതിന്റെ വടുക്കൾ സമൂഹത്തിൽ നിലനിൽക്കുന്നു എന്നു ശ്രീമതി സത്യഭാമയിലൂടെ തിരിച്ചറിയുന്നത് ഒട്ടൊന്നുമല്ല അസ്വസ്ഥമാക്കുന്നത്.

അത് കലയിലേയ്ക്കുകൂടി പകർന്നാടുമ്പോൾ പ്രത്യേകിച്ചും.

This story is from the March 31, 2024 edition of Kalakaumudi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the March 31, 2024 edition of Kalakaumudi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM KALAKAUMUDIView All
കല്ല്യാണം വേണ്ടെന്ന് പറഞ്ഞില്ലേ?
Kalakaumudi

കല്ല്യാണം വേണ്ടെന്ന് പറഞ്ഞില്ലേ?

വിവാഹം

time-read
6 mins  |
May 19, 2024
ബ്രഹ്മാവ് ശിവനെ പ്രതിഷ്ഠിച്ച ക്ഷേത്രം
Kalakaumudi

ബ്രഹ്മാവ് ശിവനെ പ്രതിഷ്ഠിച്ച ക്ഷേത്രം

യാത്ര

time-read
5 mins  |
May 19, 2024
പുസ്തകഭ്രാന്തൻ
Kalakaumudi

പുസ്തകഭ്രാന്തൻ

ഫേസ് ബുക്ക് പോസ്റ്റ്

time-read
1 min  |
May 19, 2024
5 സംസ്ഥാനം 22 സീറ്റ്, ദേശീയമുഖമായി കെജ്രിവാൾ
Kalakaumudi

5 സംസ്ഥാനം 22 സീറ്റ്, ദേശീയമുഖമായി കെജ്രിവാൾ

ഡൽഹി ഡയറി

time-read
4 mins  |
May 19, 2024
ബി.ജെ.പിയുടെ കാർപ്പറ്റ് ബോംബിങ്ങ് ഫലിക്കുമോ?
Kalakaumudi

ബി.ജെ.പിയുടെ കാർപ്പറ്റ് ബോംബിങ്ങ് ഫലിക്കുമോ?

തെക്കേ ഇന്ത്യയും മോദി ഗാരന്റിയും

time-read
4 mins  |
May 19, 2024
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
Kalakaumudi

തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം

ക്ഷേത്രദർശനം

time-read
2 mins  |
April 28, 2024
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
Kalakaumudi

ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?

കളിക്കളം

time-read
3 mins  |
April 28, 2024
ഭാഷാനദിയായി അസമിലെ ഹിമാദി
Kalakaumudi

ഭാഷാനദിയായി അസമിലെ ഹിമാദി

അനുഭവം

time-read
2 mins  |
April 28, 2024
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
Kalakaumudi

കൊടുംചൂട് വിറ്റ് കാശാക്കുന്നവർ

സാമ്പത്തികവാരഫലം

time-read
3 mins  |
April 28, 2024
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
Kalakaumudi

യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?

ഡൽഹി ഡയറി

time-read
2 mins  |
April 28, 2024