Denemek ALTIN - Özgür
കടൽക്കാറ്റിനു കരൾ കൊടുത്തവൾ
Vanitha
|June 21, 2025
എട്ടു മാസം കൊണ്ട് ദിൽനയും കൂട്ടുകാരിയും തുഴഞ്ഞുപോയത് നാലു ഭൂഖണ്ഡങ്ങൾ, മൂന്നു സമുദ്രങ്ങൾ, 47500 കിലോമീറ്റർ ദൂരം
പായ്ക്കപ്പലിനു പിന്നിൽ തിര എട്ടടിയോളം ഉയർന്നു. അടുത്ത നിമിഷം തിര കപ്പലിനെ പിന്നിൽ നിന്നും എടുത്തുയർത്തി. പർവതത്തിന് മുകളിൽ നിന്നു താഴ്വാരത്തിലേക്ക് അതിവേഗം പതിക്കുന്ന അനുഭവം. “താരിണി എന്ന ഞങ്ങളുടെ കപ്പൽ മനസ്സറിഞ്ഞ് കൂടെ നിന്നു. ഭ്രാന്തൻ തിരകളെ തന്ത്രപൂർവം നേരിട്ട് സുരക്ഷിതരായി ഞങ്ങൾ തുഴഞ്ഞു മുന്നേറി.
പരിശീലന കാലത്ത് 38,000 നോട്ടിക്കൽ മൈൽ കടലിലൂടെ യാത്ര ചെയ്തെങ്കിലും പ്രധാന യാത്രയ്ക്ക് അപരിചിതമായ റൂട്ടാണ് എടുത്തത്. വെല്ലുവിളികൾ ഒരുപാടായിരുന്നു. കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങൾ നേരിടേണ്ടി വന്നു. നാളെ സൂര്യോദയം കാണുമോ എന്നുറപ്പില്ലാത്ത വിധം.
ലോകത്തിനു മുൻപിൽ സ്ത്രീയുടെ കരുത്തു തെളിയിക്കാൻ പായ്ക്കപ്പലിൽ ലോകം ചുറ്റി വരുന്നതിനുള്ള അവസരം ഇന്ത്യൻ നേവിയാണ് വനിതാ നാവികർക്കായി ഒരുക്കിയത്. ധൈര്യപൂർവം മുന്നോട്ടു വന്ന പതിനേഴു പേരിൽ, പല ഘട്ടങ്ങളായുള്ള പരിശീലനങ്ങൾക്കു ശേഷം തിരഞ്ഞടുക്കപ്പെട്ടവരായിരുന്നു കോഴിക്കോട്ടുകാരിയായ ലഫ്റ്റനന്റ് കമാൻഡർ കെ.ദിൽനയും പുതുച്ചേരി സ്വദേശി ലഫ്റ്റനന്റ് കമാൻഡർ രൂപ അഴഗിരിയും. അതിസാഹസികമായി അവർ കടന്നത് നാലു ഭൂഖണ്ഡങ്ങളും മൂന്നു സമുദ്രങ്ങളും 47500 കിലോമീറ്റർ ദൂരവുമാണ്.
വിസ്മയം പോലെ ലഭിച്ച അവസരം
“ഞങ്ങൾക്കു ലഭിച്ച സുവർണ അവസരമായിരുന്നു ഇത്. "ജോയിൻ ഇന്ത്യൻ നേവി, സീ ദ് വേൾഡ്' എന്ന നേവിയുടെ ആപ്തവാക്യം അന്വർഥമാക്കും പോലെ ലഭിച്ച അവസരം. ഭൂ പ്രദക്ഷിണ കപ്പലോട്ടം (സർക്കം നാവിഗേഷൻ) നാലു തവണ നടത്തിയ ലോകത്തെ ആദ്യനാവിക സേനയാണ് നമ്മുടേത്. ആദ്യം ക്യാപ്റ്റൻ ദിലീപ് ഡോണ്ഡേ, രണ്ടാമത് കമാന്റർ അഭിലാഷ് ടോമി, മൂന്നാമത് ആറു വനിതാ നാവികരുടെ സംഘം. ഇപ്പോൾ ഞങ്ങളും.
2014 ലാണ് ലോജിസ്റ്റിക്സ് ഓഫിസറായി നേവിയിൽ ചേരുന്നത്. " നാവിക സാഗർ പരിക്രമ' എന്ന പ്രോജക്റ്റിൽ വനിതകൾക്ക് അവസരം നൽകുന്നതിലൂടെ ലിംഗസമത്വത്തെ ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കുകയാണ് ഇന്ത്യൻ നേവി. ആത്മവിശ്വാസവും ധൈര്യവും ഇരട്ടിയാക്കുന്ന വിധത്തിലുള്ള പരിശീലനമാണ് സെയിലിങ്ങിൽ യാതൊരു പരിചയവും ഇല്ലാത്ത എനിക്ക് ഈ വിജയം നേടിത്തന്നത്.
കുട്ടിക്കാലം മുതൽ സാഹസിക പ്രവർത്തികൾ ഇഷ്ടമായിരുന്നു. കരസേനാ ഉദ്യോഗസ്ഥനായ അച്ഛനും നാട്ടിലെ ചേട്ടന്മാർക്കുമൊപ്പം ക്രിക്കറ്റ് കളിച്ചും ബുള്ളറ്റ് ഓടിച്ചും റൈഫിൾ ഷൂട്ടിങ് ചെയ്തുമൊക്കെയാണ് വളർന്നത്.
Bu hikaye Vanitha dergisinin June 21, 2025 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Vanitha'den DAHA FAZLA HİKAYE
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

