ഹെവി വെയ്റ്റ് വിജയകഥ
Vanitha
|April 12, 2025
നാഷണൽ ഗെയിംസിൽ വെയ്റ്റ് ലിഫ്റ്റിങ് മത്സരവേദിയിലേക്കു കയറും മുൻപു സു ചോദ്യങ്ങളുണ്ടായിരുന്നു. ജാസ്മിന്റെ മുന്നിൽ രണ്ടു മുടി വേണോ ദേശീയ ജേതാവാകണോ ?
-
കുറച്ചു വർഷങ്ങൾക്കു മുൻപാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഗ്രൗണ്ടിലൂടെ സുഫ്‌ന ജാസ്മിൻ എന്ന പത്താം ക്ലാസ്സുകാരി നടക്കുന്നു. കോച്ചിന്റെ നിർദേശപ്രകാരം വെയ്റ്റ് ലിഫ്റ്റിങ്ങിൽ "ഒരു കൈ നോക്കാനുള്ള ആ നടപ്പിനിടെ സുഫ്‌ന പൊട്ടിക്കരഞ്ഞു. ജിമ്മിലേക്കു പോകാതെ ഓടി രക്ഷപ്പെട്ടാലോ എന്നു വരെ അവൾ ചിന്തിച്ചു.
2025 ജനുവരി. ഉത്തരാഖണ്ഡിലെ നാഷനൽ ഗെയിംസ് വേദിയിൽ വെയ്റ്റ് ലിഫ്റ്റിങ് മത്സരം അവസാനിച്ചു. പോഡിയത്തിൽ ഒന്നാം സ്ഥാനത്തു നിന്ന സുഫ്‌ന ജാസ്മിൻ കഴുത്തിൽ സ്വർണമെഡൽ അണിയുമ്പോൾ പൊട്ടിക്കരഞ്ഞു. നാഷനൽ ഗെയിംസിൽ കേരളത്തിനു വേണ്ടി വെയ്റ്റ് ലിഫ്റ്റിങ്ങിൽ ചരിത്രത്തിലാദ്യമായി സ്വർണം നേടിയതിന്റെ സന്തോഷക്കണ്ണീരായിരു ന്നു അത്.
ഈ രണ്ടു കരച്ചിലുകൾക്കിടയിൽ സുഫ്‌ന ജാസ്മിൻ എന്ന തൃശൂർ, മരോട്ടിച്ചാലുകാരി നിരവധി നേട്ടങ്ങൾ സ്വന്തമാക്കി. ആ ഹെവി വെയ്റ്റ് ജീവിതകഥ കേൾക്കാം.
അത്ലറ്റിക്സിലൂടെ തുടക്കം
തൃശൂർ ചിമ്മിനി ഡാമിനടുത്താണു സുഫ്‌നയുടെ നാട്. സ്പോർട്സിനോടുള്ള തന്റെ ഇഷ്ടം കണ്ടറിഞ്ഞാണു മരോട്ടിച്ചാലിലേക്കു കുടുംബം താമസം മാറിയതെന്നു സുഫ്‌ന പറയുന്നു. “വാപ്പിച്ചി സലീമിനു കൂലിപ്പണിയാണ്. ഉമ്മച്ചി ഖദീജയ്ക്കു പോളിയോ വന്ന് ഒരു കാലിനു സ്വാധീനക്കുറവുണ്ടെങ്കിലും ടാപ്പിങ് ജോലിക്കു പോകും. മൂന്നു പെൺമക്കളാണു ഞങ്ങൾ. ചേച്ചിമാരാ യ തസ്ലിമ നസ്റിനും സുൽഫിയ ഷെറിനും സ്പോർട്സിനോടു താൽപര്യമൊന്നുമില്ല. പക്ഷേ, ഞാൻ ചെറിയ പ്രായത്തിലേ ഓട്ടമത്സരങ്ങളിൽ സജീവമായി. 100മീറ്റർ, 200 മീറ്റർ, 400 മീറ്റർ ആയിരുന്നു ഐറ്റംസ്. വരന്ത പ്പള്ളി സിജെഎംഎച്ച്എസ്എസിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ സംസ്ഥാന മീറ്റിനു സെലക്ഷൻ കിട്ടി. ആറിലും ഏഴിലും സെലക്ഷൻ കിട്ടിയെങ്കിലും മെഡലൊന്നും കിട്ടിയില്ല. പിടി മാഷായ ബിച്ചു സാറാണ് പ്രാക്ടീസ് ചെയ്യിച്ചിരുന്നത്. സ്പോർട്സ് സ്കൂളിൽ ചേർന്നാൽ മെഡൽ കിട്ടുമെന്നു സാറാണു പറഞ്ഞത്.
വാപ്പിച്ചിയോട് ആ മോഹം പറഞ്ഞു. അങ്ങനെ നാട്ടികയിലെ സ്പോർട്സ് അക്കാദമിയിൽ എട്ടാം ക്ലാസ്സിൽ ചേർത്തു. അത്ലറ്റിക്സാണ് അവിടെയും ചെയ്തത്. കണ്ണൻ സാറായിരുന്നു കോച്ച്. 100 മീറ്റർ, 200 മീറ്റർ, പോൾ വാൾട്ട് എന്നിവയിൽ മത്സരിച്ചു. സംസ്ഥാന സ്കൂൾ മീറ്റിൽ പോൾ വാൾട്ടിൽ വെങ്കലമെഡൽ കിട്ടിയതോടെ അതാകും എന്റെ വഴിയെന്ന് ഉറപ്പിച്ചു.
ദൈവം വഴികാട്ടുന്നു
Bu hikaye Vanitha dergisinin April 12, 2025 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Vanitha'den DAHA FAZLA HİKAYE
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Vanitha
മഞ്ഞിൽ വിരിയുന്ന പൂക്കൾ
വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്
1 mins
December 06, 2025
Vanitha
ഹോം ലോണിൽ കുടുങ്ങിയോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
November 22, 2025
Listen
Translate
Change font size

