The Perfect Holiday Gift Gift Now

ഉടുത്തൊരുങ്ങിയ 50 വർഷം

Vanitha

|

March 01, 2025

വീട്ടുമുറ്റത്തു ബന്ധുക്കളായ പെൺകുട്ടികൾക്കൊപ്പം കൊ ത്തംകല്ലു കളിക്കുന്ന പെൺകുട്ടിക്കു പ്രായം പതിനഞ്ച് അവൾ അണിഞ്ഞിരിക്കുന്നതു പട്ടു പാവാടയും ബ്ലൗസും. അവളുടെ മനസ്സു സ്വപ്നം കാണുന്നതോ? വസ്ത്രങ്ങളിലെയും വർണങ്ങളിലെയും വൈവിധ്യം. ഇന്നു കേരളത്തിന്റെ ഫാഷൻ സങ്കൽപങ്ങളെ നിയന്ത്രിക്കുന്ന ഡിസൈനറും ലോകമറിയുന്ന ബിസിനസ് വുമണുമാണ് ആ പെൺകുട്ടി. കഴിഞ്ഞ അൻപതു വർഷങ്ങളിൽ വസ്ത്രങ്ങൾ അതിന്റെ മായികഭാവവുമായി തന്റെ ജീവിതത്തിലേക്കു കടന്നു വന്ന കഥ പറയുന്നു ബീന കണ്ണൻ.

- തയാറാക്കിയത്. രാഖി റാസ്

ഉടുത്തൊരുങ്ങിയ 50 വർഷം

തമിഴ് സംസ്ക്കാരമുള്ളവരാണു ഞങ്ങൾ. നീളൻ പാവാടയാണു വീട്ടിലണിയുക. ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും പട്ടു പാവാടയുടുക്കും. തമിഴ് നാട്ടിൽ നിന്നു പട്ടു കൊണ്ടുവന്നു പാവാട തയ്പ്പിക്കുകയാണു പതിവ്. വീട്ടിലും പുറത്തും അമ്മ പട്ടു സാരി മാത്രമേ ഉടുത്തിരുന്നുള്ളൂ.

അക്കാലത്തിനു മുൻപു വരെ കല്യാണങ്ങൾക്കു സാരി ഉപയോഗിച്ചിരുന്നില്ല. നെയ്ത കസവു മുണ്ടും വേഷ്ടിയുമാണ് (സെറ്റ് മുണ്ട്) കല്യാണങ്ങളുടെ വേഷം. ചെറുക്കന്റെ അമ്മയ്ക്ക് കച്ചമുറി (പരുത്തി തുണി മുറിച്ച കഷണം) കൊടുക്കുന്ന രീതിയുണ്ട്. കല്യാണത്തിനു സാരിയെടുത്തോ എന്നല്ല, പുടവയും കച്ചയുമെടുത്തോ എന്നാണ് എല്ലാവരും ചോദിക്കാറ്. അതൊക്കെ കേട്ട ഓർമയുണ്ട്. പിന്നീടാണു കല്യാണത്തിനു പട്ടു സാരി വരുന്നത്.

എന്റെ ചെറുപ്പകാലത്തു നാട്ടിലിറങ്ങി നടന്നാൽ കാണുക മുണ്ടും ബ്ലൗസും ധരിച്ച പെണ്ണുങ്ങളെയാണ്. കൃഷിപ്പണിക്കും കയറു പിരിക്കാനുമൊക്കെ പോകുന്നവരുടെ വേഷം. പണിയൊക്കെ കഴിഞ്ഞു തിരികെ പോരുമ്പോൾ മാറിൽ മേൽമുണ്ടോ തോർത്തോ ധരിക്കും.

1975 ലൊക്കെ സാധാരണക്കാരായ സ്ത്രീകൾക്കു നൈലക്സ് സാരിയും പുരുഷന്മാർക്കു മുണ്ടും ഷർട്ടും ആയിരുന്നു വേഷം. കടയിൽ വിൽപനയ്ക്കു പലയിനത്തിലുള്ള തുണിത്തരങ്ങളും സാരികളുമുണ്ടായിരുന്നു.

സാരിപ്പാവാട മൈ ഫസ്റ്റ് ഫാഷൻ വെയർ

അന്നൊക്കെ പതിമൂന്നു പതിനാലു വയസ്സായാൽ കുട്ടിപ്പാവാടയിടാൻ അനുവദിക്കില്ല. കട്ടിയുള്ള കോട്ടൺ തുണി കൊണ്ടു നീളൻ പാവാട തയ്പ്പിച്ചു ധരിച്ചാണു കുട്ടികൾ ഹൈസ്കൂളിലും കോളജിലും പോകുക. ഞാനതിൽ അൽപം ഫാഷൻ എലമെന്റ്' വരുത്തുമായിരുന്നു.

കോളജ് തുറക്കാറാകുമ്പോഴേക്കു പത്തോ ഇരുപതോ ടർക്കോസ് അല്ലെങ്കിൽ ടെറാവോയിൽ സാരികൾ വാങ്ങി പാവാട തയ്പ്പിക്കും. മാച്ചിങ് ബ്ലൗസ് കൂടിയായാൽ ഫാഷനബിളായി. അന്ന് എനിക്കു മാത്രമായി വീട്ടിലൊരു കുട്ടി അലമാരയുണ്ടായിരുന്നു. അഞ്ചടി പൊക്കമുള്ള ആ അലമാരയിൽ വ്യത്യസ്തമായ മാലകളും കമ്മലുകളും സൂക്ഷിച്ചിരുന്നു. പതക്കമുള്ള മാലകളും മുത്തു വച്ച റിങ്ങുകളും ഉണ്ടായിരുന്നു. മുടി ഇരുവശവും പിന്നിക്കെട്ടി സാരി കൊണ്ടുള്ള പാവാടയും ബ്ലൗസും ധരിച്ചു ചേർച്ചയുള്ള മാലയും കമ്മലുമണിഞ്ഞാണു കോളജിൽ പോകുക. കൂടെ പഠിക്കുന്ന കുട്ടികൾ എന്റെ പാവാട കണ്ട് അത്ഭുതം കൂറും. ഇവിടന്നു കിട്ടി എന്നൊക്കെ ചോദിക്കും. അതു കേൾക്കുമ്പോൾ എനിക്കും സന്തോഷം.

Vanitha'den DAHA FAZLA HİKAYE

Vanitha

Vanitha

ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

January 03, 2026

Vanitha

Vanitha

വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ

റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ

time to read

1 min

January 03, 2026

Vanitha

Vanitha

കിളിയഴകൻ

മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...

time to read

3 mins

January 03, 2026

Vanitha

Vanitha

ദൃശ്യം to ദൃശ്യം

ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി

time to read

3 mins

January 03, 2026

Vanitha

Vanitha

Ride on the TREND

കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്

time to read

2 mins

December 06, 2025

Vanitha

Vanitha

ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്

കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം

time to read

2 mins

December 06, 2025

Vanitha

Vanitha

പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ

“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ

time to read

2 mins

December 06, 2025

Vanitha

Vanitha

കുറവുകളില്ലാതെ പുതുക്കാം അടുക്കള

പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും

time to read

4 mins

December 06, 2025

Vanitha

Vanitha

മൂലകോശദാനം എന്നാൽ എന്ത്?

ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം

time to read

1 min

December 06, 2025

Vanitha

Vanitha

മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ

മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ

time to read

3 mins

December 06, 2025

Listen

Translate

Share

-
+

Change font size