Denemek ALTIN - Özgür
വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.
Vanitha
|February 15, 2025
അസ്തമയ സൂര്യൻ മേഘങ്ങളെ മനോഹരമാക്കുന്നതുപോലെ വാർധക്യത്തെ മനോഹരമാക്കാൻ ഒരു വയോജന കൂട്ടായ്മ; ടോക്കിങ് പാർലർ
സാറേ.... ഒന്നാലോചിച്ചേ... ഈ കുട്ടൂസനും ഡാകിനിയും കൂടി എന്തിനാണ് മായാവിയു ടെ പിറകേ ഇങ്ങനെ നടക്കുന്നത്? രാജൂനേം രാധം വിട്ട് അവർക്കു നമ്മുടെ നാട്ടിലെ കള്ളന്മാരെയും കൊള്ളക്കാരെയുമൊക്കെ പിടിച്ചാലെന്താ?'
“അതല്ലാ ഈ കുട്ടൂസൻ എന്തിനാണ് മനുഷ്യനെ കൊല്ലാനുള്ള സൂത്രങ്ങൾ ഉണ്ടാക്കുന്നത്. അയാൾക്കു മനുഷ്യനെ സഹായിക്കാനുള്ള സൂത്രങ്ങൾ കണ്ടുപിടിച്ചാലെന്താ?' "കൊച്ചുകുഞ്ഞുങ്ങളോടു വരെ ക്രൂരത കാട്ടുന്നവന്മാരെ അപ്പോൾ തന്നെ ശിക്ഷിക്കാനുള്ള സൂത്രം കണ്ടുപിടിച്ചിരുന്നെങ്കിൽ എത്ര നന്നായേനേ.
സംഭാഷണം അങ്ങനെ നീണ്ടുനീണ്ടു പോകുന്നു. കുട്ടൂസനും ഡാകിനിയും മായാവിയും മാത്രമല്ല ഇന്നത്തെ സമൂഹമാധ്യമങ്ങളും ഭരണാധികാരികളുമൊക്കെ സംഭാഷണങ്ങളിൽ വന്നുപോകുന്നു. ഇടയ്ക്കിടയ്ക്ക് ഉയർന്നു കേൾക്കുന്ന ചിരി, ചിലരുടെ രോഷ പ്രകടനങ്ങൾ, ആഹ്ലാദങ്ങൾ.
ആലപ്പുഴ പഴവീട് ദേവീക്ഷേത്രത്തിനു സമീപം പനവേലിൽ എന്നു പേരുള്ള വീടിന്റെ മുറ്റത്തു നിന്നാണ് ഈ സംഭാഷണങ്ങൾ. അവിടെ കുറച്ചു മുതിർന്ന പൗരന്മാർ കൂടിയിരിക്കുന്നു. കഥയുള്ളതും ഇല്ലാത്തതുമായ വിഷയങ്ങൾ സംസാരിക്കുന്നു രണ്ടുമണിക്കൂർ കഴിയുമ്പോൾ സന്തോഷത്തോടെ പിരിയുന്നു. കേരളത്തിൽ തരംഗമായേക്കാവുന്ന പുതിയൊരു കൂട്ടായ്മയാണ് അവിടെ കണ്ടത്.
കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി.പത്മകുമാറിന്റെ ആശയമാണ് ടോക്കിങ് പാർലർ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആലപ്പുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആരോഗ്യകൂട്ടായ്മയാണ് ഹെൽത്തി ഏജിങ് മൂവ്മെന്റ്, ഈ സംഘടനയാണ് ടോക്കിങ് പാർലർ എന്ന സംസാര കൂട്ടായ്മകൾ സംഘടിപ്പിക്കുന്നത്.
കോവിഡ്കാലം ഏറ്റവും കൂടുതൽ പ്രയാസമുണ്ടാക്കിയതു പ്രായമേറിയവർക്കാണ്. അതുകൊണ്ടാണ് ആലപ്പുഴ കേന്ദ്രമാക്കി "ഹെൽത്തി ഏജിങ് മൂവ്മെന്റ്' എന്ന പേരിൽ ഒരു പ്രസ്ഥാനം ഡോ. ബി. പത്മകുമാറിന്റെ നേതൃത്വത്തിൽ ആരംഭിച്ചത്. പ്രായമായവരെയും വൈദ്യസഹായം ആവശ്യമുള്ളവരെയും അവരവരുടെ വീടുകളിൽ സന്ദർശിച്ച് അവർക്കു വേണ്ട പരിചരണം നൽകി.
കേരളത്തിൽ അങ്ങോളമിങ്ങോളമുള്ളവരെ സംഘടിപ്പിച്ച് ഓൺലൈൻ ആരോഗ്യക്ലാസുകൾ സംഘടിപ്പിച്ചു. ഇതൊക്കെ ഇപ്പോഴും തുടരുന്നു. ഈ ആരോഗ്യപ്രവർത്തകർ വീടുകൾ തോറും കയറിയിറങ്ങിയതിൽ നിന്നു കിട്ടിയ അറിവ് ഒട്ടുമിക്ക വീടുകളിലും പ്രായമായവർ ഒറ്റപ്പെട്ടു കഴിയുന്നു എന്നതാണ്.
Bu hikaye Vanitha dergisinin February 15, 2025 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Vanitha'den DAHA FAZLA HİKAYE
Vanitha
പിരിമുറുക്കം നിയന്ത്രിക്കാൻ അഞ്ചു വഴികൾ
വളരെ പ്രധാനപ്പെട്ടതും ഫലപ്രദവുമായ ചില പരിഹാര മാർഗങ്ങളെ പരിചയപ്പെടാം...
1 mins
January 17, 2026
Vanitha
ആഹാ, ഇവർ മിടുക്കരാണല്ലോ
ഗോൾഡ് മെഡലിലോ ഒന്നാം റാങ്കിലോ കാര്യമില്ല. വേണ്ടത് പ്രായോഗികമായ കഴിവുകളാണ്.
4 mins
January 17, 2026
Vanitha
ടേം ഇൻഷുറൻസ് എന്തിന് ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 17, 2026
Vanitha
അടുക്കത്തെ ആമയൂട്ട്
കൂർമാവതാരം ഉപദേവതയായ അടുക്കത്ത് ഭഗവതി ക്ഷേത്രത്തിലെ വിശേഷ വഴിപാടാണ് ആമയൂട്ട്. ചർമരോഗശമന പ്രാർഥനയുമായാണു ഭക്തർ ആമയൂട്ടിനെത്തുന്നത്
3 mins
January 17, 2026
Vanitha
'മണ്ണ് വേണ്ടാ' ചെടികൾ
ചട്ടിയോ മണ്ണോ ആവശ്യമില്ലാത്ത എയർ പ്ലാന്റ്സ് വളർത്തുന്ന വിധം
1 mins
January 17, 2026
Vanitha
RECYCLING UPCYCLING THRIFTING ഇതാണ് ട്രെൻഡ്
മിസ് യൂണിവേഴ്സ് മത്സരത്തിന്റെ പതിനൊന്ന് എഡിഷനുകളുടെ അണിയറ പ്രവർത്തക ന്യൂയോർക്കിൽ ഫാഷൻ ട്രെൻഡുകളിൽ ഗവേഷണം നടത്തുന്ന സ്റ്റൈലിസ്റ്റ്- സഞ്ജന ജോൺ
3 mins
January 17, 2026
Vanitha
പത്തിൽ പത്തും മധുരം
പത്തു മക്കളെ പ്രസവിച്ച രമ്യ പറയുന്നത് കുട്ടികളെ വളർത്തുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നാണ് കൊട്ടിയൂരെ ബിഗ് ഫാമിലി വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
ചിരിപ്രസാദം
മിമിക്സ് പരേഡിന് ജന്മം നൽകിയ കലാകാരന്മാരിൽ ഒരാളായ കെ.എസ്. പ്രസാദ് ചിരിലോകത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കുന്നു
4 mins
January 17, 2026
Vanitha
Pookie പൂമ്പാറ്റ
ക്ലാസ് ടീച്ചറോട് പറയാതെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ കുസൃതി കുട്ടിയാണ് സർവ്വം മായ എന്ന സിനിമയിലൂടെ ഇഷ്ടം വാരിക്കൂട്ടുന്നത്
2 mins
January 17, 2026
Vanitha
ജിമ്മിൽ വേണോ അമിതാവേശം?
പുതുവർഷം മുതൽ ജിമ്മിൽ പോയി തുടങ്ങിയവരും പെട്ടെന്നു ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അറിയാൻ
3 mins
January 17, 2026
Listen
Translate
Change font size

