Denemek ALTIN - Özgür
മസനഗുഡിയിൽ ഒരു പ്രണയകാലത്തു
Vanitha
|December 23, 2023
പ്രണയവിശേഷങ്ങൾ ആദ്യമായി പങ്കുവച്ച് കാളിദാസ് ജയറാമും താരിണിയും

മൈസൂരിൽ നിന്നു മസനഗുഡിയിലേക്കാണു യാത്ര. താരിണിയുടെ നാട് അവിടെയാണ്. മഞ്ഞു കൂട്ടിനെത്തിയ വഴിയിലൂടെ നീങ്ങുമ്പോൾ സിനിമയിലെന്ന പോലെ ഒരു രംഗം ഞാൻ പ്ലാൻ ചെയ്തു. മസനഗുഡിയിലെത്തുന്നു, ഞങ്ങൾ കാട്ടിൽ ട്രെക്കിങ്ങിനു പോകുന്നു. ഒട്ടും പ്രതീക്ഷിക്കാത്തൊരു നിമിഷത്തിൽ ഒരു മോതിരം സമ്മാനിച്ച് പ്രപ്പോസ് ചെയ്യുന്നു.'' കാളിദാസ് വിഷ്വൽ മുഴുമിപ്പിക്കും മുൻപേ താരിണി ചോദിച്ചു. “ഇനി ഞാൻ പറയട്ടെ. അതുകേട്ട് കാളിദാസ് ചോക്ലേറ്റിനേക്കാൾ മധുരത്തോടെ ചിരിച്ചു.
സെപ്റ്റംബർ നാലിന് ആയിരുന്നു വിവാഹനിശ്ചയം. അതിനു രണ്ടു മാസം മുൻപായിരുന്നു ആ യാത്ര. നല്ല ഡ്രസ് ഒക്കെ എടുത്തോ. കുറച്ച് ഫോട്ടോസ് എടുക്കാമെന്നു കണ്ണൻ പറഞ്ഞെങ്കിലും ആളുടെ മനസ്സിലെ തിരക്കഥ മനസ്സിലായിരുന്നില്ല. കാട്ടിനുള്ളിലൂടെ നടന്ന് ഒരു വലിയ ആൽ മരത്തിനു താഴെയെത്തിയപ്പോൾ കണ്ണൻ പെട്ടെന്നു നിന്നു. ഒന്നും മിണ്ടാതെ ചിരിയോടെ മോതിരം കയ്യിലിട്ടു തന്നു. ഒരു നിമിഷത്തേക്ക് എനിക്കും ഒന്നും പറയാൻ കഴിഞ്ഞില്ല. പെട്ടെന്നാണു പിന്നിൽ ആനയുടെ ചിന്നംവിളി കേട്ടത്. അതോടെ ഒറ്റ ഓട്ടമായിരുന്നു.'' താരിണി ചിരിക്കുന്നു. “മോതിരമിട്ട ശേഷം ഒരുമിച്ചുള്ള ആ ഓട്ടം 'യെസ്' ആയി ഞാൻ കരുതിയെങ്കിലും ശരിക്കുള്ള മറുപടി കിട്ടിയതു പിന്നെയാണ് കാളിദാസ്.
രണ്ടു വർഷം മുൻപ് ഓണക്കാലത്താണ് താരിണിയുമൊത്തുള്ള കുടുംബചിത്രം കാളിദാസ് ജയറാം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ജയറാമിനും പാർവതിക്കും സഹോദരി മാളവികയ്ക്കുമൊപ്പമുള്ള സുന്ദരിക്കുട്ടി ആരെന്ന ചോദ്യം ആരാധകരുടെ മനസ്സിലുയർന്നു.
ഗോസിപ്പുകൾക്കിട കൊടുക്കാതെ, പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും മനോഹരനിമിഷങ്ങളിലൂടെ കാളിദാസ് ലോകത്തോടു പറയാതെ പറഞ്ഞു, "ഞാൻ പ്രണയത്തിലാണ്. ഇതാണെന്റെ പങ്കാളി, താരിണി കലിങ്കരായർ.
ദുബായിൽ താരിണിക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ കാളിദാസ് പോസ്റ്റ് ചെയ്തതിനു താഴെ മാളവിക ഹലോ ഹബീബീസ്' എന്നു കുറിച്ചപ്പോൾ, എന്റെ കുട്ടികൾ എന്നായി രുന്നു പാർവതിയുടെ പ്രതികരണം. ഇതിനു പിന്നാലെ കാ ളിദാസിനൊപ്പമുള്ള ചിത്രങ്ങൾ താരിണിയും പങ്കുവച്ചു.
മസനഗുഡി സ്വദേശിനിയായ താരിണി പഠിച്ചതും വളർന്നതും ചെന്നൈയിൽ. മോഡലും മിസ് യൂണിവേഴ്സ് ഇന്ത്യ 2021 ൽ റണ്ണർ അപ്പും ആണ്. ഫൊട്ടോഗ്രഫിയാണു മറ്റൊരു ഇഷ്ട മേഖല.
Bu hikaye Vanitha dergisinin December 23, 2023 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Vanitha'den DAHA FAZLA HİKAYE

Vanitha
LIFE ON ROADS പുതുമണ്ണു തേടി
ലക്ഷ്യത്തേക്കാൾ യാത്രയിലെ കാഴ്ചകളെയും അനുഭവങ്ങളെയും സ്നേഹിക്കുന്ന സംഗീതും കാവ്യയും
3 mins
October 11, 2025

Vanitha
Reba's Journey ON Screen Road
തെന്നിന്ത്യൻ നായിക റേബാ ജോണിന്റെ യാത്രകളും ജീവിതത്തിലെ പുതിയ വിശേഷങ്ങളും
3 mins
October 11, 2025

Vanitha
ചലിയേ റാണീസ്
\"ചലിയേ റാണി ബേബി..ബേബി', \"ഏത് മൂഡ്... ഓണം മൂഡ് അങ്ങനെ പുതുതലമുറ ഗാനങ്ങളിലൂടെ പാട്ടിന്റെ ന്യൂവബായ ഹിലാരി സിസ്റ്റേഴ്സിന്റെ സംഗീതയാത്രയുടെ കഥ
2 mins
October 11, 2025

Vanitha
ടെന്റ് ക്യാംപിങ്ങിന് റെഡിയാണോ?
ടെന്റ് ക്യാംപിങ്ങിന് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1 min
October 11, 2025

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025
Translate
Change font size