Denemek ALTIN - Özgür

സ്നേഹം കൊണ്ട് കയ്യൊപ്പ്

Vanitha

|

July 22, 2023

ചീഫ് സെക്രട്ടറി ഡോ.വി.വേണുവും ഭാര്യ ശാരദ മുരളീധരനും ജീവിതം പറയുന്നു

- വിജീഷ് ഗോപിനാഥ്

സ്നേഹം കൊണ്ട് കയ്യൊപ്പ്

അധികാരത്തിന്റെ ധിക്കാരം നിഴലായങ്കിലും വീണു കിടക്കേണ്ട വീടാണ്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന്റെയും അഡീഷനൽ ചീഫ് സെക്രട്ടറി ശാരദാമുരളീധരന്റെയും ഔദ്യോഗിക ഭവനം. സർക്കാരിന്റെ ഏറ്റവും നിർണായകമായ തീരുമാനങ്ങൾക്കു താഴെ ചാർത്തേണ്ട രണ്ടു കയ്യൊപ്പുകളാണ് എന്നും ഈ വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നത്. പക്ഷേ, ഇവിടെ പൂമുഖം മുതൽ കനമില്ലാത്ത പുഞ്ചിരിയും സ്നേഹത്തിന്റെ തെളിച്ചവും മാത്രം.

തുടങ്ങേണ്ടതു 33 വർഷം മുൻപ് ഡൽഹിയിലേക്കുള്ള കേരള എക്സ്പ്രസ് യാത്രയിൽ നിന്നാണ്. കേരളത്തിൽ നിന്നു സിവിൽ സർവീസ് പ്രവേശനം കിട്ടിയ രണ്ടു പേർ ആ ട്രെയിനിലാണ് അന്നു മസൂറിയിലേക്കു പോയത്. തിരുവനന്തപുരത്തു നിന്നു ശാരദ മുരളീധരനും കോഴിക്കോടു നിന്നു പാലക്കാടെത്തി ഡോ വി വേണുവും. ഒരേ കോച്ചിലെ  അടുത്തുള്ള ബർത്തുകളിലിരുന്നു സംസാരിച്ചു തുടങ്ങിയപ്പോഴാണു മറ്റൊരു കാര്യം തിരിച്ചറിഞ്ഞത്. അവർക്കൊപ്പം അവിചാരിതം' എന്ന വാക്കും ഏതോ സ്റ്റേഷനിൽ നിന്നു ടിക്കറ്റ് എടുത്തു കൂടെ കയറിയിരുന്നു.

നടന്ന വഴികളിലും ചിന്തകളിലും അദ്ഭുതപ്പെടുത്തുന്ന സമാനതകൾ ഉണ്ടായിരുന്നു ഇരുവർക്കും. പഠനത്തിൽ മിടുമിടുക്കർ പത്താം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മിടുക്കിയാണു ശാരദ. ആദ്യ മെഡിക്കൽ എൻട്രൻസ് എഴുതി അഡ്മിഷൻ നേടിയ ബുദ്ധിമാൻമാരുടെ കൂട്ടത്തിൽ വേണു. പിന്നീട് രണ്ടുപേരുമെടുത്തത് ഒരേ തീരുമാനം. വ്യക്തികളേക്കാൾ സമൂഹത്തെ ചികിത്സിക്കാനുള്ള വഴി തു റക്കണം. അങ്ങനെ "മക്കൾ ഡോക്ടറാകണം' എന്ന അച്ഛനമ്മമാരുടെ സ്വപ്നത്തിന്റെ തിരി താഴ്ത്തി വച്ചു ജ നങ്ങളോടൊപ്പം നിൽക്കാൻ അവർ ഇറങ്ങി.

ട്രെയിനിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും എന്തൊക്കെ തീരുമാനങ്ങൾ എടുത്തിരുന്നു

 വേണു: വിവാഹം കഴിക്കാം എന്ന തീരുമാനമായിരുന്നു പ്രധാനം. സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ ഇതുപോലെ ഒരാളെ കണ്ടിട്ടില്ലെന്നു ഞാനുറപ്പിച്ചു. യാത്ര ചെയ്ത രണ്ടു ദിവസം മുഴുവൻ സംസാരിച്ചു. സിഗരറ്റു വലിക്കാൻ ഞാൻ പോകുമ്പോൾ സംസാരത്തിന്റെ രസച്ചരടു പൊട്ടാതിരിക്കാൻ ശാരദ പിന്നാലെ വരും.

Vanitha'den DAHA FAZLA HİKAYE

Vanitha

Vanitha

പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ

പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ

time to read

1 mins

November 22, 2025

Vanitha

Vanitha

എന്റെ ലോകം മാറ്റിയ മെസ്സി

മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്

time to read

2 mins

November 22, 2025

Vanitha

Vanitha

അമ്മത്തണലിൽ അദ്വൈത്

മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി

time to read

3 mins

November 22, 2025

Vanitha

Vanitha

രണ്ടാം വട്ടം കണ്ടപ്പോൾ...

സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Translate

Share

-
+

Change font size