യാത്രക്കിടയിൽ വാഹനം നിന്നുപോകുന്ന അവസ്ഥ പലപ്പോഴും സഡൻ ബ്രേക്കായാകും കടന്നുവരുക. ഇതോടെ യാത്രതന്നെ നിശ്ചലമാകും. ലക്ഷ്യസ്ഥാനത്ത് എത്താനാകാതെ പദ്ധതികൾ തകിടംമറിയും.
കുടുംബവും കുട്ടികളും ഒപ്പമുണ്ടെങ്കിൽ മനഃസമാധാനവും നഷ്ടപ്പെടും. പലവിധ കാരണങ്ങളാൽ വാഹനം കേടായി വഴിയിൽ കുടുങ്ങാൻ സാധ്യ തയുണ്ട്. കൃത്യമായ മുൻകരുതൽ എടുത്താൽ ഒരു പരിധി വരെ ബ്രേക്ക്ഡൗണിൽ നിന്ന് രക്ഷപ്പെടാം.
യാത്രക്കു മുമ്പേ ഒരുങ്ങുക
വാഹനം കൃത്യമായ ഇടവേളകളിൽ സർവിസ് ചെയ്യുകയാണ് പ്രധാനമായും വേണ്ടത്. ദീർഘദൂര യാത്ര പോവുകയാണെങ്കിൽ സർവിസ് സെന്ററിൽ പോയി പരിശോധിപ്പിക്കുക. യാത്ര തുടങ്ങും മുമ്പ് എൻജിൻ ഓയിൽ, റേഡിയേറ്റർ കൂ ളന്റ്, ബ്രേക്ക് ഫ്ലൂയിഡ് എന്നിവയെല്ലാം ഉണ്ടെന്ന് ഉറപ്പുവരുത്തുക. ലൈറ്റുകളുടെ പ്രവർത്തനവും സ്പെയർ അടക്കമുള്ള എല്ലാ ടയറിലും മതിയായ കാറ്റും ഉറപ്പാക്കുക. പഞ്ചർ കിറ്റ്, പോർട്ടബ്ൾ എയർപമ്പ്, ടൂൾ സ്, ജമ്പർ കേബ്ൾ, റിഫ്ലക്ടിവ് ട്രയാങ്കിൾ, വാഹനം കെട്ടിവലിക്കാനുള്ള കയർ, ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവ കരുതുന്നത് നന്നാകും.
പ്രധാന സർവിസ് സെന്ററുകളുടെ നമ്പറും എമർജൻസി നമ്പറുകളും ഫോണിൽ സൂക്ഷിക്കുക. ഇന്ധനം എപ്പോഴും ടാങ്കിന്റെ പകുതിയെങ്കിലും നിലനിർത്തണം. ദീർഘദൂരയാത്രയിലെല്ലാം എണ്ണയടിക്കാൻ സാധിച്ചില്ലെങ്കിൽ ഇന്ധനം തീർന്ന് വഴിയിൽ കിടക്കാൻ സാധ്യതയുണ്ട്. ചാവി നഷ്ടപ്പെട്ട് യാത്ര പാതിവഴിയിൽ മുറിയാതിരിക്കാൻ ഡ്യൂപ്ലിക്കേറ്റ് ചാവിയും സൂക്ഷിക്കുക.
സുരക്ഷ മുഖ്യം
Bu hikaye Kudumbam dergisinin April 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin April 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
സിനിമ തന്നെയാണ് മെയിൻ ഹോബി
തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...
അറിയപ്പെടാത്ത വീരനായികമാർ
ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...
വൈവ വിത്ത് വാവ
സൗഹൃദങ്ങളുടെ പൂക്കാലമായ പഠനകാലവും മൂന്നു വയസ്സുള്ള മകനൊപ്പമുള്ള വൈവ അനുഭവവും ഓർത്തെടുക്കുകയാണ് ലേഖിക
പ്രേമലുവിലെ ചങ്കത്തി
'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ അഖില ഭാർഗവൻ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു
ഒരേയൊരു സിദ്ദീഖ്
അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...
അസാധ്യമായി ഒന്നുമില്ല
ഭൂഗോളത്തിന്റെ പല കോണുകളിലും തുടരുന്ന കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...
ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം
വിശ്രമമില്ലാതെ നിരന്തരം ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഈ മനോജന്യ ശാരീരിക രോഗാവസ്ഥക്ക് വിവിധ തരത്തിലുള്ള ലക്ഷണങ്ങളാണുള്ളത്
കുരുക്കാവരുത് കൗമാര പ്രണയം
പ്രണയം എന്നത് മനോഹര വികാരമാണ്. സമയംകളയാനോ തമാശക്കോ താൽക്കാലികമായോ ഉള്ളതല്ല. കൗമാരപ്രണയം പഠനത്തെയും ജീവിതത്തെയും ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം...