നോർത്ത് ഈസ്റ്റിലൂടെ ഒരു കൂട്ടുകുടുംബ യാത്ര
Kudumbam|April 2023
മഹാത്മഗാന്ധി മാർഗിലൂടെ നടക്കാതെ ഗാങ്ടോക് യാത്ര പൂർണമാകില്ല
ആരിഫ് അഹ്മദ് കൊടിയത്തൂർ
നോർത്ത് ഈസ്റ്റിലൂടെ ഒരു കൂട്ടുകുടുംബ യാത്ര

“എനിക്കെന്തോ ഒരു വല്ലായ്മ പോലെ. ശ്വാസം എടുക്കാൻ പ്രയാസം. ഏതെങ്കിലും ഡോക്ടറെ വിളിച്ചു ചോദിച്ചാലോ?

ഉമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ചെറിയ ഉത്കണ്ഠയായി. സ്വാഭാവികമാണ് ആശങ്ക. നിലവിൽ നിൽക്കുന്നത് ഹിമാലയ മലനിരകളിലെ സമുദ്ര നിരപ്പിൽനിന്ന് 14,500 അടി ഉയരത്തിലാണ്. ഇന്ത്യ-ചൈന അതിർത്തിയായ നാഥുല പാസിൽ. നാട്ടിൽനിന്ന് 3000 കി.മീ. അകലെ. ആരെ വിളിക്കണം എന്നാലോചിക്കാൻ സമയമില്ല. മൊബൈലുകളിൽ കൃത്യമായി സിഗ്നൽ പോലുമില്ല.

ഉള്ള റേഞ്ചിൽ ഭാര്യാസഹോദരി ഡോ. സവിനയെ കിട്ടി. ഉയ രം കൂടിയ സ്ഥലത്ത്, തണുപ്പു കാരണം ഓക്സിജൻ കുറവ് അനുഭവപ്പെടുന്നതു കൊണ്ടാകാം ഈ പ്രയാസം എന്നും ശരീരത്തെ ചൂടാക്കിയാൽ മതിയെന്നും മറുപടി കിട്ടി. ആളു കൾ കൂട്ടംകൂടി നിൽക്കുന്ന ഒരു ഷെഡിൽ സദാ എരിയുന്ന നെരിപ്പോടിനടുത്ത് കിട്ടി യ ഒരു സ്ഥലത്ത് ഉമ്മയെ ഇരുത്തി. ചൂടുചായക്കൊപ്പം കൈ കാലുകൾ ചൂടുപിടിപ്പിച്ചുകൊണ്ട് കുറെ നേരം അവിടെ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോഴേക്കും അൽപം ആശ്വാസം കിട്ടിത്തുടങ്ങി.

ഇറങ്ങിയത് കൂട്ടുകുടുംബ യാത്രക്ക്

2004 മുതൽ ഉപ്പ പി.പി. അബ്ദു റഹ്മാൻ (കൊടിയത്തൂർ) പശ്ചിമബംഗാളിൽ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായ സ്കൂളുകളും പള്ളികളും സന്ദർശിക്കുകയായിരുന്നു മക്കളായ ഞങ്ങളുടെ ലക്ഷ്യം.

കൊൽക്കത്തയും ചരിത്രമുറങ്ങുന്ന മുർഷിദാബാദ് പട്ടണവും മൗണ്ട് ഹിറ സ്കൂൾ സ്ഥിതി ചെയ്യുന്ന ശങ്കർപൂർ ഗ്രാമവും കാണാം. കൂട്ടത്തിൽ ഗാങ്ടോക്. സിക്കിം തലസ്ഥാനമായ ഗാങ്ടോക്കിൽ നിന്ന് അധികം അകലെയല്ല ഇന്ത്യ -ചൈന അതിർത്തിയായ നാഥുല പാസ്.

അങ്ങനെ ഉപ്പ, ഉമ്മ, അഞ്ചു മക്കൾ, അവരുടെ കുടുംബങ്ങൾ ചേർന്ന് 25 പേരുണ്ട് യാത്രയിൽ രണ്ടു വയസ്സുള്ള ഹയാമോൾ മുതൽ 69 വയസ്സുള്ള ഉപ്പ വരെ. അതിനാൽ തന്നെ ആയാസരഹിതമായ യാത്രക്ക് കൃത്യമായ പ്ലാനിങ് ആവശ്യമായിരുന്നു. അതേസമയം തന്നെ ചെലവ് പരിധി വിടാനും പാടില്ല.

ഒരാഴ്ച നീളുന്ന യാത്ര. രണ്ടു ദിവസം കൊൽക്കത്ത, ഒരുദിവസം മുർഷിദാബാദ്, വസം സിക്കിം. ഇടയിലെ യാത്രകൾ അടക്കം എട്ടുദിവസം. ചെന്നൈ വരെ ട്രെയിനിലും അവിടെനിന്ന് വിമാനത്തിലും കൊൽക്കത്തയിൽ പോകാൻ പ്ലാനിട്ടു. കൂട്ടത്തിലെ പലരുടെയും കന്നി വിമാനയാത്രയുമായി. 2022 മേയ് ഏഴിന് ഉച്ച തി രിഞ്ഞ്, എയർ ഏഷ്യ ഫ്ലൈറ്റ് കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് എയർപോർട്ടിൽ നിലംതൊട്ടു.

Bu hikaye Kudumbam dergisinin April 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye Kudumbam dergisinin April 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

KUDUMBAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
Kudumbam

അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്

കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...

time-read
4 dak  |
May 2024
സിനിമ തന്നെയാണ് മെയിൻ ഹോബി
Kudumbam

സിനിമ തന്നെയാണ് മെയിൻ ഹോബി

തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...

time-read
2 dak  |
May 2024
അറിയപ്പെടാത്ത വീരനായികമാർ
Kudumbam

അറിയപ്പെടാത്ത വീരനായികമാർ

ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും

time-read
1 min  |
May 2024
സിയന ടസ്കനിയുടെ പതക്കം
Kudumbam

സിയന ടസ്കനിയുടെ പതക്കം

മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...

time-read
3 dak  |
April 2024
വൈവ വിത്ത് വാവ
Kudumbam

വൈവ വിത്ത് വാവ

സൗഹൃദങ്ങളുടെ പൂക്കാലമായ പഠനകാലവും മൂന്നു വയസ്സുള്ള മകനൊപ്പമുള്ള വൈവ അനുഭവവും ഓർത്തെടുക്കുകയാണ് ലേഖിക

time-read
2 dak  |
April 2024
പ്രേമലുവിലെ ചങ്കത്തി
Kudumbam

പ്രേമലുവിലെ ചങ്കത്തി

'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ അഖില ഭാർഗവൻ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു

time-read
2 dak  |
April 2024
ഒരേയൊരു സിദ്ദീഖ്
Kudumbam

ഒരേയൊരു സിദ്ദീഖ്

അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...

time-read
5 dak  |
April 2024
അസാധ്യമായി ഒന്നുമില്ല
Kudumbam

അസാധ്യമായി ഒന്നുമില്ല

ഭൂഗോളത്തിന്റെ പല കോണുകളിലും തുടരുന്ന കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്

time-read
1 min  |
April 2024
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
Kudumbam

ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ

മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...

time-read
2 dak  |
March 2024
ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം
Kudumbam

ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം

വിശ്രമമില്ലാതെ നിരന്തരം ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഈ മനോജന്യ ശാരീരിക രോഗാവസ്ഥക്ക് വിവിധ തരത്തിലുള്ള ലക്ഷണങ്ങളാണുള്ളത്

time-read
1 min  |
March 2024