Facebook Pixel ഡിജിറ്റൽ ലോകത്തു സുരക്ഷ ഉറപ്പാക്കാം | SAMPADYAM - investment - Bu hikayeyi Magzter.com'da okuyun

Denemek ALTIN - Özgür

ഡിജിറ്റൽ ലോകത്തു സുരക്ഷ ഉറപ്പാക്കാം

SAMPADYAM

|

December 01,2022

 അൽപം പക്വതയോടെയും ശ്രദ്ധയോടെയും പെരുമാറിയാൽ ഡിജിറ്റൽ പണമിടപാടുകൾ സുരക്ഷിതമാക്കാം എന്നാണു ബാങ്കിങ് രംഗത്തുള്ളവർ പറയുന്നത്. അതിനു സ്വീകരിക്കാവുന്ന ചില വഴികൾ.

ഡിജിറ്റൽ ലോകത്തു സുരക്ഷ ഉറപ്പാക്കാം

ഡിജിറ്റൽ സുരക്ഷയിൽ നമ്മുടെ റോൾ നിർണായകമാണ്. കാരണം, നമ്മുടെ വിവരങ്ങൾ നാം അറിയാതെ കൈവശപ്പെടുത്തിയാണു മിക്ക തട്ടിപ്പുകളും നടത്തുന്നത്. ആ വിവരങ്ങൾ നമ്മിൽനിന്നു ചോരില്ല എന്നുറപ്പിക്കയാണ് ആദ്യം വേണ്ടത്.

കെവൈസി അപ്ഡേറ്റ് ചെയ്യാനുള്ള മെസേജ്, ഫോൺകോൾ, ബ്ലോക്കായ അക്കൗണ്ട് അൺ ലോക് ചെയ്യാനുള്ള ലിങ്ക് തുടങ്ങി പലതരത്തിൽ പലരൂപത്തിൽ ഇത്തരം ശ്രമങ്ങൾ മുന്നിലെത്തും. അതിൽ വീണാൽ നിങ്ങൾ പെട്ടുപോകും. ഇത്തരം മെസേജോ കോളോ ലിങ്കോ ഒന്നും ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാകാറില്ല. പേരോ പാനോ ഒടിടിയോ അക്കൗണ്ട് വിവരങ്ങളോ ചതിയിൽ പെട്ടു നൽകില്ലെന്നുറപ്പിക്കുക. ലിങ്ക് ക്ലിക് ചെയ്യാതിരിക്കുക. ഇനി സംശയമുണ്ടെങ്കിൽ നേരിട്ടോ ഫോൺ മുഖേനയോ ബാങ്കിൽ അന്വേഷിക്കുക.

ഫോൺ സൂക്ഷിക്കുക ഇടപാടിനുപയോഗിക്കുന്ന ഫോൺ ശരിയായി സൂക്ഷിക്കുക. അതു മറ്റുള്ളവർക്കു കൊടുക്കാതിരിക്കുക. ചില ആപ്പുകൾ ഡൗൺലോഡ് ചെയ്താൽ മൊബൈലിൽ നടത്തുന്ന എല്ലാ കാര്യങ്ങളും മറ്റൊരാൾക്കു നിരീക്ഷിക്കാനാകും. അവ ഇൻസ്റ്റാൾ ചെയ്യരുത്. അത്യാവശ്യമുള്ള ആപ്പുകൾ മാത്രം കാര്യങ്ങൾ മനസ്സിലാക്കി ഇൻസ്റ്റാൾ ചെയ്യുക. ഫോൺ എപ്പോഴും ലോക് ചെയ്തു സൂക്ഷിക്കുക. മറ്റുള്ളവരുടെ ഫെയ്സ് റെക്കേഷൻ നിങ്ങളുടെ ഫോണിൽ അനുവദിക്കാതിരിക്കുക

 നെറ്റ് ബാങ്കിങ് സുരക്ഷിതം

നെറ്റ് ബാങ്കിങ്ങിൽ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും ആവശ്യമാണ്. ഇതിന്റെ പാസ്സ്‌വേർഡ് നൽകുന്നതും സുരക്ഷിതമായാണ്. യൂസർ ഐഡിയും പാസ്സ്‌വേർഡും കിട്ടി മറ്റൊരാൾ ലോഗിൻ ചെയ്താലും ഇടപാടു നടത്താൻ ട്രാൻസാക്ഷൻ പാസ്സ്‌വേർഡ് വേണം. ഇതിനെല്ലാം പുറമേ മൊബൈലിൽ വരുന്ന ഒടിപിയും നിർബന്ധമാണ്. ഇവയെല്ലാം ഡിജിറ്റൽ ബാങ്കിങ്ങിന്റെ സുരക്ഷ വർധിപ്പിക്കും.

പരിധി കുറച്ചു സുരക്ഷ കൂട്ടാം

 ഡിജിറ്റൽ ഇടപാടുകളിലെല്ലാം പരിധി നിശ്ചയിക്കാം. നിങ്ങളുടെ ശരാശരി ഇടപാട് 20,000 രൂപയുടേതാണെങ്കിൽ ഇടപാടിന്റെ ഉയർന്ന പരിധി 20,000 രൂപയാക്കുക. അക്കൗണ്ടിൽ ഒരാൾ നുഴഞ്ഞു കയറിയാലും അത്രയും തുകയേ നഷ്ടപ്പെടൂ. അതിൽ കൂടുതലുള്ള തുക വേണ്ടിവന്നാൽ തവണകളായി കൊടുക്കാം.

SAMPADYAM'den DAHA FAZLA HİKAYE

SAMPADYAM

SAMPADYAM

ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം

എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്

ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്

ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക

ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ

അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്

പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്

പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക

വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വീട്ടിൽ സ്വർണം വെച്ചാൽ

കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ

സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം

time to read

1 mins

June 01, 2026

Translate

Share

-
+

Change font size