ഡിജിറ്റൽ സുരക്ഷയിൽ നമ്മുടെ റോൾ നിർണായകമാണ്. കാരണം, നമ്മുടെ വിവരങ്ങൾ നാം അറിയാതെ കൈവശപ്പെടുത്തിയാണു മിക്ക തട്ടിപ്പുകളും നടത്തുന്നത്. ആ വിവരങ്ങൾ നമ്മിൽനിന്നു ചോരില്ല എന്നുറപ്പിക്കയാണ് ആദ്യം വേണ്ടത്.
കെവൈസി അപ്ഡേറ്റ് ചെയ്യാനുള്ള മെസേജ്, ഫോൺകോൾ, ബ്ലോക്കായ അക്കൗണ്ട് അൺ ലോക് ചെയ്യാനുള്ള ലിങ്ക് തുടങ്ങി പലതരത്തിൽ പലരൂപത്തിൽ ഇത്തരം ശ്രമങ്ങൾ മുന്നിലെത്തും. അതിൽ വീണാൽ നിങ്ങൾ പെട്ടുപോകും. ഇത്തരം മെസേജോ കോളോ ലിങ്കോ ഒന്നും ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാകാറില്ല. പേരോ പാനോ ഒടിടിയോ അക്കൗണ്ട് വിവരങ്ങളോ ചതിയിൽ പെട്ടു നൽകില്ലെന്നുറപ്പിക്കുക. ലിങ്ക് ക്ലിക് ചെയ്യാതിരിക്കുക. ഇനി സംശയമുണ്ടെങ്കിൽ നേരിട്ടോ ഫോൺ മുഖേനയോ ബാങ്കിൽ അന്വേഷിക്കുക.
ഫോൺ സൂക്ഷിക്കുക ഇടപാടിനുപയോഗിക്കുന്ന ഫോൺ ശരിയായി സൂക്ഷിക്കുക. അതു മറ്റുള്ളവർക്കു കൊടുക്കാതിരിക്കുക. ചില ആപ്പുകൾ ഡൗൺലോഡ് ചെയ്താൽ മൊബൈലിൽ നടത്തുന്ന എല്ലാ കാര്യങ്ങളും മറ്റൊരാൾക്കു നിരീക്ഷിക്കാനാകും. അവ ഇൻസ്റ്റാൾ ചെയ്യരുത്. അത്യാവശ്യമുള്ള ആപ്പുകൾ മാത്രം കാര്യങ്ങൾ മനസ്സിലാക്കി ഇൻസ്റ്റാൾ ചെയ്യുക. ഫോൺ എപ്പോഴും ലോക് ചെയ്തു സൂക്ഷിക്കുക. മറ്റുള്ളവരുടെ ഫെയ്സ് റെക്കേഷൻ നിങ്ങളുടെ ഫോണിൽ അനുവദിക്കാതിരിക്കുക
നെറ്റ് ബാങ്കിങ് സുരക്ഷിതം
നെറ്റ് ബാങ്കിങ്ങിൽ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും ആവശ്യമാണ്. ഇതിന്റെ പാസ്സ്വേർഡ് നൽകുന്നതും സുരക്ഷിതമായാണ്. യൂസർ ഐഡിയും പാസ്സ്വേർഡും കിട്ടി മറ്റൊരാൾ ലോഗിൻ ചെയ്താലും ഇടപാടു നടത്താൻ ട്രാൻസാക്ഷൻ പാസ്സ്വേർഡ് വേണം. ഇതിനെല്ലാം പുറമേ മൊബൈലിൽ വരുന്ന ഒടിപിയും നിർബന്ധമാണ്. ഇവയെല്ലാം ഡിജിറ്റൽ ബാങ്കിങ്ങിന്റെ സുരക്ഷ വർധിപ്പിക്കും.
പരിധി കുറച്ചു സുരക്ഷ കൂട്ടാം
ഡിജിറ്റൽ ഇടപാടുകളിലെല്ലാം പരിധി നിശ്ചയിക്കാം. നിങ്ങളുടെ ശരാശരി ഇടപാട് 20,000 രൂപയുടേതാണെങ്കിൽ ഇടപാടിന്റെ ഉയർന്ന പരിധി 20,000 രൂപയാക്കുക. അക്കൗണ്ടിൽ ഒരാൾ നുഴഞ്ഞു കയറിയാലും അത്രയും തുകയേ നഷ്ടപ്പെടൂ. അതിൽ കൂടുതലുള്ള തുക വേണ്ടിവന്നാൽ തവണകളായി കൊടുക്കാം.
هذه القصة مأخوذة من طبعة December 01,2022 من SAMPADYAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة December 01,2022 من SAMPADYAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
റിസ്കില്ല, മത്സരവും; ബിടെക്കുകാർക്ക് മികച്ച സംരംഭ മാതൃക
ടെക്നോക്രാറ്റുകൾക്ക് കുറഞ്ഞ നിക്ഷേപത്തിൽ റിസ്കില്ലാതെ മികച്ച ആദായം ഉറപ്പാക്കാവുന്ന സംരംഭക മേഖലയാണ് ആൻസിലറി യൂണിറ്റുകൾ എന്നു തെളിയിക്കുകയാണ് വിഷ്ണു.
വിഡിയോ കോൺഫറൻസിങ്ങിൽ വിപ്ലവം സൃഷ്ടിച്ച് ടെക്ജെൻഷ്യ
ഏതു ഭാഷയിൽ സംസാരിച്ചാലും സ്വന്തം ഭാഷയിൽ കേൾക്കാൻ കഴിയുന്ന വിഡിയോ കോൺഫറൻസിങ് സംവിധാനവുമായി ആഗോളതലത്തിലേക്കു വളരാൻ തയാറെടുക്കുകയാണ് ജോയ് സെബാസ്റ്റ്യനും സംഘവും.
സ്വർണം കുതിക്കുന്നു ഇപ്പോൾ വാങ്ങണോ വിൽക്കണോ?
മൂന്നു മാസംകൊണ്ട് 15% കുതിപ്പ് രേഖപ്പെടുത്തിയതോടെ സ്വർണം വിൽക്കണോ, വാങ്ങണോ എന്ന സംശയത്തിലാണ് സാധാരണക്കാർ.
നല്ല ഭാവിക്കായി കോളജിൽനിന്നു തുടങ്ങാം ഈ പത്തു പാഠങ്ങൾ
കോളേജിൽ തന്നെ ജീവിതപാഠങ്ങളുടെ കൂടി ഹരിശ്രീ കുറിച്ചാൽ ഭാവിജീവിതത്തിനു ശക്തമായ അടിത്തറ ഉറപ്പാക്കാം, സാമ്പത്തികഭദ്രതയും നേടാം
ഇനി റിന്യൂവബിൾ എനർജിയുടെ കാലം ശ്രദ്ധിക്കാം ഈ ഓഹരികളെ
സൗരോർജം, കാറ്റ് തുടങ്ങി പരിസ്ഥിതിക്ക് ഇണങ്ങുന്നതും പുനരുപയോഗിക്കാവുന്നതുമായ ഊർജത്തിന്റെ ഉൽപാദനത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന കമ്പനികൾ സമീപഭാവിയിൽ മികച്ച വളർച്ച നേടും.
സാധാരണക്കാർക്കൊപ്പം നിധി കമ്പനികൾ
നിക്ഷേപത്തിന് ഉയർന്ന പലിശ അത്യാവശ്യത്തിനു വായ്പ
ഇപ്പോൾ നിക്ഷേപിക്കേണ്ടത് ലാർജ് ക്യാപ്പിൽ,കാരണം അറിയാം
സാധാരണക്കാർക്കും എളുപ്പത്തിൽ ശരിയായ തീരുമാനം എടുക്കാം, ശക്തമായ ഓഹരികളായതിനാൽ വിലചാഞ്ചാട്ടവും റിസ്കും കുറവാണ്.
നേട്ടമെടുക്കാം പി എസ് യു ഫണ്ടുകൾ വഴി
പൊതുമേഖലാ ഓഹരികൾ മൂന്നും നാലും ഇരട്ടി നേട്ടം നൽകിയ വർഷമാണ് കടന്നുപോയത്. ഫണ്ട് മാനേജർ എന്ന നിലയിൽ നല്ല ഓഹരികൾ പോർട്ട്ഫോളിയോയുടെ ഭാഗമാക്കാനാണു ശ്രമിക്കുന്നത്.
ബിസിനസിന്റെ ടൈമിങ്ങിലാണു കാര്യം
ബിസിനസിൽ ടൈമിങ് പ്രധാനമാണ്. ഇരുമ്പു പഴുക്കുമ്പോൾ കൃത്യസമയത്ത് അടിക്കണം. കാറ്റുള്ളപ്പോൾ തൂറ്റണം. അല്ലാതെ ഏതെങ്കിലും നേരത്തു പറ്റില്ല.
360 ഡിഗ്രി ഫീഡ്ബാക്ക്
കട എത്ര വലുതായാലും ചെറുതായാലും സർവതലസ്പർശിയായ ഫീഡ്ബാക്കുകളാണ് ഏതു കച്ചവടത്തിന്റെയും വിജയം നിശ്ചയിക്കുന്ന മുഖ്യഘടകം.