![കരുതലോടെ മതി വിഷപ്രയോഗം](https://cdn.magzter.com/1537242568/1714634768/articles/t40eKoQ191716041827927/1716042115370.jpg)
വീടിനു കട്ടിള വയ്ക്കുന്നതു പോലെ ഒഴിച്ചുകൂട്ടാനാ വാത്ത ചടങ്ങായി "പെസ്റ്റ് കൺട്രോൾ ട്രീറ്റ്മെന്മാറിക്കഴിഞ്ഞു. ക്ഷുദ്രജീവികളെ പ്രത്യേകിച്ച് ചിതലിനെ തടയാനുള്ള കീടനാശിനി പ്രയോഗമാണിത്. അടിത്തറയുടെ നിർമാണ സമയത്ത് മണ്ണിലേക്ക് ചെയ്തും പിന്നീട് ചുമരിൽ സുഷിരങ്ങളുണ്ടാക്കി ഉള്ളിലേക്ക് പമ്പ് ചെയ്തുമൊക്കെയാണ് ചിതലിനെ അകറ്റുന്നത്. പതിനായിരങ്ങൾ ചെലവഴിച്ച് നടത്തുന്ന ഈ 'വിഷപ്രയോഗ'ത്തിന്റെ അനന്തര ഫലങ്ങൾ എന്തെല്ലാമാണ്? ചിതലിന്റെയും ഉറുമ്പിന്റെയും ശല്യമകറ്റാനുള്ള വ്യഗ്രതയിൽ ഇതേപ്പറ്റി അധികമാരും ചിന്തിക്കാറില്ല.
വീടിനിടയിലേക്ക് തള്ളുന്ന കെമിക്കലുകൾ കുറച്ചു നാളുകൾക്കുള്ളിൽ തന്നെ മണ്ണിനെയും ജലത്തെയും മലിനമാക്കി നമ്മുടെ ഉള്ളിലേക്കു തന്നെ എത്തുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
പ്രത്യാഘാതം ദൂരവ്യാപകം
"ഇൻഡോർ എയർ ക്വാളിറ്റി' കുറയുന്നു' ഇതാണ് പെസ്റ്റ് കൺട്രോൾ ട്രീറ്റ്മെന്റ് കൊണ്ട് പെട്ടെന്നുണ്ടാകുന്ന അപകടം. കീടനാശിനി പ്രയോഗിച്ച ശേഷം രണ്ടോ മൂന്നോ ദിവസം ആരും താമസിക്കാതെ വീട് അടച്ചിടണം എന്നാണ് കമ്പനിക്കാർ നിർദേശിക്കാറുള്ളത്. മൂന്ന് ദിവസമല്ല, കുറേക്കാലത്തേക്ക് കീടനാശിനിയുടെ അംശം വീടിനുള്ളിലെ വായുവിലുണ്ടാകും. കീടനാശിനിയിലെ രാസവസ്തുക്കൾ വോളട്ടൈൽ ഓർഗാനിക് കോംപൗണ്ടുകൾ (വിഒസി) ബഹിർഗമിപ്പിക്കും എന്നതാണ് വായു മലിനമാകാൻ കാരണം. ഇവ ഉള്ളിൽച്ചെല്ലുന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, കാൻസർ എന്നിവയ്ക്ക് കാരണമാകും.
വിഷം നമ്മുടെ ഉള്ളിലേക്കു തന്നെ
കിണർവെള്ളത്തിൽ പോലും മാരകമായ കീടനാശിനികൾ കലർന്നിരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പല സ്ഥലങ്ങളിൽ നിന്നും പുറത്തുവരുന്നത്. കൃഷിയിടങ്ങളിലെ കളനാശിനി പ്രയോഗത്തിനൊപ്പം വീടുപണി സമയത്തെ കീടനാശിനി ഉപയോഗവും ഇതിനു കാരണമാകുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Bu hikaye Vanitha Veedu dergisinin May 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha Veedu dergisinin May 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
![പഴയ ഓട് എപ്പോഴും ലാഭമല്ല](https://reseuro.magzter.com/100x125/articles/17550/1685714/yxIx33FJi1716533162828/1716533612982.jpg)
പഴയ ഓട് എപ്പോഴും ലാഭമല്ല
ഓട് പുനരുപയോഗിക്കുന്നതുകൊണ്ട് വളരെയേറെ ഗുണങ്ങളുണ്ട്. എന്നാൽ നോക്കിയും കണ്ടുമല്ലെങ്കിൽ അത് നഷ്ടത്തിൽ കലാശിക്കാം
![അങ്ങാടിയിലെ ആശക്കൂടാരം](https://reseuro.magzter.com/100x125/articles/17550/1685714/pI8YXD-_j1716464007182/1716473646256.jpg)
അങ്ങാടിയിലെ ആശക്കൂടാരം
സൂര്യചന്ദ്രന്മാർ നിഴൽച്ചിത്രങ്ങൾ വരയ്ക്കുന്ന, കാറ്റും വെളിച്ചവും പച്ചപ്പും നിറയുന്ന ഈ വീട് വെറും മൂന്നര സെന്റിലാണ്
![കളയാനുള്ളതല്ല ഗ്രേ വാട്ടർ](https://reseuro.magzter.com/100x125/articles/17550/1685714/lPyXkTarz1716463424510/1716463899085.jpg)
കളയാനുള്ളതല്ല ഗ്രേ വാട്ടർ
ഇനി അധികകാലം ഗ്രേ വാട്ടർ റീസൈക്ക്ളിങ്ങിനു നേരെ മുഖം തിരിക്കാനാകില്ല! ഈ രംഗത്തെ സാധ്യതകൾ അറിയാം
![കുടിവെള്ളം കണ്ണുമടച്ച് വിശ്വസിക്കരുത്](https://reseuro.magzter.com/100x125/articles/17550/1685714/DnhQA4IFa1716462168966/1716463397710.jpg)
കുടിവെള്ളം കണ്ണുമടച്ച് വിശ്വസിക്കരുത്
ഓരോ വർഷവും വെള്ളത്തിന്റെ പരിശുദ്ധി കുറഞ്ഞു വരുന്നു. അതിനാൽ ജലശുദ്ധീകരണ മാർഗങ്ങൾ അത്യാവശ്യമാണ്
![ഇത്രയും മഴ...എന്നിട്ടും വരൾച്ച?!](https://reseuro.magzter.com/100x125/articles/17550/1685714/CmTTdSQUu1716042119288/1716462112134.jpg)
ഇത്രയും മഴ...എന്നിട്ടും വരൾച്ച?!
പ്രളയം വരെ മഴപെയ്തിട്ടും അടുത്ത വേനലിൽ വരൾച്ചയുണ്ടാകുന്നത് എന്തുകൊണ്ട്? ഈ പ്രശ്നത്തിന് പ്രതിവിധിയില്ലേ?
![കരുതലോടെ മതി വിഷപ്രയോഗം](https://reseuro.magzter.com/100x125/articles/17550/1685714/t40eKoQ191716041827927/1716042115370.jpg)
കരുതലോടെ മതി വിഷപ്രയോഗം
ദൂരവ്യാപക പ്രത്യാഘാതങ്ങൾ അറിഞ്ഞു വേണം ചിതലിനെ അകറ്റാനുള്ള പെസ്റ്റ് കൺട്രോൾ ട്രീറ്റ്മെന്റ് ചെയ്യാൻ
![ഫ്ലോറിങ് പുതുക്കാം കുത്തിപ്പൊളിക്കലില്ലാതെ](https://reseuro.magzter.com/100x125/articles/17550/1685714/Yf8dwTt7E1716041168142/1716041832141.jpg)
ഫ്ലോറിങ് പുതുക്കാം കുത്തിപ്പൊളിക്കലില്ലാതെ
പഴയ ഫ്ലോർ ഏതായാലും മുകളിൽ ടൈലോ ലാമിനേറ്റോ ഒട്ടിച്ച് കഷ്ടപ്പാടില്ലാതെ പുതിയ ഫ്ലോർ സ്വന്തമാക്കാം
![ലൈറ്റിങ് അത്ര നിസ്സാര കാര്യമല്ല](https://reseuro.magzter.com/100x125/articles/17550/1685714/m7sDbEJCj1716040778062/1716041163685.jpg)
ലൈറ്റിങ് അത്ര നിസ്സാര കാര്യമല്ല
ഓരോ മുറിയുടെയും ആവശ്യവും മൂഡും നോക്കി വേണം ലൈറ്റിങ് നിശ്ചയിക്കാൻ
![Vlog space @ Home](https://reseuro.magzter.com/100x125/articles/17550/1685714/6Nc2k4EKb1716040422478/1716040774163.jpg)
Vlog space @ Home
നിങ്ങൾ ഒരു ബ്ലോഗറാണോ? എങ്കിൽ അധികച്ചെലവില്ലാതെ വീട്ടിൽ ഒരുക്കാം അതിനായി ഒരു ഇടം
![ട്രെൻഡ് എന്താണ് എന്ന് ചോദിച്ചാൽ...](https://reseuro.magzter.com/100x125/articles/17550/1685714/9r5wU5et71716040074046/1716040411237.jpg)
ട്രെൻഡ് എന്താണ് എന്ന് ചോദിച്ചാൽ...
20 വർഷത്തിലധികമായി ഇന്തൊനീഷ്യയിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ ഫാക്ടറിയുടെ സാരഥി സംസാരിക്കുന്നു